17.1 C
New York
Wednesday, September 22, 2021
Home US News അഫ്‌ഗാനിസ്ഥാനിൽനിന്നും അമേരിക്കൻ സൈനിക പിൻവാങ്ങൽ ഇന്ത്യയ്ക്ക് മഹാ ഭീഷണി

അഫ്‌ഗാനിസ്ഥാനിൽനിന്നും അമേരിക്കൻ സൈനിക പിൻവാങ്ങൽ ഇന്ത്യയ്ക്ക് മഹാ ഭീഷണി

കോര ചെറിയാൻ, ഫിലാഡൽഫിയ

ഫിലാഡൽഫിയ, യു. എസ്. എ.: ഈ ആഗസ്റ്റ് മാസം 31-ന് 20 വർഷമായി അഫ്‌ഗാനിസ്ഥാൻ ജന തയ്ക്കും രാജ്യത്തിനും സുരക്ഷിതത്വം നൽകിയ അമേരിക്കൻ സേനയും നോർത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ – നാറ്റോ പടയാളികളും പിൻവാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബഡന്റെ പ്രസ്താവന ഇൻഡ്യയുടെയും അമേരിക്കയുടെയും സ്വൈര്യത്തെയും സ്വസ്ഥതയേയും ശക്തമായി ബാധിക്കും. അൽ – ക്വയ്‌ദയുടെ അമേരിക്കൻ ആക്രമണ ശക്തി ലഖുകരിച്ചെന്നും സാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം പാക്കിസ്ഥാൻ പട്ടാള ക്യാമ്പിന് സമീപത്തുവെച്ച് 2011, മെയ് 2 ന് നിരുപാധികം കൊലപ്പെടുത്തിയതിനാൽ താലിബാൻ ശക്തി ക്ഷയിച്ചതായുള്ള ജോ ബൈഡന്റെ ബാലിശ പ്രസ്താവന സമീപ ഭാവിയിൽ തന്നെ അമേരി ക്കയ്ക്ക് അപായകരമാകും. താലിബാന്റെയും അൽ – ക്വയ്‌ദയുടെയും ഏതാനും നേതാക്കളുടെ അകാല നിര്യാണം അഫ്‌ഗാൻ ഭീകര പ്രവർത്തക രുടെ വീര്യത്തിന് കാര്യമായ വിഘാതം വരുത്തിയിട്ടില്ല .

വിവിധ മുസ്ലിം രാജ്യങ്ങളിൽനിന്നുമുള്ള ചാവേർപ്പടയുടെ പാർപ്പിടത്തിനും പരിശീലനത്തിനും ഉള്ള സുരക്ഷിത താവളമായി അഫ്‌ഗാൻ മാറ്റപ്പെടും. ഇൻഡ്യൻ – അഫ്ഗാൻ സൗകൃത പുറം ചട്ടയ്ക്കുള്ളിൽ കൂടി തന്നെ ഇൻഡ്യൻ നഗരങ്ങളെ ആക്രമിക്കുവാനുള്ള ആഹ്വാനത്തോടെയുള്ള പരിശീലനവും വെടിക്കോപ്പുകളുടെ പ്രവാഹവും സമീപഭാവിയിൽ തന്നെ തുടങ്ങും. 2008-ലെ മുംബൈ ആക്രമണവും ടാജ് ഹോട്ടലിന്റെ ഉള്ളിൽ വെച്ച് ഭീകരാക്രമിയായ അജ്മൽ കസബിനെ ജീവനോടെ പിടിച്ചതും തുടർന്നുള്ള കോർട്ട് കേസുകളും തൂക്കിലേറ്റിയതുമായ വേദനാത്മകമായ സംഭവപരമ്പരകൾ എല്ലാ ഭാരതീയരുടെയും മനസ്സിൽ മങ്ങാതെ നിലകൊള്ളുന്നു..

ബിൻ ലാദന്റെയും തുടർന്നുള്ള ഭീകര നേതാവായ മുള്ളാ മുഹമ്മദ് ഒമാറിന്റെ 2013-ലെ മരണ ശേഷം രഹസ്യമായും പരസ്യമായും അനേകം താലിബാൻ നേതാക്കൾ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വം സ്വയമായി ഏറ്റെടുത്തു രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. സകല ഗ്രൂപ്പ് നേതാക്കളു ടെയും മുഖ്യഅജണ്ട ഇൻഡ്യയുടെയും അമേരിക്ക യുടെയും നാശം. 92 കോടി ഹിന്ദുക്കളെയും 212 കോടി ക്രിസ്ത്യാനികളെയും ഭൂതലത്തിൽനിന്നും നിശേഷം നിർമ്മാർജ്ജനം ചെയ്യുക, ജീവനോടെ പിടിയ്ക്കപ്പെട്ട ചാവേർ ഭീകരരുടെ ദുരുദ്ദേശം നിര ന്തരമായ ചോദ്യം ചെയ്യലിൽ നിസങ്കോചം വെളിപ്പെ ടൂത്തിയ വിവരങ്ങൾ തികച്ചും ഭയാനകമാണ്.

അമേരിക്കൻ സേനയുടെ അഫ്‌ഗാൻ പിൻവാങ്ങലോടെ കാഷ്മീർ താഴ്വരകളിൽ ഉണ്ടാ യിരുന്നതിലും ശക്തിമത്തായ ചാവേർ പരിശീലന താവളങ്ങളുടെ പുനരുത്ഥാനം അഫ്‌ഗാനിസ്ഥാനിൽ തീർച്ചയായും പ്രതീക്ഷിയ്ക്കാം. ഇൻഡ്യൻ അതിർത്തികളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമ വിരുദ്ധമായ കുടിയേറ്റം തടയുവാൻ വേണ്ടി മെക്സിക്കൻ ബോർഡറിൽ പടുത്തുയർത്തിയതുപോലുള്ള കോട്ടകളും വൈദ്യുതി വേലികളും ഉടനെ ഉണ്ടാകുന്നത് ഉത്തമമായിരിക്കും. അതിർത്തി സംരക്ഷണത്തിനു വേണ്ടതായ സാമ്പത്തിക ശക്തി സമാഹരിയ്ക്കുവാൻ അനേകം കോടി കൾ മുടക്കിയുള്ള ശിലാപ്രതിമ നിർമ്മാണവും എണ്ണഛായ ചിത്രങ്ങളുടെ ക്യാൻവാസ് വരയും നേതാക്കളുടെ ഹാർഷ ആഗമനത്തോടനുബന്ധി ച്ചുള്ള അനാഛാദനങ്ങളും നിയമനിർമ്മാണത്തിലൂടെ നിറുത്തൽ ചെയ്യണം. തീരദേശ പ്രദേശങ്ങ ളിൽ കോസ്റ്റ് ഗാർഡും ഇൻഡ്യൻ നേവിയും തീവ് തമായ ജാഗ്രതയോടെ ചാവേർപ്പടയുടെ നുഴഞ്ഞു കയറ്റത്തെ തടയുകയും സംശയാസ്പദമായ നില പാടെങ്കിൽ ഉടനെ നിയമാനുസരണമുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുകയും ചെയ്യണം,

ജോ ബൈഡന്റെ വിശദീകരണം ഒരു പരിധിവരെ അംഗീകൃതമാണ്. അമേരിക്കൻ യുവസേനയെ ഭീകരവാഴ്ച നടമാടുന്ന അഫ്ഗാനിലേയ്ക്ക് തുടർച്ച അയച്ചു മരണം ഏറ്റുവാങ്ങി വിയറ്റ്നാം യുദ്ധകാ ലഘട്ടത്തിന്റെ പുന രുദ്ധാരണം അമേരി ക്കൻ ജനത അംഗീ അമേരിക്കൻ സേനയുടെ പിൻവാങ്ങലോടൊപ്പം അനേകവർഷങ്ങളായി അഫ്‌ഗാനിസ്ഥാനിലെ പ്രമുഖ ഭാഷയായ ഡാറിയും പാറ്റോയും അടക്കം വിവിധ ഭാഷകൾ അമേരിക്കൻ സേനയ്ക്കുവേണ്ടി പരിഭാഷപ്പെടുത്തിയിരുന്ന ദ്വിഭാഷികളേയും വിഖ്യാതാക്കളെയും കുടുംബസമേതം ഗൾഫ് മേഖലയിലെ സ്വന്തം രാജ്യങ്ങളി ലേയ്ക്ക് സുരക്ഷിതമായി മടക്കിയയ്ക്കും. അമേരിക്കാൻ എംബസിയ്ക്കും കാബൂൾ എയർപോർട്ടിനും പരിരക്ഷണം നൽകുവാൻ ഏക ദേശം 1000 ത്തിൽ പരം അമേരിക്കൻ പട്ടാളം അഫ്‌ഗാനിസ്ഥാനിൽ തന്നെ ഉണ്ടാകുമെന്നും ബൈഡന്റെ പ്രസ്താവനയിൽ പറയുന്നു.

താലിബാന്റെ പുനരുത്ഥാനത്തിന്റെ തുടക്കത്തില്‍തന്നെ ഏറ്റവും പീഡനങ്ങള്‍ സഹിച്ചവരമായ യുവതികളുടെയും പെണ്‍കുട്ടികളുടെയും തുടര്‍ന്നുള്ള ഭീകരമായ ശോചനീയവസ്ഥ ഹൃദയഭേദകമാണ്. സ്ത്രീകള്‍ പുരുഷന്റെ സുഖഭോഗങ്ങക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍ മാത്രമെന്ന ക്രൂരവിചാരവും തത്വവുമാണ് താലിബാന്റെ വിജ്ഞാപന പത്രവും ഭരണ സംഹിതയും.

താലിബാന്‍ നേതാക്കളും അഫ്ഗാന്‍ ഗവണ്മെന്റ് പ്രതിനിധികളും ആയിട്ടുള്ള സന്ധിസംഭാഷണം വളരെ മന്ദഗതിയിലാണെന്നും ദോഹയില്‍വച്ച് നടത്തുവാന്‍ ഉദ്ദേശിച്ച 3 സമ്മേളനങ്ങളിലും സര്‍ക്കാര്‍ തലത്തിലുള്ളവര്‍ സംബന്ധിച്ചില്ലെന്നും വ്യസനസമേതം താലിബാന്‍ ഡെലിഗേറ്റ് സുഹെയ്ല്‍ ഷാഹീന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തി. ഇരുവിഭാഗത്തില്‍നിന്നും സമാധാന സന്ധി സംഭാഷണങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ സമീപനം മന്ദഗതിയില്‍ ആകുന്നതിന് അനുപാതമായി അഫ്ഗാന്‍ ജനജീവിതവും കൂടുതല്‍ ദുര്‍ഘട ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

വടക്കെ അഫ്ഗാനിസ്ഥാനിൽ താത്ക്കാലിക ടെന്റിന്റെ ഉള്ളിൽ താലിബാന്റെ പീഢനം ഭയന്ന് ജീവിക്കുന്ന പെൺകുട്ടി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: