17.1 C
New York
Monday, September 20, 2021
Home Kerala അഫ്ഗാൻ താലിബാൻ്റെ പിടിയിൽ; സ്വന്തം പൗരന്മാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

അഫ്ഗാൻ താലിബാൻ്റെ പിടിയിൽ; സ്വന്തം പൗരന്മാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യയുടെ അവസാന യാത്രാ വിമാനം പുറപ്പെട്ടു. എഐ-244 വിമാനമാണ് 126 യാത്രക്കാരുമായി പുറപ്പെട്ടത്. കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെയാണ് എയര്‍ ഇന്ത്യ അവസാന സര്‍വീസ് നടത്തിയത്. കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഇനി വിമാന സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കാബൂളിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം ഇന്ത്യ റദ്ദാക്കിയിരുന്നു.

കൃത്യ സമയത്തുതന്നെ വിമാനം അഫ്ഗാന്റെ ആകാശം തൊട്ടെങ്കിലും ഇറങ്ങാൻ അനുമതി ലഭിച്ചില്ല. കാരണം അപ്പോഴേക്കും അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ മാറി മറിഞ്ഞിരുന്നു. തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാൻ അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂൾ എയർ ട്രാഫിക് കൺട്രോൾ റൂമിന് എയർ ഇന്ത്യ വിമാനത്തിന് വിവരങ്ങൾ കൈമാറാൻ കഴിഞ്ഞില്ല. ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാർ ഓഫ് ചെയ്തു. ഒടുവിൽ താലിബാന്റെ നിരീക്ഷണത്തിൽ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ കാബൂൾ സമയം ഉച്ചയ്ക്ക് 1.45ന് സുരക്ഷിതമായി വിമാനം ഇറങ്ങി.

നാൽപ്പതു യാത്രക്കാരുമായി കാബൂളിലെത്തിയ വിമാനം നയതന്ത്ര പ്രതിനിധികളും സുരക്ഷാ ജീവനക്കാരുമടക്കം 162 ഇന്ത്യക്കാരുമായി അവിടെനിന്ന് പറന്നുയര്‍ന്നിട്ടുണ്ട് ഇന്ന് രാത്രിയോടെ ഡൽഹിയിൽ മടങ്ങിയെത്തും.

രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തിലും താലിബാന്‍ പ്രവേശിച്ചതോടെ ഗവണ്‍മെന്റ് ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണ്. രാജ്യത്തെ സ്ഥിതി ഗതികള്‍ പ്രസിഡന്റ് അശ്‌റഫ് ഗനി മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം ഉടന്‍ സ്ഥാനമൊഴിഞ്ഞ് താലിബാന്‍ കമാന്‍ഡര്‍ക്ക് അധികാരമേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തെ താലിബാന്‍ നാല് ഭാഗത്തും വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: