17.1 C
New York
Tuesday, August 3, 2021
Home Kerala അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ; ഈദ് പ്രാര്‍ത്ഥനക്ക് സമീപം റോക്കറ്റുകള്‍ പതിച്ചു

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ; ഈദ് പ്രാര്‍ത്ഥനക്ക് സമീപം റോക്കറ്റുകള്‍ പതിച്ചു

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഈദ് പ്രാര്‍ത്ഥനക്ക് സമീപം റോക്കറ്റുകള്‍ പതിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. . പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ആക്രമണമുണ്ടായത്.

റോക്കറ്റ് പതിച്ചപ്പോഴും നമസ്‌കാരം തുടര്‍ന്നെന്നും പ്രസിഡന്റ് ഗനി പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നിരവധി നഗരങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാനില്‍ താലിബാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശപ്പെട്ടു.

അതേസമയം ആക്രമണം നടന്നെങ്കിലും കനത്ത സുരക്ഷയൊരുക്കിയ ശേഷം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്താന്റെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അഫ്ഗാന്‍ ജനതയാണ്. ദൃഢമായ തീരുമാനവുമായി നാം മുന്നോട്ട് പോയാല്‍ ആറ് മാസത്തിനുള്ളില്‍ ഈ സാഹചര്യം മാറുമെന്നും പ്രസിഡന്റ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com