17.1 C
New York
Wednesday, September 22, 2021
Home US News അഫ്ഗാനിസ്ഥാൻ വനിതകളുടെ ദീനരോദനവും പ്രസിഡന്റ് ജോബൈഡന്റെ അവഗണനയും

അഫ്ഗാനിസ്ഥാൻ വനിതകളുടെ ദീനരോദനവും പ്രസിഡന്റ് ജോബൈഡന്റെ അവഗണനയും

കോര ചെറിയാൻ

താലിബാൻ ഭീകരതയിൽനിന്നും അമേരിക്കൻ സൈന്യം രക്ഷിച്ച അഫ്ഗാൻ പെൺകുട്ടി
ജർമനിയിലെ അമേരിക്കൻ എയർഫോഴ്സ് ബെയ്സിൽ

ഫിലാഡൽഫിയ, യു.എസ്.എ: 2001 സെപ്റ്റംബർ 11-ന് ബിൻലാദൻ അടക്കമുള്ള താലിബാൻ അനേകായിരങ്ങളെ അഗ്നിക്കിരയാക്കി അമേരിക്കയുടെ അഭിമാനമായ വേൾഡ് ട്രേഡ് സെന്ററിനെ നശിപ്പിച്ച ക്രൂരകൃത്യം പ്രസിഡന്റ് ജോ ബൈഡൻ ലജ്ജാരഹിതനായി മറന്നത് ലോകജനത അശേഷം അംഗീകരിക്കുകയില്ല. സുദീർഘമായ 20 വർഷം അമേരിക്കൻ പട്ടാളത്തിന്റെ അധീനതയിൽ അഫ്ഗാനിസ്ഥാൻ നിലകൊണ്ട കാലഘട്ടം, താലിബാൻ സേനയേയും നേതാക്കളേയും നിശേഷം നിർമ്മാർജ്ജനം ചെയ്യുവാനുള്ള സുവർണ്ണാവസരം പാഴാക്കിയതിൽ അമേരിക്കൻ ജനത വേദിയ്ക്കുന്നു. അനീതിയും അക്രമണവും ആഗ്രഹിയ്ക്കാത്ത, സമാധാനവും സംതൃപ്തിയും വിഭാവനയിലൂടെ വീക്ഷിയ്ക്കുന്ന ആധുനിക യുഗത്തിൽ അഫ്ഗാനിസ്ഥാൻ സ്ത്രീകളെ പരസ്യമായി അടിമത്വത്തിലേയക്കും അസ്വാതന്ത്ര്യത്തിലേയ്ക്കും തള്ളിവിടുന്ന താലിബാൻ പ്രവണതയെ ഇപ്പോൾ പ്രേരിപ്പിയ്ക്കുന്നതായി തോന്നുന്നു.

കാബൂൾ എയർപോർട്ടിൽ പ്രവേശിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നും
രക്ഷപെട്ടുവാൻ ശ്രമിക്കുന്നവർ

ആഗസ്റ്റ് 26 ന് കാബൂൾ എയർപോർട്ടിൽ 13 യുവ അമേരിയ്ക്കൻ സൈനികർ അടക്കം 80-ൽ അധികം നിരപരാധികളെ നിർദ്ദാരണ്യം ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് സിറിയ (ഐ. എസ്. ഐ. എസ്.) ന്റെ സഹായത്തോടെ താലിബാൻ കൊന്നുതള്ളിയ ക്രൂര തകളുടെ തുടക്കം മാത്രമാണിപ്പോൾ. ജീവഭയത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെടുവാൻ ശ്രമിച്ച നിർദോഷികൾക്ക് സംരക്ഷണം നൽകിയ അമേരിയ്ക്കൻ പടയാളികളുടേയും കൊല്ലപ്പെട്ട അഫ്ഗാൻ ജനതയുടെയും ബന്ധുമിത്രാദികളുടെ വിരഹവേദനയ്ക്ക് ഉത്തരവാദി പ്രസിഡന്റ്ഡൻ തന്നെയാണ്. അമേരിക്കൻ സേനയും നാറ്റോ ഫോഴ്സും അഫ്ഗാൻ മണ്ണിൽ നിന്നും പിൻവാങ്ങുമെന്ന അപക്വമായ പരസ്യപ്രസ്താവന ഐ. എസ്. ഐ. എസ്. നും താലിബാനും മനുഷ്യവേട്ടയ്ക്കുള്ള ഉന്മാദമായ ഉത്തേജനം നൽകി. വിഭ്രാന്തമായ ചിന്താഗതിയിൽ പെട്ടെന്നുള്ള നാറ്റോ അമേരിയ്ക്കൻ ഒളിച്ചോട്ടം അഥവാ പിൻവാങ്ങൽ നിരപരാധികളും നിഷ്കളങ്കരുമായ വൻവിഭാഗം അഫ്ഗാൻ ജനതയെ നിത്യ ഭീതിയിലേക്കും ദുരിതത്തി ലേയ്ക്കും നീഷ്കാരുണ്യം ഉന്തിയിടുക മാത്രമായിരുന്നു. ബൈഡന്റെ തിരക്കിട്ട് വിവിധ പ്രസ്താവനകൾ നരവേട്ട നടത്തുവാനുള്ള അസ്ത്രങ്ങളായി താലിബാന്റേയും ഐ.എസ്. ഐ.എസ്, ന്റെയും ആവനാഴിയിൽ തന്നെ പതിച്ചു.

കാബൂൾ എയർപോർട്ടിനു പുറത്ത് രണ്ടുചാവേർ പടയാളികളുടെ ബോംബ് ആക്രമണത്തിൽ പരുക്കേറ്റവർ അഫ്ഗാൻ ആശുപത്രിയിൽ

അനേകം അഫ്ഗാനിസ്ഥാൻ കുടുംബങ്ങൾ ആനന്ദാശ്വാസത്തോടെ അമേരിക്കൻ അഭയാർത്ഥി സങ്കേതങ്ങളിൽ എത്തിച്ചേരുവാൻ തുടങ്ങി, ഫിലഡൽഫിയ സങ്കേതങ്ങളിൽ എത്തിയവർ സ്വകുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും പ്രതീക്ഷിച്ചു അക്ഷമരായി ദിനരാത്രങ്ങൾ തള്ളിനീക്കുന്നു. നാഷലിറ്റീസ് സർവ്വീസ് സെന്റർ (എൻ. എസ്. സി.) ലെ സ്വാഗതസംഘം അതിഥിസത്കാര മനോഭാവത്തോടെ അഭയാർത്ഥികളെ ചെറു പുഞ്ചിരിയോടെ സ്വീകരിച്ചശേഷം ആദ്യമായി ഉച്ചരിക്കുന്നത്. “നിങ്ങൾ ഇപ്പോൾ സുരക്ഷിതർ ആണെന്നും പട്ടിണിയിൽ നിന്നും സംഭ്രാന്തിയിൽനിന്നും നിത്യമോചനം ലഭിച്ചെന്നും സവിനയും ആധികാരികമായി എൻ. എസ്. സി. പ്രതിനിധികൾ പറയുന്നു. ആദ്യമായി ഫിലഡൽഫിയായിൽ എത്തിയ 8 അംഗ കുടുംബത്തെ അഫ്ഗാൻ ഭാഷ സംസാരിയ്ക്കുന്ന വീട്ടുകാരോടൊപ്പം ചേർന്ന അവസരത്തിൽ എൻ എസ്. സി. കേസ് മാനേജർ ഗോർഡിൻയോട് ദ്വിഭാഷി മുഖേന അഫ്ഗാനിസ്ഥാനിൽ അനുഭവിച്ച ക്രൂരമായയാതനകൾ നിറകണ്ണുകളോടെ വിവരിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരീതിയിൽ നിന്നും മുക്തി നേടി കാബൂൾ എയർപോർട്ടിൽ എത്തിയ 10,400 ജനതയെ ആഗസ്റ്റ് 24ന് 24 മണിക്കൂറിനുള്ളിൽ രക്ഷിച്ചതായി അസോസിയേറ്റഡ് പ്രസ്സും 12 മണിക്കൂറിനുള്ളിൽ 6660 സിവിലിയൻസും സൈനീകരും അടങ്ങിയ വൻ ജനാവലിയെ ആഗസ്റ്റ് 23-ന് രക്ഷിച്ചു സുരക്ഷിത മേഖലയിൽ എത്തിച്ചതായി വൈറ്റ് ഹൗസ് വിജ്ഞാപനത്തിലും പറയുന്നു. ലോക ത്തിലെ ഏറ്റവും വൻ ശക്തിയെന്ന് അവകാശപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക താലിബാൻ ഗോറില്ലകളുടെ ഭീഷണിയെ ഭയന്നു കട്ട്ഡേറ്റായ ആഗസ്റ്റ് 31-നുള്ളിൽത്തന്നെ സമ്പൂർണ്ണ ഇവാവേഷൻ പൂർത്തീകരിച്ചതു യുക്തിയ്ക്കനുസരണമായി ബൈഡൻ ഭരണത്തിന്റെ നേട്ടമായോ കോട്ടമായോ കരുതാം.

അമേരിക്കയുടെ സുദീർഘമായ 20 വർഷം നീണ്ട അഫ്ഗാനിസ്ഥാൻ യുദ്ധ ചരിത്രത്തിലെ അന്തിമ അദ്ധ്യായങ്ങൾ അസഹിഷ്ണുമായ പരാ ജയ ബോധത്തോടെ പരിമിതമായും ശൗര്യ വിപരീതമായും പൂർത്തീകരിച്ചു. യാതൊരുവിധമായ വാഗ്ദാനങ്ങളും നിറവേറ്റാതെ അതിയായി ക്ഷോഭിച്ചും ഭയന്നും തിരക്കിട്ടുള്ള യു. എസ്. സേന വേർപാടിൽ അമേരിക്കൻ അനുഭാവികളും വിരോധികളും അതിവേദനയോടെ പിടഞ്ഞു മരിച്ചവർ ആരെന്നും എത്രയെന്നും കൃത്യമായി അറിയുന്നില്ല. അഫ്ഗാനിസ്ഥാനിലെ ഒരു നല്ല വിഭാഗം വാർ അഫ്ഗാൻ ഗവണ്മെന്റ് സൈന്യത്തേയും സഹായിക്കുകയും താലിബാൻ ചാവേർ പടയോടു പോരാടുകയും ചെയ്തിരുന്നതായ വാർത്തകൾ മാധ്യമങ്ങളിൽനിന്നും മറയുന്നതിനു മുൻപായുള്ള അമേരിക്കൻ വിടവാങ്ങലിൽ ഏറ്റവും ദോഷകരം അമേരിക്കയ്ക്കും ഇൻഡ്യയ്ക്കും തന്നെ.

സമഗ്രമായി സംഘടനാരഹിതമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ വിജയക്കൊടി പാറിപറക്കുമ്പോഴും സ്വതന്ത്ര വീക്ഷണത്തിൽ മുൻ അഫ്ഗാൻ സൈന്യവും വാരലോർഡ്സും താലിബാൻ മേധാവികളും തുല്യബലത്തിലാണ്. നാറ്റോ സൈന്യങ്ങളുടെ പൂർണ്ണ പിൻമാറ്റത്തോടുകൂടി അഫ്ഗാൻ സുരക്ഷിതത്വം പൂർണ്ണമായി അവസാനിച്ചു വിഭാവനയിലും ഉപരിയായി ഒരു രണഭൂമിയാകും.

ആഗസ്റ്റ് 31 ന് ദോഹ, ഖത്തറിൽ, ഇൻഡ്യൻ അംബാസിഡർ ദീപക് മിത്തലും, താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മൊഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയും ആയി നടന്ന സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിലുള്ള ഇൻഡ്യക്കാരുടെ പ്രത്യേകിച്ച് വനിതകളുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കും അഫ്ഗാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരോടുള്ള സമാധാന സമീപനവും അഫ്ഗാൻ മണ്ണിൽ ഭീകര പ്രവർത്തനങ്ങൾക്കുള്ള പരിശീലനങ്ങൾ തടയണമെന്ന 3 ആവശ്യങ്ങൾ ഉന്നയിച്ചതും അംഗീകരിച്ചതുമായി ഇന്ത്യൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചാവേർപ്പടയേയും ഭീകരപ്രവർത്തകരേയും പരിരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയില്ലെന്ന താലിബാൻ്റെ വാഗ്ദാനങ്ങൾ വിശ്വസനീയമോ അവിശ്വസനീയമോ എന്ന് ഇപ്പോൾ ആരും അറിയുന്നില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: