17.1 C
New York
Saturday, August 13, 2022
Home US News അഫ്‌ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്

അഫ്‌ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്

റിപ്പോർട്ട്: പി.പി.ചെറിയാൻ

വാഷിംഗ്ടൺ: അഫ്‌ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ് കമല ഹാരിസ് അവകാശപ്പെട്ടു.

‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വിഷയത്തെകുറിച്ചു സി.എല്‍.എന്‍. പ്രതിനിധി ഡാനാ ബാഷുമായി നടത്തിയ അഭിമുഖത്തിലാണ് ഞായറാഴ്ച കമല ഇക്കാര്യം വ്യക്തമാക്കിയത്.

ബൈഡന്‍ അഫ്‌ഗാന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിക്കുന്ന സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന ഏക അഫ്‌ഗാന്‍ വ്യക്തി താനായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ തീരുമാനത്തെ സ്വാധീനിക്കുവാന്‍ അത് ഏറെ പ്രയോജനകരമായി എന്നും കമല പറഞ്ഞു.
പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ പ്രതിഫലനം കൂട്ടിയാണിത്.

സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെ കൂടെ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കും. 2001 ഒക്ടോബര്‍ മുതല്‍ അമേരിക്കന്‍ സൈന്യം അഫ്‌ഗാനില്‍ നിലയുറപ്പിച്ചതാണ്.

ശരിയായ തീരുമാനമെടുക്കുന്നതില്‍ അസാധാരണ ധീരത പ്രകടിപ്പിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ് ബൈഡന്‍. മാത്രമല്ല താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ബൈഡനും തയ്യാറാണെന്നും കമല പറഞ്ഞു.

അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് ബൈഡന്‍ കമല ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ആറിയാന്‍ കമലഹാരിസ് തയ്യാറാകുന്നില്ല എന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന തിരക്കിലാണ് കമലഹാരിസ്.

Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: