17.1 C
New York
Saturday, December 4, 2021
Home US News അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

കോര ചെറിയാൻ

(ഷാകിലഖ് ബിരാഷഖ് താലിബാൻ പീഠനത്തിൽ നിന്നും സി. ഐ. എ.സഹായത്തോടെ രക്ഷപെട്ടു. അമേരിക്കയിൽ എത്തിയപ്പോൾ)

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ പൗരത്വം നേടിയ 37 വയസ്സുകാരി ഷാക്വലഖ് ബിരാഷഖ് യെ താലിബാൻ നിരീക്ഷണ ത്തിൽനിന്നും സകല അപകടങ്ങളും ഭീഷണിയും ചെറുത്തുനിന്ന് മോചിപ്പിക്കുവാൻ സി. ഐ. എ. സേന സഹിച്ച ധീരത അത്യധികം അഭിന്ദനീയമാണ്.

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി സി. ഐ. എ. ഏജന്റിൽ നിന്നും ആദ്യം കിട്ടിയ ഫോൺ സന്ദേശം തികച്ചും അവിശ്വസനീയമായി തോന്നി. താലിബാൻ തടങ്കലിൽ നിന്നും മോചിത യായ സുഹൃത്തിനെ അസഹനീയമായ അന്ധാളിപ്പോടും വിറയലോടും കൂടി വിളിച്ചു അപരിചിതനിൽനിന്നും കിട്ടിയ ഫോൺ വിവരം അറിയിച്ചു. സസന്തോഷം സമാശ്വസിപ്പിച്ച് വിളിച്ചവർ സി. ഐ. എ. ഏജന്റാണെന്നും വേഗം രക്ഷപെടുവാൻ ഉപദേശിച്ചു. അഫ്ഗാൻ തലസ്ഥാന നഗരി കാബൂളിലെ അപ്പാർട്ട്മെന്റിൽ നിന്നും താലിബാൻ വസ്ത്രധാരിയായ അപരിചിതൻ സ്വയം പരിചയപ്പെടുത്തി നിർബന്ധപൂർവ്വം സുരക്ഷിത മേഖലയിലേക്കുള്ള യാത്രയ്ക്ക് ഒരുക്കമായി.

(അഫ്ഗാൻ – പാകിസ്ഥാൻ അത്യത്തി വേലിക്കു പിന്നിലായി പാകിസ്ഥാനി സിവിലിയൻസ് പാകിസ്ഥാൻ സൈഡിലുള്ള വേലിഭേദിച്ചു അഫ്ഗാനിസ്ഥാനിൽ കടന്നുകയറി അഫ്ഗാൻ ജനതയോടൊപ്പം അമേരിക്കയിൽ എത്തുവാനുള്ള ശ്രമത്തിൽ)

അർദ്ധരാത്രിയോടുകൂടി കുറച്ചു വസ്ത്രങ്ങൾ അടക്കം അത്യാവശ്യ സാധനങ്ങൾ ബാക്ക് പാക്കിൽ ആക്കി പാദംവരെ മുട്ടുന്ന അഭയാ അണിഞ്ഞു അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ താലിബാൻ ഗാർഡ്സിന്റെ മുന്നിൽക്കൂടി ഭാവഭേദങ്ങൾ പ്രകടിപ്പിക്കാതെ വിറയലോടെ പുറത്തു വെയ്റ്റ് ചെയ്തിരുന്ന ടൊയോറ്റ കൊറോള കാറിന്റെ പിൻ സീറ്റിലിരുന്നു കാബൂൾ എയർപോർട്ടിലേക്ക് തിരിച്ചു. താലിബാൻ ക്രൂരതയിൽനിന്നും വിമോചിതയായി സ്വാതന്ത്ര്യത്തിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം, യാത്രാമദ്ധ്യേ ആയിരക്കണക്കിനു സ്ത്രീപുരുഷഭേദമില്ലാതെ കുട്ടികളും വൃദ്ധരും മദ്ധ്യവയസ്കരും അടക്കമുള്ള ജനപ്രവാഹം താലിബാൻ താണ്ഡവ ഭരണത്തിൽനിന്നും വിമുക്തരാകുവാൻ എയർപോർട്ടിനെ ലക്ഷ്യമാക്കി അതിവേഗം നടക്കുന്നു.

സി.ഐ.എ.യും യു. എസ് സേനയും അഫ്ഗാൻ പട്ടാളവും സംയുക്തമായി സജ്ജീകരിച്ച സുരക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ബീരാഷകിനെയും അനേകം വിദേശികരേയും അമേരിക്കൻ സ്ഥായിഉള്ളവരേയും താലിബാൻ വിദ്വേഷികളായ അഫ്ഗാനികളേയും രക്ഷിക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞിരുന്നില്ല. സംഘടിത സേന വാക്താവ് ടോമി തോർപ് രക്ഷാപ്രവർത്തന രീതികളെക്കുറിച്ചോ കാരണങ്ങളെക്കുറിച്ചോ പൂർണ്ണമായ വിവരങ്ങൾ ഒന്നും തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടില്ല. നിരന്തരമായ മാദ്ധ്യമ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു അപൂർണ്ണമായ മറുപടികൾ മാത്രം നൽകി താലിബാൻ നിയന്ത്രിത മേഖലയിലുള്ള ഹൈറൈസ് അപ്പാർട്ട്മെന്റിൽ നിന്നും അതിശയകരമായ രീതിയിൽ യാതൊരുവിധ രക്തച്ചൊരിച്ചിലും ഉണ്ടാകാതെ സി.ഐ.എ. യും സംഘവും ബിരാഷകിനെ രക്ഷിച്ച വിവരം യു. എസ്. പട്ടാള മേധാവികൾ ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. കലാപം നിറഞ്ഞു താറുമാറായ അഫ്ഗാൻ അന്തരീക്ഷത്തിലെ നരകതുല്യമായ അവസ്ഥയിൽ 1,24,000 ജനതയെ രണ്ടാഴ്ച സമയപരിധിയിൽ രക്ഷിച്ചു അമേരിക്കയിൽ എത്തിക്കുവാൻ വേണ്ടി സി.ഐ.എ.യും എൻ.എ.റ്റി.ഒ. സോൾജിയേഴ്സിന്റെ സഹകരണത്തോടെ യു.എസ്.സേനയും സഹിച്ച ത്യാഗങ്ങൾ അവിസ്മരണീയമാണ്.

അമേരിക്കൻ പരിശീലനം ലഭിച്ച അഫ്ഗാൻ ഭീകരപ്രവർത്തന വിരുദ്ധ സേനയും സി. ഐ.എ.യും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ താലിബാൻ ആക്രമണത്തിന്റെ ആരംഭകാലം തന്നെ ആരംഭിച്ചതായി സീനിയർ അമേരിക്കൻ ഓഫീസർ വെളിപ്പെടുത്തി. ആക്രമണങ്ങൾ ഭീകരമായി വർദ്ധിച്ചതോടെ അമേരിക്കൻ പട്ടാളവും അഫ്ഗാൻ ഭീകരവിരുദ്ധ സേനയും സംയുക്തമായി അഫ്ഗാനിസ്ഥാന്റെ വിവിധ നഗരങ്ങളിൽനിന്നും ഗ്രാമപ്രദേശങ്ങളിൽനിന്നും അമേരിക്കൻ അനുഭാവികളേയും അമേരിക്കൻ പൗരസമൂഹത്തേയും വൻതിരച്ചിൽ നടത്തി കണ്ടെത്തി പട്ടാള ട്രക്കിൽ കയറ്റി ഏയർപോർട്ടിൽ എത്തിച്ചു രക്ഷിച്ചതായി സി. എൻ.എൻ, റിപ്പോർട്ട് ചെയ്തിരുന്നു.

ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസ് ദിനപത്രത്തിന്റെ റിപ്പോർട്ടറുമായുള്ള ബിരാഷകിന്റെ അഭിമുഖ സംഭാഷണത്തിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 6,52,000 സ്ക്വയർ കിലോമീറ്റർ വ്യാപ്തമായ അഫ്ഗാനിസ്ഥാനിൽ ചിന്നിച്ചിതറി കഴിയുന്ന വിവിധ ദേശവാസികളെയും അമേരിക്കൻ ചായ്വ് ഉള്ള അഫ്ഗാനികളേയും തിരഞ്ഞുപിടിച്ചു രഹസ്യമായും സൂരക്ഷിതമായും എയർപോർട്ടിൽ സി. ഐ. എ. യും യു.എസ്. ഡെൽറ്റാ ഫോഴ്സും സംഘടിതമായി എത്തിച്ചു. രണ്ടു മിലിട്ടറി ഹെലികോപ്റ്റർ മിഷൻ, ഏയർപോർട്ടിനു ദൂരത്തായുള്ള 185 അമേരിക്കൻ പൗരന്മാരേയും 21 ജർമ്മൻ സീറ്റിസനേയും രാവിന്റെ മറവിൽ രഹസ്യമായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ രക്ഷിച്ചതായി യു. എസ്. മിലിട്ടറി വെളിപ്പെടുത്തി. യു. എസ്. സ്പെഷ്യൽ ഓപ്പറേഷൻസ് സേന സഹായത്തോടെ 1064 അമേരിക്കൻ പൗരന്മാരേയും 2017 അഫ്ഗാനികളേയും വിവിധ രാജ്യക്കാരായ 127 ആളുകളേയും ഫോണിൽക്കൂടിയും അകമ്പടിയോടുകൂടിയും വെക്ടർ സഹായത്തോടുകൂടിയും ഏയർപോർട്ടിൽ എത്തിച്ചു. താലിബാൻ ഭീകരതാണ്ഡനയിൽനിന്നും മണിക്കൂറുകൾക്കുള്ളിൽ മുക്തരാക്കി.

സി.ഐ.എ. യുടെ രഹസ്യ സംവിധാനത്തിന്റെ ശക്തിയും യുക്തിയും മൂലമാണ് ഏതാനും ആഴ്ചകൾക്കുശേഷം ബിരാഷകിന്റെ ജീവൻ രക്ഷിച്ചതും സുദീർഘമായ യാത്രയിലൂടെ അമേരിക്കൻ പാലായനത്തിനു വേണ്ടതായ സാഹസ സഹായങ്ങൾ നൽകിയതും ബിരാഷക് താലിബാന്റെ ക്രൂരഭരണത്തിൽ അഫ്ഗാനിസ്ഥാനിലുള്ള സ്വന്തംബന്ധുക്കളുടേയും മിത്രങ്ങളുടേയും ശോചനീയാവസ്ഥയിൽ അത്യധികം ദുഃഖിതയാണ്. പ്രസിഡണ്ട് ജോ. ബൈഡൻ. യു. എസ്. സേനയെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചുവിളിച്ചതിലും അവഗണനാമനോഭാവം അഫ്ഗാൻ ജനത മേൽ പ്രകടമാക്കിയതിലും പരസ്യമായി ബിരാഷക് പ്രതിഷേധിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 26ന് ബിരാഷക് ഡെൻവർസ്റ്റേറ്റിലെ കൊളോറാഡോയിലുള്ള കുടുംബാംഗങ്ങളോടൊപ്പം എത്തിച്ചേർന്നു.

കോര ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: