ന്യൂഡല്‍ഹി: ആസൂത്രിതമല്ലാത്ത വാക്‌സിന്‍ വിതരണം ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കി.
വലിയതോതിലുളള വാക്‌സിന്‍ വിതരണത്തിനുപകരം ദുര്‍ബലവിഭാഗങ്ങള്‍ക്കും അപകടസാധ്യത കൂടുതലുളളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിനാണ് നിലവില്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ആരോഗ്യമേഖലയിലെ ഉന്നതരടങ്ങിയ സംഘത്തിന്റേതാണ് വിലയിരുത്തല്‍. വിവേചനരഹിതവും അപൂര്‍ണവുമായ വാക്‌സിനേഷന്‍ നടപടി വകഭേദംവന്ന വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമാകും..
ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് തെളിവുകളുടെ പിന്‍ബലമില്ലെന്നും അതിനുവേണ്ടിവരുന്ന ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്.ഗുണകരമല്ലെന്നും.റിപ്പോർട്ട് പറയുന്നു.ആസൂത്രിതമല്ലാതെ നടത്തുന്ന ഇവ വൈറസ് വകഭേദങ്ങള്‍ക്ക് പ്രോത്സാഹനമാകും. വലിയതോതിലുളള, വിവേചനരഹിതമായ, അപൂര്‍ണമായ വാക്‌സിനേഷന്‍ വൈറസ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കരുത്ത് പകരും. ഒരിക്കല്‍ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നും സംഘം സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് രോഗികളെ ദീര്‍ഘകാലം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് വീണ്ടും അണുബാധയേല്‍ക്കുന്നത്, തീവ്രത, അണുബാധയ്ക്ക് ശേഷമുളള .പ്രതിരോധശേഷി എത്രനാള്‍ നില്‍ക്കും തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.