17.1 C
New York
Tuesday, September 21, 2021
Home US News അപകടത്തില്‍ മരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ അനുസ്മരണം സെപ്റ്റംബര്‍ 2ന്

അപകടത്തില്‍ മരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ അനുസ്മരണം സെപ്റ്റംബര്‍ 2ന്

റിപ്പോർട്ട്: പി.പി. ചെറിയാൻ

സാക്രമെന്റൊ (കലിഫോര്‍ണിയ): വടക്കന്‍ കലിഫോര്‍ണിയയില്‍ ആളി പടർന്ന അഗ്‌നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹര്‍മിന്ദര്‍ ഗ്രവാളും, ഓഫിസര്‍ കഫ്രി ഹരേരയും സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗതയില്‍ വന്നിരുന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ പൊലിസ് ഓഫിസര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ (27) അനുസ്മരണ സമ്മേളനം സെപ്റ്റംബര്‍ 2ന് വൈകിട്ട് നോര്‍ത്ത് സ്റ്റെപ്‌സ് കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ (സാക്രമെന്റെ) ചേരുന്നതാണെന്ന് സംഘാടകരില്‍ ഒരാളായ സെര്‍ജന്റ് മഹാവിര്‍ അറിയിച്ചു.

ഗാര്‍ട്ട് പോലിസ് ഓഫീസറും, 2020 ല്‍ ഓഫിസര്‍ ഓഫ് ദ ഇയറുമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രവാളിന്റെ മരണം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മഹാവിര്‍ പറഞ്ഞു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന, നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഗ്രവാളെന്ന് ഗാള്‍ട്ട് ഇടക്കാല ചീഫ് ഓഫ് പോലീസ് റിച്ചാര്‍ഡ് നേമാന്‍ അനുസ്മരിച്ചു.

കാലിഫോര്‍ണിയ എല്‍സറാഡോയില്‍ വച്ച് ഓഗസ്റ്റ് 22 നായിരുന്നു അപകടം. എതിരെ വന്നിരുന്ന വാഹനത്തിന്റെ ഡ്രൈവറും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രവാളും കൂടെയുണ്ടായിരുന്ന ഹരേരയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗ്രവാളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 26ന് ഗ്രവാള്‍ അന്തരിച്ചു. അവിവാഹിതനായ ഗ്രവാളിന് മാതാപിതാക്കളും സഹോദരനും സഹോദരിയുമുണ്ട്. 2½ വര്‍ഷമാണ് പൊലിസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തത്. ഗ്രവാളിന്റെ കുടുംബത്തെ സഹായിക്കുന്നതിന് മെമ്മോറിയല്‍ ഫണ്ട് രുപീകരിച്ചു .(https://cahpcu.org/offiees harminder grewal memorial fund.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: