17.1 C
New York
Saturday, October 16, 2021
Home US News അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ സെമിനാറുകളും ക്ളാസുകളും

അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ സെമിനാറുകളും ക്ളാസുകളും

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മാധ്യമ കോൺഫറൻസിന്റെ ഭാഗമായി മുതിർന്ന മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ അനുഭങ്ങളും വിജ്ഞാനവും പുതുതലമുറ മാധ്യമ പ്രവർത്തകർക്ക് പകർന്നു കൊടുക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആശയങ്ങൾ കൈമാറുവാനും സംവദിക്കുവാനും ഉതകുന്ന വിധത്തിൽ തികച്ചും അർത്ഥസമ്പുഷ്ടമായ പരിപാടികളാണ് ഈ മാധ്യമ കൂട്ടായ്‌മയുടെ ഭാഗമായി തയ്യാറാകുന്നത്.

ടെലിവിഷൻ രംഗത്തെ നിർമ്മാണ സംവിധാന രംഗത്തെക്കുറിച്ചുള്ള പ്രത്യേക ക്‌ളാസുകളും, സാങ്കേതിക അറിവും നൽകപ്പെടുന്ന പ്രത്യേക സെമിനാറുകൾ കൂടാതെ ആ രംഗത്തെ പ്രഗത്ഭ വ്യെക്തികൾ തങ്ങളുടെ അറിവുകൾ പങ്കു വെക്കുന്നു.  ടെലിവിഷൻ ജേർണലിസത്തെക്കുറിച്ചുള്ള പഠന കളരിയുമുണ്ടാകും.

അക്ഷര മാധ്യമത്തെ കുറിച്ച് പ്രത്യേക ക്ലാസുകളും, ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവർ  വാർത്തകൾ തയാറാക്കുഅന്നതിനെക്കുറിച്ചുള്ള പ്രത്യേക സെമിനാറുകൾ  നടത്തുന്നതും, കൂടാതെ മാധ്യമ രംഗത്ത് വളരുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സഹായകമാവുന്നതും. പുതു തലമുറയിൽ നിന്ന് വളർന്നു വരുന്ന മാധ്യമ പ്രവർത്തകർക്ക് പ്രതീക്ഷയും , പ്രോത്സാഹനവും , സഹായവും നൽകുക എന്നത് ഈ മീഡിയ കോൺഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് IPCNA നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു

സോഷ്യൽ മീഡിയ യുഗത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ വെല്ലുവിളികളും, സോഷ്യൽ മീഡിയ എങ്ങനെ മാധ്യമ പ്രവർത്തനത്തിനായി ഉപയോഗിക്കാം എന്നുള്ള അവലോകനങ്ങളും, സംവാദവും ഈ കോൺഫറൻസിന്റെ ഭാഗമാണ്.   ഇന്ത്യയിലും അമേരിക്കയിലും ഉള്ള  മുഖ്യധാരാ മാധ്യമ പ്രവർത്തനത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള  നിരവധി വ്യക്തികളുടെ സാന്നിധ്യം ഈ ഉദ്യമത്തിന് കരുത്ത് പകരും എന്നും അദ്ദേഹം അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ ചിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെൻവ്യൂവിലെ റിനയസൻസ് മാരിയറ്റ് സ്യൂട്ടിൽ വച്ചാണ് മീഡിയ കോൺഫ്രൻസ് നടത്തപ്പെടുക. വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോൺഫ്രൻസിൽ പങ്കെടുക്കുവാൻ ഇതിനകം തന്നെ നിരവധി മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും  രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ചിക്കാഗോയിലെ മികച്ച സംഘാടകരിൽ ഒരാളായ ബിജു കിഴക്കേക്കുറ്റ് (നാഷണൽ പ്രസിഡണ്ട്, IPCNA ) ന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ കൺവെൻഷന്റെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകി വരുന്നു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: