17.1 C
New York
Saturday, September 18, 2021
Home Special അന്താരാഷ്ട്ര യുവജനദിനം.. ഓഗസ്റ്റ് 12

അന്താരാഷ്ട്ര യുവജനദിനം.. ഓഗസ്റ്റ് 12

✍അഫ്സൽ ബഷീർ തൃക്കോമല

2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1984 മുതലേ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായിആഘോഷിക്കുന്നുണ്ട്.

ആധുനിക കാലത്തെ  ഭൗതികവാദവും നിരീക്ഷണ പാടവവും ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയൊന്നും മത തത്വങ്ങൾക്കെതിരല്ലെന്നും ഭാരത സംസ്കാരത്തെ പൂർണ്ണമായും ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിക്കുക കൂടി ചെയ്തു ലോകത്തു ഇന്ത്യയുടെ യശസ്സുയർത്തിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി12 .
“അന്താരാഷ്ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം”എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ മുഖ്യ വിഷയം മഹാവ്യാധിയുടെ നാളുകളിൽ ഇത് വേണ്ട വിധം ചർച്ച ചെയ്തില്ല .സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പൊതു മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വർധിപ്പിക്കാമെന്ന് ഈ ദിനം പരിശോധിക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ പതിനഞ്ചു വയസു മുതൽ ഇരുപത്തിയഞ്ചു വയസുവരെയുള്ളവരെയാണ് യൂവജനങ്ങൾ എന്ന് പറയുന്നത് ആഗോള ജനസംഖ്യയുടെ പതിനാറു ശതമാനത്തോളം വരുന്ന യുവ ജനങ്ങളിൽ ഭൂരി ഭാഗവും തൊഴിൽ രഹിതരാണ് .മാത്രമല്ല അസ്ഥിരമായ തൊഴിൽ
മേഖലകളിൽ ജോലി ചെയ്യുന്നവരും ,വിദ്യാഭ്യാസത്തെ വേണ്ട വിധം വിനിയോഗിക്കാത്തവരുമാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ് .
കൂണ് പോലെ മുളച്ചു നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പണം വാങ്ങി വിവിധ ബിരുദങ്ങൾ പഠിപ്പിക്കുകയും കുറഞ്ഞ മാർക്കിൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് യുവജനങ്ങളുടെ ഭാവി തുലാസിലാക്കിയെന്നു പറയാതെ വയ്യ .

അറുനൂറു ദശ ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ ആവശ്യമായുള്ളത് .ശുഭ്രവർണ്ണ ജോലികളുടെ പുറകെ നടന്നു കാലം കഴിച്ചുകൂട്ടാൻ വിധിക്കപെട്ടവരായി ഓരോ തലമുറയെയും മാറ്റുന്നതിൽ ഭരണ കൂടത്തിന്റെ പങ്കും ചെറുതല്ല .ഒപ്പം അരാഷ്ട്രീയ വാദികളുടെ ജല്പനങ്ങളിൽ യുവ തലമുറ വളരെ പെട്ടന്ന് ആകൃഷ്ടരാകുകയും ഒരു കാലത്തും നടപ്പിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ വക്താക്കളാക്കി അവരെ മാറ്റാൻ ശ്രമിക്കുന്നതും വർത്തമാന കാല ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നു .

ലോകത്തിലെ ഏറ്റവും കൂടുതൽ മാനവ വിഭവ ശേഷിയുള്ള ഇന്ത്യ രാജ്യത്തു രാഷ്ട്രീയവും മത സാമൂദായിക വിഷയങ്ങളിലും വൈര്യനിര്യാതന ബുദ്ധിയോടെ എതിർ പക്ഷത്തുള്ളവരെ തെരുവിൽ നേരിടുന്നതും ഉന്മൂലനം ചെയ്യുന്നതും നേതൃത്വങ്ങൾ അതിനു പ്രേരിപ്പിക്കുന്നതും ആർഷ ഭാരത സംസ്കാരത്തിന് എതിരാണ്, മാത്രമോ അന്താരാഷ്ട്ര തലത്തിൽ നാടിന്റെ യശസ്സില്ലാതാക്കുന്നതാണ് .

കേരളത്തിലെ യുവജനങ്ങൾ മഹാവ്യാധിയോടും ദുരന്തമുഖങ്ങളിലും അനിർവചനീയമായ മഹാ സാന്നിധ്യമായി മാറുമ്പോളും സ്വന്തമായി ജോലി കണ്ടു പിടിക്കുന്നതിലും മാന്യമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിലും പുറകോട്ടു പോകുന്നതിലെ വൈരുധ്യവും തിരിച്ചറിയേണ്ടതുണ്ട്‌ .യുവാക്കളുടെ ഇടയിൽ പരന്ന വായന നഷ്ടപ്പെട്ടതും സമൂഹ മാധ്യമങ്ങളിൽ അനാവശ്യ ഇടപെടലുകളും ഇന്റർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും പുകവലിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വർധിത വീര്യമുള്ള മറ്റു ലഹരി പാതാർത്ഥങ്ങളുടെ ഉപയോഗവും ഇക്കൂട്ടരെ സാമൂഹിക വ്യവസ്ഥകളിൽ നിന്ന് പുറകോട്ടടിച്ചിട്ടുണ്ട് .

ഈ അന്താരാഷ്‌ട്ര യുവജന ദിനത്തിൽ മഹാവ്യാധിയുടെ പ്രഹര ശേഷി തുടരുന്നത് പൂർണ്ണമായോ ഭാഗികമായോ ഓരോ വ്യക്തിക്കും നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുന്നു .കക്ഷി രാഷ്ട്രീയത്തിലും മത സാമൂദായിക മേഖലകളിലും വയോ വൃദ്ധരായ ആളുകൾ അധികാര സ്ഥാനങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കാതെ അർഹരായ യുവജനങ്ങൾക്ക്‌ വേണ്ടി വഴിമാറി കൊടുക്കാൻ തയ്യാറാകണം .തെറ്റുകൾ തിരുത്തി കൂടുതൽ ഊർജ്ജസ്വലതയോടെ യുവ ജനത ചിന്തിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രാദേശികം മുതൽ അന്താരാഷ്ട്ര വിഷയങ്ങളിൽ വരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു തലമുറയായി വളർന്നു വരികയും ചെയ്യട്ടെ എന്ന പ്രത്യാശ പങ്കു വെച്ച് കൊണ്ട്
ഏവർക്കും അന്താരാഷ്ട്ര യുവജന ദിനാശംസകൾ ……….

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: