17.1 C
New York
Thursday, October 28, 2021
Home Special അന്താരാഷ്ട്ര ബാലികാദിനം.

അന്താരാഷ്ട്ര ബാലികാദിനം.

✍അഫ്‌സൽ ബഷീർ തൃക്കോമല

2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശൈശവ വിവാഹത്തിനെതിരെയും ലിംഗവിവേചനത്തിനെതിരെയുമുള്ള ശക്തമായ ബോധവൽക്കരണം ലക്ഷ്യമാക്കിയാണ് 2012 ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആദ്യമായി ആചരിക്കുന്നത് .

2008 മുതൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 “ദേശീയ പെൺകുട്ടി” ദിനമായി ഇന്ത്യയിൽ ആചരിക്കുന്നുണ്ട് . പ്ലാൻ ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയാണ് അന്തർ ദേശീയ ബാലികാ ദിനമെന്ന ആശയം മുൻപോട്ടു വെച്ചത് .ലോകത്തു ചുരുക്കം ചില സ്ഥലങ്ങളിൽ ഒഴിച്ച് വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ പെൺ കുട്ടികൾക്ക് പൂർണ്ണമായോ ഭാഗികമായോ നിഷേധിക്കപ്പെടുന്നു.ഒപ്പം ലിംഗവിവേചനവും ശൈശവ വിവാഹവും ശാരീരിക പീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ അർത്ഥ രഹിതവും ദുരിതപൂർണ്ണവു മാക്കുന്നു.

ഒരാൾക്ക് രണ്ടു പെൺമക്കളുണ്ടാവുകയും അവരെ അയാൾ നന്നായി പരിപാലിക്കുകയും ചെയ്താൽ അവർ മൂലം അയാൾ സ്വർഗ പ്രവേശനത്തിന് അർഹനായിത്തീരും” എന്ന മുഹമ്മദ് നബിയുടെ വചനവും “ശാരീരികവും മാനസികവുമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുർആനും പറയുന്നു.

സ്ത്രീ ജന്മങ്ങൾ അമ്മയായും സഹോദരിയയും ഭാര്യയായും മകളായും അമ്മൂമ്മയായും ആൺ വർഗ്ഗത്തിന് മുൻപിൽ സഹവർത്തിത്തത്തിന്റെയും ത്യാഗത്തിന്റെയും സ്നേഹ വാത്സല്യങ്ങളുടെയും പര്യായമായി നിൽക്കുമ്പോൾ ഭ്രുണവസ്ഥമുതൽ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ ലോകത്തിനു മുൻപിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ലജ്ജിപ്പിക്കുന്നു എന്ന് പറയാത്ത വയ്യ. ലോകത്തു പെൺ ഭ്രൂണഹത്യയും ശൈശവ വിവാഹങ്ങളും, ബാലികാ അതിക്രമങ്ങളും സ്ത്രീധന ചൂഷണവും, സൈബർ ആക്രമണങ്ങളും എന്ന് വേണ്ട അരക്ഷിതമായ സ്ത്രീ ജീവിതം നമ്മുടെ വർത്തമാന കാലത്തെ കലുഷിതമാക്കി കൊണ്ടിരിക്കുന്നു. മാത്രമല്ല കുറ്റവാളികൾ നിയമത്തിന്റെ സൂചി കുഴലിലൂടെ വഴുതി പോകുന്നതും സ്ത്രീ വിരുദ്ധതക്ക് ആക്കം കൂട്ടുന്നു .

ചെറുപ്പ കാലം മുതൽ സ്വന്തം വീടുകളിൽ നിന്നും ലിംഗ സമത്വം നൽകി സമൂഹത്തിന്റെ ഭാഗമായി ഓരോ ബാലികയെയും വളർത്തി കൊണ്ടുവരാൻ രക്ഷകർത്താക്കൾ മുൻപോട്ടു വരികയും ,നല്ല വിദ്യാഭ്യാസവും ആരോഗ്യവും സംസ്കാരവും ഒപ്പം നൽകുകയും അറേബ്യൻ രാജ്യങ്ങളിലെ സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ ഭരണ കൂടം തയ്യാറാകുകയും ചെയ്‌താൽ ഇന്നത്തെ അവസ്ഥക്ക് വലിയ മാറ്റമുണ്ടാകും.

ആർഷ ഭാരത സംസ്കാരത്തിൽ “യത്ര നാര്യസ്തു പൂജ്യന്തേരമന്തേ തത്ര ദേവതാ:” (എവിടെയാണോ നാരികൾ പൂജിക്കപെടുന്നത് അവിടെ ദേവകൾ പ്രസാദിക്കും) എന്ന മനുസ്മൃതി വചനത്തിന്റെ ആഴവും പരപ്പും മനസിലാക്കി പ്രവർത്തിക്കുകയും കൂടി ചെയ്യാൻ കഴിയണം .ഇതൊക്കെ പറയുമ്പോഴും “പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ” അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ ഈ
കാലഘട്ടത്തിൽ കാണണം.

ബാല്യത്തില്‍ അച്ഛനും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കർഷിക്കുന്നു.പുരുഷന്മാര്‍ ഇങ്ങനെ ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ പോലും ആവശ്യമില്ല അവർ സംരക്ഷണ വലയത്തിലായിരിക്കും എന്നു മാത്രമാണ് വിവക്ഷ.ഏതായാലും ആധുനിക കാലത്തു മനുസ്മൃതിയിലെ ഈ ശ്ലോകത്തിനു വലിയ പ്രാധാന്യമുണ്ട് …..

ഏവർക്കും അന്താരാഷ്ട്ര ബാലികാ ദിനാശംസകൾ. ………

✍അഫ്‌സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: