17.1 C
New York
Wednesday, August 10, 2022
Home US News അന്തരിച്ച കലാകാരന്മാരുടെ വിധവകൾക്ക് ഫോമാ മെട്രോ റീജിയൻ ഒരുലക്ഷം രൂപയുടെ സഹായം നൽകി

അന്തരിച്ച കലാകാരന്മാരുടെ വിധവകൾക്ക് ഫോമാ മെട്രോ റീജിയൻ ഒരുലക്ഷം രൂപയുടെ സഹായം നൽകി

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം)

അവശ കലാകാരൻമാരുടെ ക്ഷേമത്തിനായും, അവരുടെ കുടുംബങ്ങൾക്ക് തണലാകുന്നതിനും വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന കാഫിന്റെ പ്രിയം എന്ന കാരുണ്യപദ്ധതിയുമായി കൈകോർത്ത് ഫോമയുടെ മെട്രോ റീജിയൻ മരണപ്പെട്ടുപോയ കലാകാരന്മാരുടെ വിധവകൾക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകി. ഫോമാ മെട്രോ റീജിയനുവേണ്ടി റീജിയണൽ വൈസ് പ്രസിഡന്റ് ബിനോയ് തോമസാണ് ഒരു ലക്ഷം രൂപ സംഭാവന നൽകിയത്.

കേരളത്തിലെ എല്ലാ ജില്ലകളിലെയും തെരെഞ്ഞടുത്ത നാല് പേർക്ക് വീതം സാമ്പത്തിക പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പ്രിയം കാരുണ്യ പദ്ധതിയിലൂടെ കാഫ് ഉദ്ദേശിക്കുന്നത്. കാഫിന്റെ കാരുണ്യ പദ്ധതിയിൽ ഭാഗമായതിൽ കാഫിന്റെ ഭാരവാഹികൾ നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയ്‌ക്കും ഫോമയുടെ മെട്രോ റീജിയനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഫോമ ഹെല്പിങ് ഹാന്റ് വഴിയും, അല്ലാതെയും നിരവതി കാരുണ്യ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടത്തി വരുന്നത്. ഫോമയുടെ പാർപ്പിട പദ്ധതിയുടെ പുതിയ പ്രോജക്ട് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു.

ഫോമാ മെട്രോ റീജിയന്റെ കാരുണ്യ പ്രവർത്തനങ്ങളെയും, അതിനു നേതൃത്വം നൽകുന്ന റീജിയണൽ വൈസ് പ്രസിഡന്റ്, ബിനോയ് തോമസ്, നാഷണൽ കമ്മിറ്റി മെമ്പറന്മാരായ ജെയിംസ് മാത്യു , ഡിൻസിൽ ജോർജ് ,ഫോമാ മെട്രോ റീജിയനൽ ഭാരവാഹികൾ എന്നിവരെയും, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭിനന്ദിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക്!

  സ്വന്തം ഭവനം താജ്മഹലിൻ്റെ മാതൃകയിൽ കെട്ടിയുയർത്തുകയും, അതിലെ നാല് മിന്നാരങ്ങൾ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സമർപ്പിക്കുകയും ചെയ്ത ദേശാഭിമാനിയായ സംവിധായകനാണ് ആലപ്പുഴക്കാരനായ എ.കെ.ബി.കുമാർ. ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് താജ് മഹൽ...

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: