തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ 1970 ലാണ് അനീസ് സലിം ജനിച്ചത്. സാധാരണ മലയാളം വിദ്യാലയത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർ പഠനം നടത്തിയില്ല .പിന്നീട് ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങൾ നിറയെ ഉള്ള വീട്ടിലെ പിതാവിന്റെ ലൈബ്രറിയാണ് അദ്ദേഹത്തെ ലോക സാഹിത്യത്തിലേക്ക് അടുപ്പിച്ചത്. . ജനാലക്കരികിൽ ഈസി ചെയറിട്ട് പുസ്തകങ്ങൾ ആർത്തിയോടെ വായിച്ചിരുന്ന കുട്ടിക്കാലവും മുറ്റത്തെ പൂന്തോട്ടവും അതിന്റെ അപ്പുറമുള്ള റെയിൽവേ ട്രാക്കുമാണ് അദ്ദേഹത്തെ എഴുത്തിലേക്ക് നയിച്ചത് .
വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹൃത്ത്കൂടിയായഅദ്ദേഹത്തിന്റെ പിതാവുമായി നല്ല ബന്ധമായിരുന്നില്ല അദ്ദേഹത്തിന്.
“എന്റെ ഓർമയിൽ എനിക്ക് പത്തോ പതിനൊന്നോ വയസുള്ളപ്പോൾ ഒരിക്കൽ വാപ്പ എന്റെ കവിളത്ത് തൊട്ടിട്ടുണ്ട്. ആദ്യവും അവസാനവുമായി. ഞാൻ വീട്ടിൽ മുകളിലത്തെ നിലയിലേക്കുള്ള പടിക്കെട്ടിന് താഴെ നിൽക്കുമ്പോഴായിരുന്നു അത്. അതിന് മുമ്പും പിമ്പും എന്നോട് മിണ്ടുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല”.
എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് .പതിനെട്ടാം വയസിൽ ബഷീറിന്റെ ഒരു കഥ ഇംഗ്ലിഷിലേക്ക് തർജ്ജിമ ചെയ്യാൻ പിതാവ് പറഞ്ഞു. അത് വായിച്ചിട്ടു പിതാവ് തിരികെ ഏൽപ്പിച്ചിട്ട് വായിച്ച് നോക്കാൻ ആവശ്യപ്പെട്ടു. തനിക്കു ഒരിക്കലും ചെയ്യാൻ കഴിയില്ലഎന്ന്തെളിയിക്കുകയായിരുന്നിരിക്കാം ലക്ഷ്യമെന്നും എഴുത്തിൽ പിതാവ് നിരന്തരം നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
“ട്രെയിൻ പോകുമ്പോൾ അതിന്റെ പുറകിലെ ചുവന്ന വെട്ടം നോക്കി നിൽക്കും. കണ്ണിൽ നിന്ന് മറയുംവരെ.വളവ് കഴിഞ്ഞ് ട്രെയിനും വെളിച്ചവും കണ്ണിൽ നിന്ന് മറഞ്ഞാൽ എന്റെ മരണം തുടങ്ങി എന്നാണ് എനിക്ക് തോന്നാറ്”
വല്ലാത്തൊരു ഭീതി അദ്ദേഹത്തിനുണ്ട് .ആദ്യമായി “ജെയ് വോക്കർ “എന്ന പേരിൽ ഒരു ചെറുകഥയാണ് എഴുതിയത്. ഇല്ല സ്ട്രേറ്റഡ് വീക്ക്ലിയിലേക്ക് അയച്ചുകൊടുത്തെങ്കിലും ആ കഥ മടക്കി അയച്ചു .പിന്നീട് ഒരു ചെറുകഥ കൂടി മാത്രമെഴുതി എഴുത്ത് അവസാനിപ്പിച്ചു.പിന്നീട് ഹൈദരാബാദിലേക്ക് പോയ അദ്ദേഹത്തിന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കാൻ 20 വർഷത്തിലേറെ കാത്തിരുന്നു.
2012 അവസാനം പുറത്തിറങ്ങിയ അടിയന്തരാവസ്ഥ പ്രമേയമാക്കി “ദ വിക്സ് മാങ്ഗോ ട്രീ “എന്ന നോവൽ ആണ് ആദ്യ കൃതി . വൻ ജനപ്രീതിയെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ നാലു ഇംഗ്ലീഷ് നോവലുകൾ പ്രസിദ്ധീകൃതമായി.
അദ്ദേഹത്തിന്റെ “വാനിറ്റി ബാഗ് (ഇതേ പേരിൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചു) എന്ന പുസ്തകം ഷോലാപൂർ യൂണിവേഴ്സിറ്റിയിൽ എം.എ.യ്ക്ക് പാഠപുസ്തകമായി മാറി .
എഴുത്തുകാരനായതിൽ ആരോടും കടപ്പാടില്ലന്നു അദ്ദേഹം അസന്നിഗ്ധമായി പറയുന്നു.യാഥാസ്ഥിതികരായ ബന്ധുജനങ്ങൾ ” ദാ ഒരു നോവലിസ്റ്റ് വന്നിരിക്കുന്നു”എന്ന് പരിഹസിച്ചിരുന്നു. ‘പത്താംക്ലാസിൽ പഠിത്തം നിർത്തിയവനാഎഴുത്തുകാരനാകാൻ പോകുന്നത്’ എന്ന് പറഞ്ഞ് പിതാവിന്റെ ശകാരവും അദ്ദേഹത്തിൽ വാശി കൂട്ടി എന്ന് കണക്കാക്കാം.കാലക്രമേണ അതും അന്യമായി.
“അവിടെ ഇപ്പോൾ സഹോദരനും കുടുംബവുമാണ് താമസം. ഒരിക്കൽ ഞാൻ അവിടെ ചെന്നപ്പോൾ, പുസ്തകങ്ങൾ കാലിയായ അലമാരയാണ് കണ്ടത്. ആകെ വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറച്ച് മാസികകളും. ബന്ധുക്കളും മറ്റും പുസ്തകങ്ങൾ കൊണ്ടുപോകും. പിന്നീട് ആ മുറിയിൽ കയറാൻ തോന്നിയിട്ടില്ല. വീട്ടുമുറ്റത്ത് നിന്ന് മുകളിലേക്ക് നോക്കിയാൽ എനിക്ക് ലൈബ്രറിയുടെ ജനൽ കാണാം. അതിനുള്ളിൽ, ഒരിക്കൽ ഏകനായ ഒരു കുട്ടിക്ക് പല ലോകങ്ങൾ കാണിച്ചുകൊടുത്ത ആ എഴുത്തുമുറി ഇന്ന് പുസ്തകങ്ങളൊഴിഞ്ഞ് ഒരു ഷോ കേസായി മാറിയിരിക്കും ” എന്ന അദ്ദേഹത്തിന്റെ ഖിന്നതയും”.
ഞാൻ എന്നും ഒരു ഏകാകിയായിരുന്നു. എന്നും പുറത്തുപറയാനാകാത്ത എന്തോ നോവ് എന്റെ ഉള്ളിൽ കിടപ്പുണ്ട്. ചിലപ്പോൾ അത് വല്ലാതെ മനസിനെ മഥിക്കും. ഒരുപക്ഷെ ഒരു എഴുത്തുകാരനായി പോയതിന്റ കുഴപ്പമാകാം അത്.”എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകളും സാഹിത്യ ലോകത്തു അത്ര പരിചിതമല്ല.
2017 ൽ പ്രസിദ്ധീകരിച്ച “ദ സ്മാൾ ടൗൺ സീ” (ഇത്തിരി വട്ടത്തിലെ കടൽ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ്പ്രസിദ്ധീകരിച്ചിട്ടുണ്ട് ) ആണ് അദ്ദേഹം അവസാനമായി എഴുതിയ നോവൽ.
മിൽമയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ. ‘മിൽമ കേരളം കണികണ്ടുണരുന്ന നൻമ”എന്നതുൾപ്പടെ നിരവധി പരസ്യ വാചകങ്ങളും അദ്ദേഹത്തിന്റേതായുണ്ട് .”ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ” എന്ന കൃതിയും മലയാളിയായ സാഹിത്യകാരന് ഇംഗ്ലീഷ് ഭാഷയിലെ മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച “ദി ബ്ലൈൻഡ് ലേഡീസ് ഡിസിഡെന്റ്”മാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം അഭിമുഖങ്ങളിൽനിന്നും പൊതു യോഗങ്ങളിൽ നിന്നുമൊക്കെ പരമാവധി ഒഴിഞ്ഞു നിൽക്കുകയും പരന്ന സൗഹൃദങ്ങളിലേക്കു കടക്കാതെ സാഹിത്യ രംഗത്തെ ഇതിഹാസമായി മാറിയേക്കാവുന്ന നീണ്ട നാല് വര്ഷത്തോളമുള്ള ഇടവേളക്ക് ശേഷം പുതിയ പുസ്തകം പ്രഖ്യാപിച്ച് “ദ ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്” എന്ന് പേരിട്ട പുസ്തകം ഈ വർഷം പുറത്തിറങ്ങുമെന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടു അധിക ദിവസമായിട്ടില്ല .
“എഴുത്താണ്, എഴുത്തുകാരനല്ല സംസാരിക്കേണ്ടത് “എന്ന അദ്ദേഹത്തിന്റെ പക്ഷത്തോട് പുതിയ എഴുത്തുകാരെങ്കിലും പൂർണ്ണമായുംയോജിക്കേണ്ടതായുണ്ട്. ലോക സാഹിത്യത്തിന്റെ നെറുകയിലെത്താൻ പ്രിയ സഹയാത്രികന് കഴിയട്ടെ
എന്നാശംസിക്കുന്നു …….
✍അഫ്സൽ ബഷീർ തൃക്കോമല