17.1 C
New York
Wednesday, September 22, 2021
Home Special അനന്യ കുമാർ അലക്സ്‌ ഉയർത്തുന്ന ചോദ്യങ്ങൾ.. (ജിത ദേവൻ എഴുതുന്ന...

അനന്യ കുമാർ അലക്സ്‌ ഉയർത്തുന്ന ചോദ്യങ്ങൾ.. (ജിത ദേവൻ എഴുതുന്ന ‘കാലികം’)

✍ജിത ദേവൻ

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെണ്ടർ റേഡിയോ ജോക്കിയും അവതാരികയും , മേക്കപ്പ് ആട്ടിസ്റ്റും,ട്രാൻസ്‌ജെണ്ടർ ആക്റ്റീവിസ്റ്റുമായ അനന്യ കുമാരി അലക്സ്‌ ആത്മഹത്യ ചെയ്തു എന്ന വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയയായ അവർ അനന്തര ബുദ്ധിമുട്ടുകൾ കൊണ്ട് ഏറെ വിഷമത്തിലും യാതനയിലും ആണെന്ന് പല മാധ്യമങ്ങളിലും അവർ പറഞ്ഞിരുന്നു..

ചികിത്സാപിഴവ് സംഭവിച്ചു എന്ന്‌ അവർ ആരോപിച്ചിരുന്നു.
ഏറെ സങ്കീർണമായ ശസ്ത്രക്രിയ പരാജയമായിരുന്നു എന്ന്‌ അവർ പറയുകയും തുടർചികിത്സ വേണമെന്നും ചികിത്സാ പിഴവ് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്തായാലും അവരുടെ ആത്മഹത്യ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഇത്രയും ബോൾഡായ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട, തന്റേതായ നിലപാടുകളിൽ ഉറച്ചു നിന്ന അനന്യ എന്ന ആക്റ്റീവിസ്റ്റ് എന്തിന് ആത്മഹത്യ ചെയ്യണം. എന്നും അവരെ പരിഹസിക്കുകയും പുറംതള്ളുകയും ചെയ്ത വീട്ടുകാരെയും, പരിഹസിച്ച കൂട്ടുകാരെയും, ഒറ്റപ്പെടുത്തിയെ സമൂഹത്തെയും ധൈര്യപൂർവം നേരിട്ട് ജീവിതവിജയം നേടിയവളാണ് അനന്യ. പിന്നെയും എന്തിന് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാനിരിക്കുന്നതേയുള്ളു…

സമൂഹത്തിൽ ഏറെ പുച്ഛത്തോടെയും അവഞ്ജയോടെയും കാണുന്ന ഒരു വിഭാഗമാണ് ട്രാൻസ് അഥവാ ഭിന്നലിംഗക്കാർ.പണ്ട് ശിഖണ്ടി എന്നും ഹിജഡകൾ എന്നും ഒക്കെ അവരെവിളിച്ചിരുന്നു.സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടി അകറ്റി നിർത്തിയിരുന്ന ഒരു ജനവിഭാഗം ആയിരുന്നു ട്രാൻസ്. പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി അല്ലെങ്കിൽ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസുമായി ജനിക്കുന്നവർ ആണ് ഹിജഡകൾ. ജനിച്ചു ഏകദേശം നാലോ അഞ്ചോ വയസാകുമ്പോൾ ആണ് അവർക്കു തങ്ങളുടെ പ്രത്യേകത മനസിലാക്കാൻ കഴിയുന്നത്. പുരുഷൻ ആയി ജനിച്ചെങ്കിലും ഒരുപെൺകുട്ടിയുടെ അല്ലെങ്കിൽ ഒരു സ്ത്രീയുടെ മാനറിസങ്ങൾ ആണ് അവർ പ്രകടിപ്പിക്കുന്നത്. പെൺകുട്ടികളെ പോലെ ഡ്രസ്സ്‌ ചെയ്യുക, മേക്കപ്പ് ചെയ്യുക, പെൺകുട്ടികൾ നടക്കുന്നപോലെ നടക്കുക, പെൺകുട്ടികളോട് കൂട്ടുകൂടുക ഇതൊക്കെ അവരുടെ പ്രത്യകത ആണ്. ആൺകുട്ടികളുമായി ഇടപഴകാനോ അവരുമായി സൗഹൃദം ഉണ്ടാക്കാനോ മിനക്കെടാറില്ല. സ്ത്രീകൾ ആയി ജനിക്കുകയും പുരുഷൻ ആയി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയുന്നവരുടെയും സ്ഥിതി ഇതാണ്.

വീട്ടിൽ തന്നെ ഇങ്ങനെ യുള്ള കുട്ടികളുടെ ദിനചര്യകളിലും പെരുമാറ്റത്തിലും വ്യത്യാസം വരുമ്പോൾ ആദ്യമൊക്കെ മാതാപിതാക്കൾ അവരെ
ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യും. മാതാപിതാക്കൾ പറയുന്ന പോലെ ജീവിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ വീട്ടിൽ ഒറ്റപ്പെടുന്നു, കുറ്റപ്പെടുത്തലും പരിഹാസവും അവഗണനയും കൂടുമ്പോൾ വീട് വിട്ടു പോകും.

എന്നാൽ വീടിനു പുറത്തും അവരുടെ ജീവിതം സുരക്ഷിതമല്ല. ട്രാൻസ്‌ജെൻഡേഴ്സിനെ കാണുമ്പോൾ തന്നെ പരിഹസിക്കുകയും അശ്ലീല കമെന്റുകൾ പറയുകയും അവരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുക പതിവാണ്. പോലീസ്കാർ കണ്ടാലും അവരെ അറസ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകാറുണ്ട്.
ട്രാൻസ് ജെൻഡേഴ്സിനെ കുറിച്ച് എല്ലാവർക്കും പൊതുവെയുള്ള അഭിപ്രായം അവർ സെക്സ് വർക്കേഴ്സ് ആണെന്ന് ആണ്. എന്നാൽ അത് വെറും തെറ്റിധാരണ മാത്രമാണ്. ജീവിക്കാൻ മറ്റ് ഒരു മാർഗവും ഇല്ലാതെ വരുമ്പോൾ സെക്സ് വർക്കേഴ്സ് ആകുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഭിക്ഷ എടുക്കേണ്ടി വരുന്നുണ്ട് അവർക്കു. മാന്യമായ ഒരു ജോലിയും അവർക്കു നൽകില്ല. ഭിക്ഷ എടുത്താൽ പോലും അവരുടെ കൂടെ ഉള്ളവർ പോലും ചൂഷണം ചെയ്തു ആ പണം കൈക്കൽ ആക്കാറുണ്ട്.

സമൂഹത്തിൽ ഏറെ അവഗണന അനുഭവിക്കുന്ന ഒരു വിഭാഗം വേറെ ഉണ്ടാകില്ല. സ്വന്തം അസ്തിത്വം എന്തെന്ന് അറിയാതെ, അതിലേക്കു എത്തിപ്പെടാനുള്ള തത്രപ്പാടിൽ അവർ അനുഭവിക്കുന്ന മനസികവും ശരീരികവുമായ വേദനയും വിഷമവും അപമാനവും ചെറുതല്ല. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു അവരെ. വീട്ടുകാരും കൂട്ടുകാരും, സമൂഹവും ഒരേ പോലെ അവരെ കല്ലെറിയുന്നു.

ഒരു സ്ത്രീ അനുഭവിക്കുന്ന തീവ്ര വേദന പ്രസവ വേദനയാണ്. എന്നാൽ അതിലും എത്രയോകൊടിയ വേദന ആണ് ട്രാൻസ് ജെൻഡേഴ്സ് അനുഭവിക്കുന്നത്..

ഏതാനും വർഷം മുൻപ് വരെ ലിംഗമാറ്റ ശാസ്ത്രക്രിയ വെറും പ്രാകൃത രീതിയിൽ ആണ് നടന്നത്. അതിനിടയിൽ മരണവും അപൂർവമല്ല. ഇന്ന് ശസ്ത്രക്രിയകൾ സർവ്വസാധാരണമാണ്. പലരുഅതിന് വിധേയരാകുന്നു. എന്നാൽ ശാസ്ത്രക്രിയാ പിഴവുകളും ഉണ്ടാകുന്നു എന്ന്‌ അനന്യയുടെ സംഭവം വെളിപ്പെടുത്തുന്നു. സർക്കാർ ഇടപെട്ടു ഉത്തരവാദിത്വത്തോടെ ഈ സർജറികൾ നടത്തിയാൽ അനിഷ്ടം സംഭവങ്ങൾ ഒഴിവാക്കാം.

ട്രാൻസ്‌ജെൻഡേഴ്സും മനുഷ്യരാണ്, അവരും നമ്മുടെ സഹജീവികൾ ആണ്. അവർക്കും കൂടി അവകാശപ്പാട്ടതാണ് ഈ ലോകം. അവരെ ഒറ്റപ്പെടുത്താതെ, സമൂഹത്തിന്റെ അവിഭാജ്യ ഘടകം ആയി അവരെയും ചേർത്തു പിടിക്കാം. അവർക്കു അവരായി ജീവിക്കാനേ കഴിയു. നമ്മൾ ആഗ്രഹിക്കുന്നപോലെയല്ല, അവർ ആഗ്രഹിക്കുന്നപോലെ അവർ ജീവിക്കട്ടെ. വിശ്വകവി പൈലോ കൊയ്‌ലോ പറഞ്ഞപോലെ തീവ്രമായി നാം ഒരു കാര്യം ആഗ്രഹിച്ചാൽ ലോകം മുഴുവൻ അവർക്കൊപ്പം നിൽക്കും. അവർ തീവ്രമായി ആഗ്രഹിക്കുന്നത് അവരായി ജീവിക്കാൻ ആണ്. അവർ ജീവിച്ചോട്ടെ…

✍ജിത ദേവൻ

COMMENTS

3 COMMENTS

  1. അധികാരികമായ ലേഖനം. അനന്യയുടെ മരണത്തിനുശേഷം ഒരുപാട് വാർത്തകൾ ഒക്കെ നമ്മുടെ മാധ്യമങ്ങളിൽ വന്നു. എന്നാൽ അതൊന്നും അവരുടെ പ്രശ്നങ്ങളെ ആഴത്തിൽ പ്രതിപാദിചില്ല. പക്ഷെ ഈ ലേഖനം അവർ സമൂഹത്തിൽ അനുഭവിക്കുന്ന അവഗണനകളെ തുറന്നു കാണിച്ചു. ലേഖിക ഈ വിഷയത്തിൽ സത്യസന്ധമായ നിലപാട് എഴുതി, ആശംസകൾ 🙏.

  2. പലരും ഈ വിഷയത്തിൽ ഒത്തിരി സംവദിക്കുന്നുണ്ട്. പക്ഷേ കാഴ്ചപ്പാടുകൾ മാറുകയാണ് വേണ്ടത്. കേരളത്തിൽ പതിയെ മാറി വരുന്നുണ്ടെങ്കിലും സങ്കുചിത മനോഭാവം, അവരോടുള്ള മുൻ ധാരണകൾ ഇവയൊക്കെ അവരെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്നു.

    • അനന്യയുടെ ആത്മഹത്യക്കു ശേഷമാണ് അവരെ കുറിച്ചും അവരുടെ കമ്മ്യൂണിറ്റിയെക്കുറിച്ചും പഠിക്കുന്നത്. ഇവിടെ എഴുതിയതിലും എത്രയോ ഭീകരമായ അവസ്ഥയിൽ ആണ് പലരും ജീവിച്ചത് എന്ന്‌ മനസിലായത്. ഒട്ടേറെ കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കാതെ വിട്ടു. ഇന്ന് മാറ്റങ്ങൾ ഉണ്ടെങ്കിലും ഇനിയും ഏറെ മാറേണ്ടിയിരിക്കുന്നു. നല്ല വായനക്കും മികച്ച അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം.സമൂഹത്തിലെ അകറ്റി നിർത്തുന്ന ഒരു വിഭാഗമാണ് ട്രാൻസ്. അവരുടെ ദുരന്തജീവിതം കണ്ടറിയേണ്ടതാണ്. അവരെ വെറും സെക്സ് വർക്കേഴ്സ് ആയി മാത്രം കാണാൻ ആണ് സമൂഹത്തിനു താല്പര്യം. ആ അവസ്ഥ മാറണം. അവരും മനുഷ്യരാണ് എന്ന്‌ അംഗീകരിക്കണം. നല്ല വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: