17.1 C
New York
Wednesday, December 6, 2023
Home US News അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന സുപ്രീം കോടതി

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന സുപ്രീം കോടതി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയവരും മാനുഷിക പരിഗണനയുടെ പേരില്‍ ഇവിടെ അഭയം തേടിയവരുമായ 400,00 പേര്‍ക്കു താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഇവര്‍ക്കാര്‍ക്കും തന്നെ അമേരിക്കയില്‍ സ്ഥിര താമസം അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി.

മെയ് 7 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഐക്യകണ്‌ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗന്‍ പുറപ്പെടുവിച്ചത്.

സ്വന്തം രാജ്യത്തില്‍ നിന്നും അഭ്യന്തര കലാപത്തിന്റേയും, ഭീഷണിയുടെയും സാഹചര്യത്തില്‍ അമേരിക്കയില്‍ അഭയം നല്‍കിയവര്‍ക്കു ടെപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് നല്‍കിയിരുന്നു(Temporary Protection Status). ഇതില്‍ പലരും അമേരിക്കയില്‍ സ്ഥിര താമസത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

സാല്‍വഡോറില്‍ നിന്നും അഭയാര്‍ത്ഥികളായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എത്തി 20 വര്‍ഷമായി താമസിക്കുന്ന ദമ്പതിമാരായ ഒസെ സാന്റോസ് ഡാഞ്ചസ്, ഭാര്യ സോണിയാ ഗോണ്‍സാലസ് എന്നിവര്‍ക്ക് റ്റി.പി.എസ്. സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കിലും, ഗ്രീന്‍ കാര്‍ഡിനു വേണ്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. ഇവര്‍ 1997, 1998 വര്‍ഷങ്ങളിലാണ് അമേരിക്കയില്‍ എത്തിയതെന്നും 2001 ല്‍ താല്‍ക്കാലിക സംരക്ഷണം നല്‍കിയിരുന്നുവെന്നും, ഇവരുടെ നാലുമക്കളില്‍ ഇളയകുട്ടി അമേരിക്കയില്‍ ജനിച്ചതാണെന്നും ചൂണ്ടികാട്ടിയാണ് ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചത്.

അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ചവര്‍ക്ക് മാത്രമേ ഈ വിധി ബാധകമാകൂവെന്നും, എന്നാല്‍ ടൂറിസ്റ്റ് വിസയിലോ, താല്‍ക്കാലിക വിസയിലോ അമേരിക്കയില്‍ എത്തി വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ നിയമപരമായി ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് മെരിറ്റനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടികാണിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: