സമീപകാലത്ത് അനധികൃത കുടിയേറ്റം വളരെയധികം വര്‍ധിച്ചു. അതിര്‍ത്തിയില്‍ മലവെള്ളപ്പാച്ചില്‍പോലെ എത്തിയ കുടിയേറ്റക്കാരുടെ പ്രശ്‌നം കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടുന്ന അധികൃതര്‍ അവരെ അതിര്‍ത്തിയുടെ അങ്ങേവശത്ത് തിരിച്ചയയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഈ നടപടിയില്‍ ചിലപ്പോള്‍ അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച വിവരവും തുടര്‍ന്ന് ഹാജരാകേണ്ട തീയതിയും ഉണ്ടാകും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഒരു വിവരമോ രേഖയോ നല്‍കാതെയാണ് തിരിച്ചയയ്ക്കുന്നത്. വീണ്ടും എപ്പോള്‍ വരണമെന്നോ വരേണ്ടതേ ഇല്ലെന്നോ യാതൊരു അറിയിപ്പും ലഭിക്കാത്തതിനാല്‍ എങ്ങോട്ട് പോകണം എ്‌നറിയാതെ ഇവര്‍ വിഷമിക്കുന്നു.
ബോര്‍ഡര്‍ പെട്രോളിന്റെ ജോലി വളരെയധികം വര്‍ധിച്ചതിനാല്‍ ജോലി ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഏജന്‍സിയെ (ഐ.സി.നെ) ഏല്‍പിച്ചിരിക്കുകയാണ്. കുടുംബങ്ങളെ ബുക്ക് ചെയ്ത റിക്കാര്‍ഡുകള്‍ സഹിതം മടക്കി അയയ്ക്കുന്നു. മാതാപിതാക്കളുടെ മാത്രം ഫോട്ടോകളും വിരലടയാളങ്ങളും എടുത്ത് സൂക്ഷിക്കുന്നു. അസാധാരണമായ ഈ നടപടി കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഏറ്റവും വലിയ തോതില്‍ കുടിയേറ്റ കുടുംബങ്ങള്‍ എത്തുന്ന റിയോഗ്രാന്‍ഡ് വാലിയില്‍ ആണ് ഇത് ആരംഭിച്ചത്. അഡല്‍റ്റ് ബുക്കിംഗ് രേഖകളില്‍ ഓരോ കുടുംബത്തോടും 60 ദിവസത്തിനുളളില്‍ ഒരു ഐസ് ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചിലര്‍ക്ക് ഒരു രേഖയും ലഭിച്ചില്ല. അതിര്‍ത്തി നഗരമായ മിഷനിലെ ഔര്‍ ലേഡി ഓഫ് ഗ്വാഡലുപേ കാത്തലിക് ചര്‍ച്ചില്‍ കഴിയുന്നവര്‍ക്കാണ് പ്രധാനമായും ഒരു രേഖയും ലഭിക്കാഞ്ഞത്. യു.എസ്. അധികാരികള്‍ റിലീസ് ചെയ്യുന്ന ഏകദേശം നൂറ് കുടിയേറ്റക്കാര്‍ ഓരോ രാത്രിയിലും ക്ലാസ് റൂമുകളിലെ കയറ്റുപായില്‍ ഉറങ്ങാന്‍ എത്തിച്ചേരുകയാണ്.
കാര്‍ലോസ് എന്റിക് ലിങ്ക എന്ന 27കാരനായ കുടിയേറ്റക്കാരന്‍ 5 വയസുള്ള തന്റെ മകള്‍ക്കൊപ്പം ഒരാഴ്ചയായി രേഖകള്‍ പ്രതീക്ഷിച്ച് കഴിയുകയാണ്. യു.എസി.ലെ ടെന്നിസിയിലുള്ള സുഹൃത്തുമൊപ്പം ഒത്തുചേരാനാണ് ഇയാളുടെ ശ്രമം. അയാളുടെ ഭാര്യയും 2 വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളും മൂന്ന് മാസമായ മറ്റൊരു കുട്ടിയും ഇപ്പോഴും ഗ്വോട്ടിമാലയിലാണ്. ഗ്വോട്ടിമാലയിലുള്ള അയാളുടെ വീട് കഴിഞ്ഞ നവംബറിലെ കൊടുംകാറ്റില്‍ തകര്‍ന്നുപോയി. ചര്‍ച്ച് ഞങ്ങളോട് പറഞ്ഞത് ചിലപ്പോള്‍ അപേക്ഷകളില്‍ നടപടിയെടുക്കുമ്പോള്‍ തെറ്റ് പറ്റാം എന്നാണ്. ഒരുപാട് അപേക്ഷകരുണ്ട്. ചിലപ്പോള്‍ മറവി സംഭവിക്കാം, ലിങ്കയുടെ വാക്കുകളില്‍ പ്രത്യാശ നിറഞ്ഞു നില്‍ക്കുന്നു.
എത്ര കുടിയേറ്റക്കാരുണ്ടെന്നോ, എത്രപേര്‍ കോടതി രേഖകളോടു കൂടിയോ രേഖകളില്ലാതെയോ വിട്ടയച്ചുവെന്നോ വ്യക്തമാക്കാന്‍ ഏജന്‍സി തയ്യാറായില്ല. കോടതി രേഖകളില്ലാതെ ചിലരെ വിട്ടയയ്ക്കാന്‍ കാരണം രേഖകള്‍ തയ്യാറാക്കാന്‍ പലപ്പോഴും മണിക്കൂറുകള്‍ എടുക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു. റിയോഗ്രാന്‍ഡ് വാലിയിലെ കാത്തലിക് ചാരിറ്റീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍മപിമെന്റല്‍ പേപ്പര്‍ വര്‍ക്ക്് ഇല്ലാതെ റിലീസ് ചെയ്ത 10, 15 കുടുംബങ്ങളെകുറിച്ച് തനിക്കറിയാമെന്ന് പറഞ്ഞു. പുതിയതായി എത്തുന്നവര്‍ ധാരാളമായി എന്നതാണ് കാരണം.
കുടിയേറ്റക്കാരോട് ഐസുമായുള്ള 60 ദിവസത്തെ ചെക്ക് ഇന്നില്‍ കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത് എത്രമാത്രം കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് പറയാനാവില്ല. ഏറ്റവും തിരക്കേറിയ നിയമവിരുദ്ധകുടിയേറ്റ കോറിഡോറായ റിയോഗ്രാന്‍ഡ് വാലിയില്‍ ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഒരു കോര്‍ട്ട് അപ്പിയറന്‍സ് നോട്ടീസ് തയ്യാറാക്കാന്‍ ഒരു മണിക്കൂര്‍ മുതല്‍ 90 മിനിട്ട് വരെ വേണ്ടി വരുമെന്ന് നാഷണൽ ബോര്‍ഡര്‍ പെട്രോള്‍ കൗണ്‍സില്‍ എന്ന ഏജന്റുമാരുടെ യൂണിയന്‍ വക്താവ് ക്രിസ് കാബ്‌റ്റേ പറഞ്ഞു.
അതിര്‍ത്തി കടന്നെത്തുന്നവരില്‍, പ്രത്യേകിച്ച് ഒറ്റയ്‌ക്കെത്തുന്ന കുട്ടികളിലും കുടുംബങ്ങളിലും വന്ന വര്‍ധനവ് ഹോള്‍ഡിംഗ് ഫെസിലിറ്റികള്‍ നിറഞ്ഞുകവിയാന്‍ കാരണമായി. യു.എസ്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികളോടൊപ്പമുള്ള കുടുംബങ്ങളെ വിടുതല്‍ ചെയ്യുകയും ആറ് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളോടൊപ്പമുള്ള കുട്ടികളെ മഹാമാരി സംബന്ധമായ അധികാരം ഉപയോഗിച്ച് അഭയം നിഷേധിക്കുകയും ചെയ്യുന്നു.
കോടതി നോട്ടീസുകളോ രേഖകളോ ഇല്ലാതെ കുടിയേറ്റം നടത്തുന്നവരെ റിലീസ് ചെയ്യുന്നതിനെകുറിച്ച് ഇമ്മിഗ്രേഷന്‍ അറ്റേണിമാര്‍ സമ്മിശ്രപ്രതികരണം നടത്തി. കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ ഐസ് വഴി അപേക്ഷിക്കരുത് എന്നിവര്‍ പറഞ്ഞു. ഇത് രാജ്യത്തിനകത്തുള്ളവര്‍ക്ക് ലഭ്യമായ മാര്‍ഗമാണ്. ഈ മാര്‍ഗത്തില്‍ അപേക്ഷകര്‍ കുറെക്കൂടി സൗഹൃദമായ സാഹചര്യത്തില്‍ സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്നു. അപേക്ഷ തിരസ്‌കരിച്ചാല്‍ ഒരു ഇമ്മിഗ്രേഷന്‍ ജഡ്ജിനോട് അപ്പീല്‍ നടത്താം എന്നിവര്‍ പറയുന്നു. ആദ്യം യു.എസ്. അധികാരികള്‍ ഐസുമായി ബന്ധുപ്പെടുവാന്‍ പോലും നിര്‍ദ്ദേശിച്ചിരുന്നില്ലെന്ന് ലോയേഴ്‌സ് ഫോര്‍ ഗുഡ് ഗവണ്‍മെന്റ് പ്രോജക്ട് കോറസോണ്‍ ലീഗല്‍ എയ്ഡ് പ്രോഗ്രാം ഡയറക്ടര്‍ ചാര്‍ളീല്‍ ഡിക്രൂസ് പറഞ്ഞു. ഐസിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാം. നോട്ടീസ് നല്‍കാതെയും ഇരിക്കാം എന്നാണ് ഡിക്രൂസിന്റെ അഭിപ്രായം. ഇമ്മിഗ്രേഷന്‍ കോടതികളില്‍ ഇപ്പോള്‍ തന്നെ 1.3 മില്യന്‍ കേസുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ട്.