17.1 C
New York
Thursday, September 23, 2021
Home Cinema "അദ്രി" - മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഒരു കൊച്ചു സിനിമ

“അദ്രി” – മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഒരു കൊച്ചു സിനിമ

വിവേക് പഞ്ചമൻ, സൗദി

കോറോണയെന്ന മഹാമാരി ഒരു പ്രവാസി പിതാവിന്റെ ജീവിത സ്വപ്‌നങ്ങളിൽ ഒരു നൊമ്പരമായ് മാറിയ കഥ പറയുകയാണ് ‘അദ്രി’ .എന്ന ചിത്രത്തിലൂടെ ജോബി തേരകത്തിനാൽ.

ഒരു കൊച്ചു സിനിമയായി വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെ പൈൻആപ്പിൾമീഡിയയിൽ ഇത് റിലീസ് ചെയ്‌തിരിക്കുന്നത് . സമകാലിക വിഷയവുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഒരു സിനിമ എന്നതിൽ അദ്രി മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്നു.

കഥാ രചനയും ഗോപാലൻ എന്ന മുൻനിര കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ഇതിന്റെ സംവിധായകനായ ജോബി തേരകത്തിനാൽ തന്നെയാണ്. എഡിറ്റിങ് ചെയ്‌തിരിക്കുന്നത്‌ പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിയായ ഡെനിറ്റ് ബിനു ആണ്. മ്യൂസിക് സപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ വിദ്യാർഥിയായ അൻഷു ഷിബുവും, ക്യാമറ ദേവിക കലാക്ഷേത്രയോടൊപ്പം പ്രൊഡക്ഷൻ കൺട്രോളർ ആയ ക്രിസ്ടി മാത്യുവും കൈകാര്യം ചെയ്‌തിരിക്കുന്നു.

ഗ്രേസ് പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. സാങ്കേതിക സഹായം ചെയ്‌തിരിക്കുന്നത്‌ അഭിലാഷ് സെബാസ്ററ്യൻ ആണ്. ഇതിലെ മാറ്റുകഥാപാത്രങ്ങളായി

Dr.ലാവണ്യ അനൂപ് ,ജയാ രവികുമാർ , അനൂപ് ചന്ദ്രൻ ,സജി വർഗീസ് ഓതറ, സുജു കെ രാജു ,
സിജോ മാത്യു ,മിന്റു ചാക്കോ ,Mstr. സീയോൻ സിജോ, വിവേക് പഞ്ചമൻ, നീനു വിവേക്,
ജോർജ് മാത്യു ഓമല്ലൂർ , സൈനു ക്രിസ്റ്റി, Mstr. മിഖായേൽ ക്രിസ്റ്റി , ക്രിസ്റ്റി മാത്യു , സ്വപ്ന അഭിലാഷ് , Ms. ധൻവി സന്ദീപ് എന്നിവർ വേഷമിട്ടിരിക്കുന്നു.

https://youtu.be/ര്ക൩ഓസ്‌ട൭ഡന്സി

വിവേക് പഞ്ചമൻ, സൗദി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: