17.1 C
New York
Monday, September 20, 2021
Home Special അത്യാഗ്രഹം - ആത്മാവിന്റെ വൃണങ്ങൾ- നാലാം ഭാഗം

അത്യാഗ്രഹം – ആത്മാവിന്റെ വൃണങ്ങൾ- നാലാം ഭാഗം

ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”

ഒരു പക്ഷെ, മനുഷ്യർക്ക് അൽപ്പമെങ്കിലും അത്യാഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആണ്, ഗുഹയിൽ താമസിച്ചിരുന്ന അവന് ഇന്ന് ഒരു പരിഷ്കൃത സമൂഹം കെട്ടിപ്പടുക്കാൻ ആയത്.

” കിട്ടിയതൊന്നും മതിയല്ല പിന്നെയും
കിട്ടിയാലും മതിയല്ല ദുരാഗ്രഹം”

എന്ന സ്ഥിതിയായി വരുമ്പോൾ ആണ്, ദുരാഗ്രഹം മനുഷ്യന്റെ ആത്മാവിനെ തകർത്ത്, സമൂഹത്തെ അർബുദം പോലെ ബാധിച്ച്, മനുഷ്യരാരിയെ തന്നെ നാശത്തിലേക്ക് തള്ളി വീഴ്ത്തുന്നത്.

മനുഷ്യന് കഴിയാനുള്ള എല്ലാം തന്നെ ഈ ഭൂമിയിൽ ഉണ്ട്. പക്ഷേ അവൻ്റെ അത്യാഗ്രഹത്തിന് ഒപ്പം ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ല!

എന്താണ് അത്യാഗ്രഹം?

തൻ്റെ ആവശ്യങ്ങൾ കഴിഞ്ഞിട്ടും, തനിക്ക് അവകാശപ്പെട്ടത് കിട്ടിയിട്ടും, മറ്റുള്ളവരുടെയും, സമൂഹത്തിൻ്റെയും ആവശ്യാഗ്രഹങ്ങളെയും, അഭിവൃദ്ധിയും പിൻതള്ളി, മോഹങ്ങളോട് കാണിക്കുന്ന ക്രമരഹിതമായ അഭിനിവേശത്തിനെയാണ് അത്യാഗ്രഹം എന്ന് പറയുന്നത്.

അത്യാഗ്രഹം തോന്നുന്നത് എന്തിനോടെല്ലാം?

ഒരുവന് എന്തിനോടും അത്യാഗ്രഹം തോന്നാം. ആഹാരം, പണം, സ്വത്തുക്കൾ, അധികാരം, പ്രസിദ്ധി, മാനം, ശ്രദ്ധ, ആരാധന എന്ന് വേണ്ട, ശാരീരികമായ മോഹങ്ങൾക്ക് പോലും മനുഷ്യന് അത്യാഗ്രഹം തോന്നാറുണ്ട്.

അത്യാഗ്രഹം തോന്നുന്നത് എന്ത് കൊണ്ട്?

മസ്തിഷ്കത്തിലെ ന്യൂറോ ട്രാൻസ്മിറ്റർ ആയ ഡോപാമിൻ്റെ അളവ് കൂടുന്നത് ( കൂട്ടുന്നതും) അനുസരിച്ച് ആഹ്ളാദം വർദ്ധിയ്ക്കുന്നു. തനിക്ക് ഇഷ്ടമുള്ളതും, അല്ലാത്തതുമായ കാര്യങ്ങളിൽ അത്യാഗ്രഹിയുടെ മസ്തിഷ്കത്തിലെ പ്രതികരണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്.

അത്യാഗ്രഹം എത്ര തരം?

ദ്രവ്യങ്ങൾ പൂഴ്ത്തി വെയ്ക്കുക

മറ്റുള്ളവരുമായി താരതമ്യം ചെയ്യുക

അർഹതപ്പെട്ടത് എന്ന് വാദിച്ച് സ്വന്തം ആക്കുന്നത്

ധൂർത്ത്

അത്യാഗ്രഹത്തിൻ്റെ ലക്ഷ്യങ്ങൾ

ഹ്രസ്വകാല ലക്ഷ്യങ്ങൾ
ദ്രവ്യാഗ്രഹ ലക്ഷ്യങ്ങൾ

അത്യാഗ്രഹം ഒരു മാനസിക രോഗമാണോ?

താനറിയാതെ തന്നെ, ലഹരി പോലെ ഒരുവൻ്റെ സ്വഭാവത്തെ നിയന്ത്രിച്ച്, പടർന്നു പന്തലിച്ചു, അത്യാഗ്രഹം അവനിൽ ഒരു സാധാരണ സ്വഭാവമായി മാറുന്നു.

മാനസിക സമ്മർദ്ദം, തളർച്ച, ആകുലത, വിഷാദരോഗം, പ്രതീക്ഷ നഷ്ടപ്പെട്ടതായ മനോരോഗ അവസ്ഥകളോടൊപ്പം; ചൂതാട്ടം, തോട്ടിവേല, വസ്തുക്കൾ പൂഴ്ത്തി വെയ്ക്കുക, വഞ്ചന, മോഷണം മുതലായ യോജിക്കാത്ത സ്വഭാവങ്ങളും കണ്ട് വരുന്നു.

അത്യാഗ്രഹിയുടെ ലക്ഷണങ്ങൾ

ചുറ്റുമുള്ളവരുടെ സന്തോഷം വക വെയ്ക്കാതെ, എപ്പോഴും ” ഞാൻ, എനിക്ക്, ഞാൻ, എന്റെ” എന്ന വിചാരവും,വികാരവും, ഇവരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.

അത്യാഗ്രഹത്തിൻ്റെ ആപത്സൂചകധ്വനികൾ

തീർത്തും സ്വകേന്ദ്രീകൃതനായവൻ

“ഞാൻ എന്റെ; ഞാൻ എനിക്ക്” എന്ന ജീവിതശൈലി

മറ്റുള്ളവരേ പറ്റി തെല്ലും ചിന്തിയ്ക്കാത്തവർ

സഹാനുഭൂതി ഇല്ലാത്തവർ

ചുറ്റുമുള്ളവരെ ബാധിക്കുന്ന സ്വന്തം വാക്കുകൾക്കും, പ്രവർത്തികൾക്കും, ഉത്തരവാദിത്വം എടുക്കാത്തവരായതിനാൽ, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ നഷ്ടപ്പെടുന്നു

ഒരിക്കലും തീരാത്ത അതൃപ്തി

നന്മയുടെ ഭൂരിഭാഗവും തങ്ങൾക്ക് അവകാശപ്പെട്ടത് എന്ന് വാദിക്കുന്നവർ

മറ്റുള്ളവരെ വേദനിപ്പിച്ചിട്ടാണെങ്കിലും സ്വന്തം അവകാശവാദം ഉന്നയിക്കുന്നവർ

കൗശലം ഉപയോഗിച്ച് കാര്യം സാധിക്കുന്നവർ

മറ്റൊരാളുടെ കഠിന പ്രയത്നങ്ങൾ തൻ്റേതെന്ന് പ്രഖ്യാപിയ്ക്കുന്നവർ

പൊതുവേ സൗമ്യമായ ഇടപ്പെടലുകൾ കാണിക്കുമെങ്കിലും, സ്വന്തം അഹംബോധത്തിനെ തീറ്റുന്നവരോടൊപ്പം സമയം ചിലവഴിക്കാൻ ആണിവർക്ക് ഇഷ്ടം

എത്രയും പെട്ടെന്ന് സ്വന്തം ഇഷ്ടം സാധിക്കുന്നതിന് വേണ്ടി എന്തും ചെയ്യാൻ ഇവർ മടിക്കില്ല. അതിന്റെ ഭവിഷ്യത്തുകൾ എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു എന്നതിനെ കുറിച്ചൊട്ടവർ ബോധവാന്മാരുമല്ല

സ്വന്തം ഇഷ്ടം സാധിക്കുന്നതിന് വേണ്ടി ഏതതിർത്തിയും ലംഘിയ്ക്കുന്നു

മറ്റുള്ളവരുടെ അതിർത്തികൾ, അംഗീകരിയ്ക്കില്ല, ബഹുമാനിക്കുന്നുമില്ല

ധാർമ്മികമായതും, സന്മാർഗ്ഗങ്ങളും ലംഘിച്ച് സ്വന്തം കാര്യം നിറവേറാൻ മടി കാണിയ്ക്കാത്തവർ

അത്യാഗ്രഹത്തിന് വേണ്ടി ഒരാളുടെ വ്യക്തിത്വത്തെയോ, വ്യക്തിയേയൊ അവർ കൊല്ലാൻ മടിയ്ക്കില്ല

അത്യഗ്രഹം മൂലം സമൂഹത്തിൽ ഉണ്ടാകുന്ന പ്രഭാവം

സ്വഭാവത്തിൽ ദേഷ്യം, സ്വാർത്ഥത, അസൂയ മൂത്ത് അത്യാഗ്രഹം അവനിൽ മൽസരബുദ്ധി വളർത്തുന്നു. അതിനാൽ ഒരുവനിൽ ഉള്ള സന്തോഷത്തെ ഒപ്പിയെടുത്ത്, മരണത്തിൽ പോലും കൊണ്ട് ചെന്ന് എത്തിക്കുന്നു.

ഒരിക്കലും സംതൃപ്തിയടയാത്ത ഒരു ആവശ്യം അവരിൽ എന്നും ഉണ്ടാകും. എത്ര തീറ്റ കൊടുത്താലും ഈ അസംതൃപ്തിയുടെ വിശപ്പ് ചാകുന്നില്ല. ആ അസംതൃപ്തി അവരെ ധാർമ്മികവും സദാചാരത്തിന്റെ മൂല്ല്യങ്ങളും നശിച്ച അവസ്ഥയിൽ എത്തിയ്ക്കുന്നു.

അത്യാഗ്രഹം മൂലം മറ്റുള്ളവരുടെ അവകാശങ്ങൾ പോലും നിഷേധിച്ച്, അവരുടെ വിഷമങ്ങൾ കണ്ടാലും കേട്ടാലും അത് ഇത്തരത്തിൽ ഉള്ളവരെ ബാധിക്കുകയുമില്ല. മറ്റുള്ളവരുടെ മേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും തൻ്റേതല്ലാത്ത സ്വത്തിൽ ഏറിയ പങ്കും അവകാശപ്പെടുകയും ചെയ്യും.

ഉള്ളിലെ ശൂന്യതയുടെ ഉറവിടം മനസ്സിലാക്കാതെ, എങ്ങനെയാണ് ഒരുവന് പൂർണ്ണതയിൽ എത്താൻ കഴിയുക?

മറ്റൊരുവൻ്റെ സമ്പത്ത് കവർന്നെടുക്കുന്നതല്ല അതിന്റെ ഉത്തരം. അത് ഉത്തരമല്ല, മറിച്ച് അത് അസ്ഥാനത്ത് ആക്കപ്പെട്ടതും, നിഷേധിയ്ക്കപ്പെട്ടതും, ഗതി മാറി പോയ ചിന്താഗതി ആയതിനാലും, ആ ശൂന്യതയൊരിയ്ക്കലും നിറവ് ഉണ്ടാകുന്നില്ല.

സമ്പത്ത് വർദ്ധിക്കും തോറും, അവയെ സംരക്ഷിക്കാൻ ഉള്ള ഉത്തരവാദിത്വം വർദ്ധിയ്ക്കുകയും, മറ്റുള്ളവർ ആ സ്വത്തുക്കൾ അപഹരിയ്ക്കുമോ എന്നുള്ള വിഭ്രാന്തി അവരിൽ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഈ സമ്പത്ത് എല്ലാം ഷെയർ മാർക്കറ്റിലെ സാമ്പത്തിക തകർച്ച പോലെ, ഒരു ദിവസം കൊണ്ട് തീരാവുന്നതേയുള്ളു!

ലാളിത്യം നിഷേധിക്കപ്പെട്ട്, സങ്കീർണ്ണതകൾ നിറഞ്ഞ ജീവിതം ആയി മാറുന്നു.

അത്യാഗ്രഹിയെ എങ്ങനെ നേരിടാം?

അത്യാഗ്രഹഗ്രസിതനെ തിരിച്ചറിയുക….
അവർ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരോ, പങ്കാളിയോ, ബന്ധുമിത്രാദികളോ, സഹപ്രവർത്തകരോ, അയൽക്കാരോ, നീ സ്നേഹിക്കുന്ന ആരെങ്കിലും ആകാം!

അവരേ ഗൗനിക്കാതിരിയ്ക്കുക…

നിന്റെ സകാരാത്മകതയെ ശക്തിപ്പെടുത്തുക….

അത്യാഗ്രഹത്തെ എങ്ങനെ കൈകാര്യം ചെയ്യാം

കടൽ വെള്ളം പോലെ ആണ് അത്യാഗ്രഹം. എത്ര കുടിച്ചാലും ദാഹം തീരില്ല. അത്യാഗ്രഹത്തെ ഇല്ലാതെ ആക്കാൻ പഠിച്ചാൽ ലളിതവും, അർത്ഥവത്തായ, സന്തോഷസമ്പന്നമായ ജീവിതം നയിക്കാൻ സാധിക്കും.

മനസ്സിൻ്റെ ഉള്ളറകളിലേക്ക് ഒരു യാത്ര പോകണം. (ഒരു തെറാപ്പിസ്റ്റിൻ്റെ സഹായത്തോടെ). നിന്റെ മനസ്സിന്റെ ഉള്ളിലൊളിച്ചിരിക്കുന്ന സ്വഭാവസ്വത്തുക്കളെ കണ്ടെടുക്കാൻ അത് സഹായിക്കും.
ഇങ്ങനെ ചെയ്യുമ്പോൾ, കുട്ടിക്കാലത്ത് നാം അഭിമുഖീകരിച്ച് പരിഹരിക്കാൻ കഴിയാത്ത പല കാര്യങ്ങളും മനസ്സിലാക്കി അതിനുള്ള പ്രതിവിധി കണ്ടെത്താൻ കഴിയും. ആ കുറവ് പരിഹരിക്കാൻ കഴിയുന്ന പക്ഷം ഇതര സ്വഭാവങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയുന്നു.

“അഹം” എന്ന തോന്നലിനെ ഇല്ലാതെയാക്കാൻ കരുണയുടെ മാർഗ്ഗം സ്വീകരിക്കേണ്ടിയിരിയ്ക്കുന്നു.
ഈ അവസ്ഥയിൽ നിന്ന് മാറാൻ ഉള്ള തെരഞ്ഞെടുപ്പ് തൻ്റേതായ ഒന്ന് മാത്രം ആണ് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. പിന്നോക്കം മാറി നിന്ന്, ഈ അത്യാഗ്രഹത്തിനെതിരായ മേഖലകൾ പരിശോധിയ്ക്കാം.

നിനക്ക് ഒരു ആവശ്യം വന്നപ്പോൾ നിന്നേ സഹായിക്കാത്തവരെ ഓർക്കുക. ഇനി നിന്നോട് കരുണയുടെ ഉറവയായി നിന്നവരേയും ഓർക്കുക!
കിട്ടുന്നതിനേക്കാൾ അനുഗ്രഹം കൊടുക്കുന്നതിലാണ്!

നീ ജീവിക്കേണ്ടത് നിനക്ക് വേണ്ടി മാത്രം അല്ല! മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള നിന്റെ സ്നേഹ വലയത്തിൽ പ്പെടുന്നവരെ ഓർക്കുക. നീ മരിക്കുമ്പോൾ നിന്റെ സ്വത്ത് കൂടെ കൊണ്ട് പോകാൻ പറ്റില്ല!

ശൂന്യതയുടെയും, അസുന്തഷ്ടതയുടെയും, അസംതൃപ്തിയുടെയും പരിണതഫലമാണ് അത്യാഗ്രഹം!

അടിത്തട്ടില്ലാത്ത കുഴിയെ പോലെ ആണ് അത്യാഗ്രഹം! അതിൽ വീഴുന്നവർ ഒരിക്കലും സന്തുഷ്ടിയുടെയും, സംതൃപ്തിയുടെയും തീരം അടിയാറില്ല!
അതിന് വേണ്ടി മറ്റുള്ളവരുടെ അവകാശങ്ങൾ ഒരു സങ്കോചവും കൂടാതെ തട്ടി പറിയ്ക്കാനും അവർക്ക് വിഷമം ഇല്ല.

അനുകമ്പയെക്കാളേറെ, എത്രത്തോളം അത്യാഗ്രഹം നിലനിൽക്കുന്നുവോ , അപ്പോഴെല്ലാം പീഡാനുഭവം ഉണ്ടായി കൊണ്ടേയിരിക്കും!

അത്യാഗ്രഹം നിന്റെ ആത്മാവിന് വിഷമാണ്. അത്യാഗ്രഹം നിന്റെ ആത്മാവിനെ അടിമയാക്കാൻ പ്രാപ്തമാണ്!

അത്യാഗ്രഹം അന്ധതയായി ബാധിച്ച്, മനുഷ്യനെ വിഡ്ഢി ആക്കി, മരണം വരെ കൊണ്ട് എത്തിക്കാം!

ആവശ്യക്കാർക്ക് വേണ്ടി ആവശ്യാനുസരണം എല്ലാം ഉണ്ടാകും. എന്നാൽ ഒരു അത്യാഗ്രഹിയ്ക്ക് ഒരിക്കലും ഒന്നിനും തികയില്ല!

അത്യാഗ്രഹത്തിൻ്റെ അടിമത്തിൽ നിന്നും ഏവർക്കും സ്വാതന്ത്ര്യം ഉണ്ടാകട്ടെ എന്ന ആശംസകളോടെ…..

സ്നേഹപൂർവ്വം….

  • ദേവു-

COMMENTS

11 COMMENTS

  1. വളരെ നന്നായി വിശദീകരിച്ചു.
    നന്ദി ദേവൂ
    🙏🏼❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: