17.1 C
New York
Monday, January 24, 2022
Home US News അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ 3000 പേരെ ഡാളസ് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നു

അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ 3000 പേരെ ഡാളസ് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: മെക്‌സിക്കൊ അതിര്‍ത്തി കടന്ന് ടെക്‌സസ്സില്‍ പ്രവേശിക്കുന്ന ആയിരക്കണക്കിന് കുട്ടികളെ ഉള്‍ക്കൊള്ളുവാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അഭയ കേന്ദ്രങ്ങള്‍ക്ക് ശേഷിയില്ലാത്ത അവസ്ഥയില്‍ മൂവായിരത്തിലധികം കുട്ടികളെ ഡാളസ്സിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് അയക്കുമെന്ന് ബൈഡന്‍ ഡാളസ് അധികൃതരെ അറിയിച്ചു.

മാര്‍ച്ച് മൂന്നാംവാരത്തിന്റെ അവസാനം ഇവിടേക്ക് അയക്കുന്ന കുട്ടികള്‍ക്ക്  തൊണ്ണൂറു ദിവസം അഭയം നല്‍കുമെന്നാണ് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡാളസ് ഡൗണ്‍ ടൗണിലുള്ള കെ ബെയ്‌ലി ഹച്ചിന്‍സണ്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ചുമതല ഡാളസ് സിറ്റി കൗണ്‍സിലിനാണ്. 15 മുതല്‍ 17 വരെയുള്ള കുട്ടികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്.

അതിര്‍ത്തികടന്നെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടികാട്ടി ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രൊ മേയര്‍ക്കസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് ശനിയാഴ്ച സന്ദേശമയച്ചിരുന്നു.

ട്രമ്പ് ഭരണത്തിന്റെ അവസാനം അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും കര്‍ശന നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ട്രമ്പ് സ്വീകരിച്ച എല്ലാ നടപടികളും പിന്‍വലിച്ചു എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി.

ജനുവരി മുതല്‍ മാര്‍ച്ച് പകുതിവരെ അമേരിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ഇവരെ ഉള്‍ക്കൊള്ളുവാനാവാതെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള അധികാ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ...

യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നു: ലോകാരോഗ്യ സംഘടന

മാർച്ചോടെ അറുപത് ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറച്ച് ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം...

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...
WP2Social Auto Publish Powered By : XYZScripts.com
error: