17.1 C
New York
Monday, May 29, 2023
Home US News അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരുടെ സുനാമിയെന്ന് ട്രമ്പ്; ട്രമ്പിന്റെ ഉപദേശം വേണ്ടെന്ന് ജെന്‍ സാക്കി

അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരുടെ സുനാമിയെന്ന് ട്രമ്പ്; ട്രമ്പിന്റെ ഉപദേശം വേണ്ടെന്ന് ജെന്‍ സാക്കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെയും, മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളുടെയും സുനാമിയാണ് രൂപപ്പെട്ടിരിക്കുന്നതെന്നു പ്രസിഡന്റ് ട്രമ്പ്. ബൈഡന്‍ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നുവെന്നും മാര്‍ച്ച 5 വെള്ളിയാഴ്ച ട്രമ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. നമ്മുടെ ബോര്‍ഡര്‍ പെട്രോള്‍, ഐ.സി.ഇ. ഏജന്റുമാര്‍ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ ചെയ്തിരിക്കുന്നു. നമ്മുടെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയില്ലാതതവരുടെ എണ്ണം മണിക്കൂറുകളല്ല, മിനിട്ടുകള്‍ക്കുള്ളില്‍ വര്‍ദ്ധിച്ചു വഷളായി കൊണ്ടിരിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ സമീപസിറ്റികളില്‍ ബൈഡന്‍ ഭരണകൂടം സ്വതന്ത്രരാക്കി വിട്ടയക്കുന്ന കുടിയേറ്റക്കാരില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടും അവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ കഴിയാതെ ലോക്കല്‍ ഭരണകൂടം വിഷമസന്ധി നേരിടുന്നു. ഈയിടെ ടെക്‌സസ്- ടെക്‌സിക്കൊ അതിര്‍ത്തി സിറ്റിയില്‍ വിട്ടയച്ച കുടിയേറ്റക്കാരില്‍ കോവിഡ് സ്ഥീകരിച്ചവരുടെ അവസ്ഥ ട്രമ്പ് ചൂണ്ടികാട്ടി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും സുരക്ഷിതമായിരുന്ന നമ്മുടെ അതിര്‍ത്തി ബൈഡന്റെ ഭരണ തുടക്കത്തില്‍ തന്നെ കൂടുതല്‍ അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുന്നു. ബൈഡന്‍ ഭരണത്തില്‍ കയറിയത് ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതിനും, നിയമങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു ട്രമ്പ് പറഞ്ഞു.

ട്രമ്പിന്റെ ഉപദേശമോ, കൗണ്‍സിലിംഗോ ഈ വിഷയത്തില്‍ വേണ്ടാ എന്നാണ് ബൈഡന്റെ പ്രസ് സെക്രട്ടറി ജന്‍ സാക്കി പ്രതികരിച്ചത്. മാനുഷിക പരിഗണ നല്‍കി എല്ലാവരേയും സംരക്ഷിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ...

ബംഗളൂരു- മൈസൂരു എക്സ്‌പ്രസ് വേയിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു.

ബംഗളൂരൂ: ബംഗളൂരു മൈസൂരു എക്സ്‌പ്രസ് വേയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി മലയാളി വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21), നിലമ്പൂർ സ്വദേശി നിഥിൻ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട്...

സംഗീത സംവിധായകൻ പി.കെ. കേശവൻ നമ്പൂതിരി അന്തരിച്ചു.

തൃശൂർ: ഭക്തിരസം തുളുമ്പുന്ന നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ തൃശൂർ ഷൊർണൂർ റോഡിലെ വെള്ളാട്ട് ലെയിൻ കൃഷ്ണ...
WP2Social Auto Publish Powered By : XYZScripts.com
error: