17.1 C
New York
Wednesday, August 10, 2022
Home Religion അതിരമ്പുഴ പള്ളി. (പുണ്യദേവാലയങ്ങൾ -6)

അതിരമ്പുഴ പള്ളി. (പുണ്യദേവാലയങ്ങൾ -6)

തയ്യാറാക്കിയത്: സെബിൻ ബോസ്സ്

കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്രൈസ്തവ ദേവാലയമാണ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി.

യാതൊരുവിധ യാത്രാ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് അതിരമ്പുഴ-മാടപ്പാട് ഭാഗക്കാർക്ക് ആദ്ധ്യാത്മികാവിശ്യങ്ങൾക്ക് പതിനഞ്ച് കിലോമീറ്ററോളം യാത്രചെയ്ത് കുറവിലങ്ങാട് പള്ളിയിൽ എത്തണമായിരുന്നു. ഈ സാഹചര്യത്തിലാണു എ.ഡി 835-ൽ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ അതിരമ്പുഴയിൽ പള്ളി സ്ഥാപിതമാകുന്നത്.

പ്രസിദ്ധമായ എട്ടൊന്നുശേരി ഇല്ലത്തെ മൂത്ത നമ്പൂതിരിക്ക് വേളി കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താന ഭാഗ്യമുണ്ടായില്ല. പൂജകളും നേർച്ചകളുമൊന്നും ഫലപ്രാപ്തിയിലെത്താതിരുന്നപ്പോൾ. ഇല്ലത്തെ ആശ്രിതനായ പേരൂർത്താഴെ മാപ്പിളയുടെ നിർദ്ദേശപ്രകാരം ഇല്ലക്കാർ പരിശുദ്ധ കന്യാമറിയത്തോട് പ്രാർത്ഥിച്ചു. കൂട്ടായ പ്രാർത്ഥന ഫലിച്ചു. അന്തർജനം ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. പേരൂത്താഴെ മാപ്പിളക്ക് നൽകിയ വാഗ്ദാനമനുസരിച്ച് ഉദ്ദിഷ്ട കാര്യ സാദ്ധ്യത്തിനു നന്ദി സൂചകമായി ഇല്ലത്തുനിന്നും ദാനം ചെയ്ത പുരയിടത്തിലാണത്രെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ ആദ്യത്തെ പള്ളി ഉണ്ടായത് എന്നാണ് എഴുത്തുകളിൽ പറയുന്നത് . ഇന്ന് ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഈ പുരയിടം. .

കാലക്രമത്തിൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള ഈ പള്ളി കാഞ്ഞിരത്തിനാൽ പുരയിടത്തിലേക്ക് (ഇന്നു വലിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം) മാറ്റി സ്ഥാപിച്ചു. 1175 വർഷത്തിന്റെ പാരമ്പര്യം പേറുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള പള്ളി അമേരിക്കൻ ശില്പകലാ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ദേവാലയത്തിന് 180 അടി നീളവും 55 അടി വീതിയുമുണ്ട് . മുഖവാരത്തിന് 101 അടിയും മണിഗോപുരത്തിന് 85 അടി ഉയരവുമുണ്ട്. ഈ മണി ഗോപുരത്തിൽ സ്ഥാപിച്ചിട്ടുള്ള വലിയ മൂന്ന് മണികൾ 1905-ൽ ജർമ്മനിയിൽ നിന്നും കൊണ്ടുവന്നിട്ടുള്ളവയാണ്. ഈ മണികളിൽ ഏറ്റവും വലുതിൽ ആർക്ക്-എയ്ഞ്ചൽ-സെന്റ് മിഖായേൽ എന്നും രണ്ടാമത്തേതിൽ സാൻ സെബാസ്റ്റ്യൻ- സെന്റ് സെബാസ്റ്റ്യൻ എന്നും ഏറ്റവും ചെറുതിൽ സാന്റ് മരിയ-സെന്റ് മേരി എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

മാതാവിന്റെ കിരീടധാരണം കൊത്തിയെടുത്ത് തങ്കത്താളുകൊണ്ട് നിറം പകർന്നിട്ടുള്ള വിശൃതമായ അൾത്താര അതിരമ്പുഴ പള്ളിയുടെ ഏറ്റവും വലിയ ആകർഷണമാണ്. ശില്പകലാ വൈദഗ്ദ്ധ്യവും കലാമേന്മയും തികഞ്ഞ ഈ അൾത്താര നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പള്ളി പലപ്രാവശ്യം പുതുക്കി പണിതിട്ടും ഇന്നും മാറ്റമില്ലാതെ വർണ്ണപ്പൊലിമയോടെ നിലകൊള്ളുന്നു

അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും മസൂരി രോഗം പടർന്നുപിടിച്ച് അനേകമാളുകൾ മരണമടഞ്ഞപ്പോൾ പകർച്ചവ്യാധിയെ തടഞ്ഞു നിർത്തുന്നതിനും രോഗബാധിതർക്ക് സൗഖ്യം ലഭിക്കുന്നതിനുമായി വികാരിയച്ചന്റെ നിർദ്ദേശപ്രകാരം ദേശമൊന്നടങ്കം വി.സെബാസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചുവെന്നും അത്ഭുതകരമായി ദേശം ആ മാരകരോഗത്തിൽ നിന്നും വിമുക്തിനേടിയെന്നുമാണ് ഐതിഹ്യം.നന്ദി സൂചകമായി വി.സെബാസ്ത്യാനോ സിന്റെ നാമധേയത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു. 19-അം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള പള്ളി ആദ്യം സ്ഥാപിക്കപ്പെട്ടതും പ്രസ്തുത പള്ളി കാഞ്ഞിരത്തിനാൽ പുരയിടത്തിലേക്ക് മാറ്റി സ്താപിക്കപ്പെട്ടതുമായ സ്ഥലത്താണ് ഗോഥിക് മാതൃകയിലുള്ള ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്. ക്നാനായ സമുദായാംഗമായിരുന്ന പൂതത്തിൽ വല്യമ്മയാണ് പള്ളിനിർമ്മാണത്തിനുള്ള തുക പ്രധാനമായും നൽകിയത്. 1919 ജനുവരി 22 ന് ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ തോമസ്സ് കുര്യാളശ്ശേരി പുതിയപള്ളി കൂദാശ ചെയ്തു. മുൻപള്ളി എന്നറിയപ്പെട്ടിരുന്നത് ഇപ്പോൾ ചെറിയ പള്ളി എന്നറിയപ്പെടുന്നു. ഇന്നും ജാതി മത ഭേതമില്ലാതെ ഈ നാടിന്റെ കാവൽക്കാരനായി വി.സെബാസ്ത്യാനോസിനെ ദേശമൊന്നടങ്കം വണങ്ങുന്നു ന്നു

അതിരമ്പുഴ പള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ളതാണെങ്കിലും ഇവിടു ത്തെ പ്രധാന തിരുനാൾ ജനുവരിയിൽ ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിന്റേതാണ്. ജാനുവരി 19-ന് കൊടിയേറി ഫെബ്രുവരി 1-ന് എട്ടാമിടത്തോടെ സമാപിക്കുന്നു. ഇരുപതാം തീയതി രാവിലെ 7-ന് വലിയ പള്ളിയിൽ നിന്നും പ്രദക്ഷിണമായി വി. സെബസ്ത്യാനോസിന്റെ തിരു.സ്വരൂപം ചെറിയ പള്ളിയിലേക്ക് ആഘോഷമായി കോണ്ടുപോകുന്നു. ജനുവരി 19 മുതൽ 24 വരെയുള്ള ദേശകഴുന്ന് അതിരമ്പുഴയുടെ പ്രത്യേകതയാണ്. 24 ന് വൈകിട്ട് 5 മണി വരെ തിരുസ്വരൂപം ചെറിയ പള്ളിയിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. 24 ന് വൈകുന്നേരം 5.15 ന് വലിയ പള്ളിയിൽ നിന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് വിഖ്യാതമായ നഗരപ്രദക്ഷിണം നടക്കും. പ്രദക്ഷിണ മധ്യേ ചെറിയപള്ളിയിൽ നിന്നും വി. സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ പ്രദക്ഷിണ വും കൂടിചേർന്ന് ഒന്നായി വലിയ പള്ളിയിലെത്തും. ഇരുപതോളം തിരുസ്വരൂപങ്ങൾ ഈ പ്രദക്ഷിണത്തിൽ സംവഹിക്കപ്പെടുന്നു. തീവെട്ടി, ആലവട്ടം, വെഞ്ചാമരം, ചുരുട്ടി മുതലായ അനവധി അനവധി അകമ്പടി കൂട്ടങ്ങളുമായാണ് നഗരപ്രദക്ഷിണം നടക്കുക.. പ്രദക്ഷിണവും , ശേഷം നടത്തപ്പെടുന്ന ‘പ്രസിദ്ധമായ ”അതിരമ്പുഴ പള്ളി വെടിക്കെട്ടും ‘ കാണാൻ ദൂര ദേശങ്ങളിൽ നിന്നും നാനാജാതി മതസ്ഥർ എത്താറുണ്ട് .

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 കിലോമീറ്ററും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 77 കിലോമീറ്ററുമാണ് അതിരമ്പുഴ പള്ളിയിലേക്കുള്ള ദൂരം.

തയ്യാറാക്കിയത്: സെബിൻ ബോസ്സ്

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: