17.1 C
New York
Wednesday, September 22, 2021
Home Kerala അണഞ്ഞത് സാംസ്‌കാരിക കേരളത്തിന്റെപ്രകാശ ഗോപുരങ്ങളിലൊന്ന്: വി എൻ വാസവൻ

അണഞ്ഞത് സാംസ്‌കാരിക കേരളത്തിന്റെപ്രകാശ ഗോപുരങ്ങളിലൊന്ന്: വി എൻ വാസവൻ

വിശ്വാസിസമൂഹത്തെ ഭക്തിയിലൂടെ നന്മയിലേക്ക് നയിക്കുകയും, കേരളീയ സമൂഹത്തിന് നീതിയുടെ വെളിച്ചം പകർന്നു നൽകിയിരുന്ന രക്ഷകർത്താവിനെയാണ് വലിയ ഇടയൻ യാത്രപറയുമ്പോൾ നഷ്ടമാവുന്നത്
എത്ര ഗൗരവമുള്ള വിഷയത്തെയും ചിരിയിൽ ലയിപ്പിച്ചാണ് ക്രിസോസ്റ്റം തിരുമേനി അവതരിപ്പിക്കുക. ചിരിയിലൂടെ സൃഷ്ടി പരമായ വിമർശനങ്ങളാണ് അദ്ദേഹം കേരളീയ സമൂഹത്തിന് നൽകിയത്. ആ ചിരിയിൽ ഒളിപ്പിച്ചു വച്ചിരുന്നത് കൃത്യമായ തുറന്നു പറച്ചിലുകളായിരുന്നു. ഏതൊരാളോടും സ്വന്തം നിലപാടുകൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏതു കാര്യത്തെയും പൂർണ്ണമായും അറിഞ്ഞതിനുശേഷം മാത്രം അതു സംബന്ധിച്ച് ജീവിതത്തിൽ വേണ്ട ഉപദേശങ്ങൾ നൽകിയിരുന്ന വ്യക്തിത്വമായിരുന്നു അദേഹം. ചുമട്ടുകാരനായി ജീവിക്കേണ്ടിവന്ന സന്ദർഭം പോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ഒരിക്കൽ പ്രസംഗിച്ചത് ഓർമ്മിക്കുന്നു.

തമിഴ്‌നാട്ടിലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിലാണ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തത്. ബാംഗ്ളൂരിലെ പഠനം കഴിഞ്ഞ് തിരികെ സ്വന്തം ഗ്രാമത്തിലേക്കുള്ള മടക്കയാത്രയിലായിരുന്നു അതിനിടയാക്കിയ സംഭവം.
യാത്രയ്ക്കിടയിൽ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിലെത്തി. . ട്രെയിൻ കാത്ത് മണിക്കൂറുകളോളം പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ യാത്രക്കാരുടെ ചുമടെടുക്കാൻ മത്സരിക്കുന്ന റെയിൽവേ പോർട്ടർമാരെ കാണുന്നു. ചുമടെടുത്തുകഴിഞ്ഞ് അവരിൽ ചിലർ ചാരായം കുടിക്കാനും സിഗരറ്റ് വലിക്കാനും പോകുന്നു. യാത്രക്കാരിൽ പലരോടും പോലും ദേഷ്യത്തോടെ പെരുമാറുന്നു.
സ്നേഹപൂർവം ഉപദേശിക്കാൻ ശ്രമിച്ചപ്പോൾ മറുപടി കിട്ടി, ”സാറ്് കൂടുതൽ പ്രസംഗിക്കണ്ട. ഞങ്ങളുടെകൂടെ വന്ന് താമസിച്ചുനോക്ക്. അപ്പോഴറിയാം ഞങ്ങളുടെ കഷ്ടപ്പാട്!”

ആ വെല്ലുവിളിയെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
അങ്ങനെ ജോലാർപേട്ടിലെ ചുമട്ടുതൊഴിലാളികളോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. തിരുപ്പത്തൂരിലെ ക്രിസ്തുകുല ആശ്രമത്തിൽ താമസിച്ച് റെയിൽവേ പോർട്ടറായി ജീവിച്ചു.
ചാരായഷാപ്പിലേക്കുപോയവരെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു ഭക്ഷണംനൽകി. വേഗത്തിൽ അവരുടെ സ്നേഹിതനായി.
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ റെയിൽവേപോർട്ടറായി അംഗത്വമെടുത്ത് പ്രവർത്തിക്കണമെന്ന് തിരുമേനിക്കുതോന്നി. അന്നത്തെ മെത്രാപ്പോലീത്തയെ ചെന്നുകണ്ടു. പക്ഷെ സഭ അതിന് അനുവദിച്ചില്ല, അല്ലങ്കിൽ താൻ നല്ലൊരു റയിവേ തൊഴിലാളി നേതാവ് ആയേനെ എന്നായിരുന്നു അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചത്. ഇത് അദ്ദേഹം എത്രത്തോളം സാദാരണക്കാരിലേക്ക് ഇറങ്ങി ചെന്നിരുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത്.

തിരുമേനിക്ക് ഒപ്പം യാത്രചെയ്യാൻ സാധിച്ച ഒരു സന്ദർഭം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അത് ഏറ്റവും അസുലഭമായ അവസരമായി കരുതുന്നു, അതുപോലെ ഒന്നിലധികം തവണ ആ പൂജനീയ വ്യക്തിത്വത്തിനൊപ്പം വേദി പങ്കിടാനുള്ള ധന്യമായ അർഹതയും ഉണ്ടായിട്ടുണ്ട്. ആ നിമിഷങ്ങൾ ഇപ്പോൾ ഓർമ്മയിലേക്ക് എത്തുന്നു.
തന്റെ ചുറ്റുമുള്ളവരുടെ വേദന അറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ട് നന്മയുടെ വഴിയിലേക്ക് അവരെ നയിച്ചിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗം കേരളീയ സമൂഹത്തിന് തീരാ നഷ്ടമാണ്. ആ പുണ്യാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: