17.1 C
New York
Wednesday, September 22, 2021
Home Literature അടക്കാ ബിസിനസ് (കഥ)

അടക്കാ ബിസിനസ് (കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

ചാർളിയും മൈക്കിളും ഉറ്റ സുഹൃത്തുക്കളാണ്. എവിടെയും അവർ ഒരുമിച്ചേ പോകൂ. ഒരു സുഹൃത്തിന്റെ കല്യാണത്തിന് ചാർളിയെ കൂടെ കൂട്ടാൻ കാറുമായി മൈക്കിൾ എത്തിയെങ്കിലും അവൻ തയ്യാറാകുന്നതേ ഉള്ളൂ എന്ന് ഭാര്യ അറിയിച്ചതിനെ തുടർന്ന് ആ പറമ്പിൽ ഒക്കെ ഒന്ന് നടക്കാമെന്ന് വെച്ചു മൈക്കിൾ. അപ്പോഴാണ് അവിടെ വിചിത്രമായ ഒരു കാഴ്ച കണ്ടത്. മുറ്റം നിറയെ അടയ്ക്ക. അവൻറെ രണ്ടു പട്ടികളും അടയ്ക്ക അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി കളിക്കുന്നു. തെങ്ങിൻറെ കട തുറന്ന് അവിടെയും അടക്ക ഇട്ടിരിക്കുന്നു.ഇതെന്തു കഥ? ഈ അടക്ക വളമാണോ? ചാർളി ഒരുങ്ങി വന്ന് കാറിൽ കയറിയപ്പോഴാണ് അടക്കയുടെ കഥ മൈക്കിളിനോട് പറഞ്ഞത്.

ചാർലിയുടെ പൂർവ്വ പിതാക്കന്മാർ ഒക്കെ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു. ജോലിയുടെയും കോൺട്രാക്ട് ബിസിനസ്ന്റെയും ആവശ്യത്തിന് ചാർലി ഒരു വീട് വാടകയ്ക്ക് എടുത്ത് സിറ്റിയിലേക്ക് മാറിയതാണ്.അങ്ങനെയിരിക്കെയാണ് ഉറ്റസുഹൃത്തായ മൈക്കിളിന്റെ തന്നെ നിർദേശപ്രകാരം സിറ്റിയിൽ ഒരു സ്ഥലം ചാർളി വാങ്ങിയത്. ഒരു കൃഷിക്കാരന്‍റെ മനസ്സ് കൈമോശം വരാതെ അയാൾ എന്നും സൂക്ഷിച്ചിരുന്നു. നല്ല കായ്ഫലമുള്ള പറമ്പ് ആയിരുന്നു അത്. വിൽക്കുന്നതിന് തൊട്ടുമുമ്പ് സാധാരണ വിൽക്കുന്നവൻ പറമ്പിലെ ആദായം മുഴുവൻ അരിച്ചു പെറുക്കി എടുക്കാറുണ്ട്. തെങ്ങ്, കവുങ്ങ്,……. ഒക്കെ മൂന്നുമാസത്തേക്ക് പിന്നീട് കയറേണ്ടി വരില്ല. പക്ഷേ ഇത് വിൽപ്പന നടത്തിയ ആൾ ഒരു അലസനും മദ്യപാനിയും ആയിരുന്നു. അതുകൊണ്ട് വിൽക്കുന്നതിന് തൊട്ടുമുമ്പ് ഒരു ആദായവും ആ പറമ്പിൽ നിന്ന് എടുത്തിരുന്നില്ല. ചാർലി വാങ്ങി രജിസ്ട്രേഷൻ കഴിഞ്ഞ് കൈവശം ലഭിച്ചതിന് ശേഷം പൊത്തു കെട്ടി (ഓല തെങ്ങിനോട് ചേർത്തു കെട്ടുന്ന ഒരു ചടങ്ങ്) ആദ്യം ചെയ്തത് തെങ്ങ് കയറ്റിക്കുകയും കവുങ്ങിൽ നിന്ന് പാകമായ അടയ്ക്ക ഇടുവിക്കുകയും നല്ല വിളഞ്ഞു നിന്ന കടച്ചക്ക പറിച്ചെടുക്കുകയും ഒക്കെയായിരുന്നു. ആദ്യം ഇട്ട തേങ്ങയും കടച്ചക്കയും ഇരുമ്പൻ പുളിയും കുരുമുളകും ഒക്കെ സന്തോഷം പങ്കുവയ്ക്കാൻ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ വിതരണം ചെയ്തു. വെറ്റിലയും കച്ചവടമാക്കി.അടക്ക മാത്രം ആർക്കും ഉപയോഗം ഇല്ലല്ലോ. അടയ്ക്ക തെങ്ങ് കയറ്റ തൊഴിലാളിയുടെ നിർദേശപ്രകാരം ടെറസിൽ ഉണക്കാനിട്ടു. നന്നായി ഉണങ്ങിക്കഴിയുമ്പോൾ അയാൾ പ്രത്യേക കത്തി വച്ച് എല്ലാം പൊളിച്ചു തരാമെന്ന് ഏറ്റിരുന്നു. നല്ല വേനൽ ആയിരുന്നതുകൊണ്ട് അതങ്ങനെ ടെറസ്സിൽ കിടന്ന് ഉണങ്ങാൻ തുടങ്ങി. അടയ്ക്ക കച്ചവടക്കാർ പലരും വന്നെങ്കിലും വില കൊണ്ടു ചേരാത്തതു കൊണ്ട് കച്ചവടം നടന്നില്ല.

ഒന്ന് രണ്ട് മാസം അതവിടെ കിടന്നു. പെട്ടെന്ന് ഒരാഴ്ചയ്ക്ക് ചാർലിയ്ക്കു ചില വ്യക്തിപരമായ ആവശ്യങ്ങൾക്കായി മദ്രാസ്സിൽ പോകേണ്ടി വന്നു. അവിടെനിന്ന് തിരിച്ചുവരുമ്പോൾ ചാർലി കാണുന്നത് മുറ്റം നിറയെ അടയ്ക്ക. പട്ടികൾ അതുകൊണ്ട് ഫുട്ബോൾ കളിക്കുന്നു. മൂന്നാം നിലയിൽ ഉണക്കാനിട്ട അടക്ക എങ്ങനെ മുറ്റത്തെത്തി എന്ന് അതിശയിച്ചു ചാർലി. അപ്പോഴാണ് അദ്ദേഹത്തിന് കാര്യം മനസ്സിലായത്.നല്ല തകർത്തു പെയ്ത വേനൽ മഴയിൽ അടക്ക എല്ലാം ഓവ് വഴി കുറെ മുറ്റത്തെത്തി. കുറെ ഓവുകൾ എല്ലാം അടയ്ക്ക കയറി അടഞ്ഞു. ടെറസു മുഴുവൻ വെള്ളം കെട്ടി നിൽക്കുകയാണ്. പിന്നെ രണ്ട് ജോലിക്കാരെ നിർത്തി ഓവ് മുഴുവൻ കുത്തി അടക്ക എല്ലാം മുറ്റത്ത് എത്തിച്ചു. പിന്നെ കുറെ തെങ്ങിൻ കുഴിയിലും ഇട്ടു. കുറച്ച് പട്ടികൾക്ക് കളിക്കാനും കൊടുത്തു. ആദ്യം കൈപൊള്ളിയെങ്കിലും അതിൽ നിന്ന് നമ്മുടെ ശ്രീനിവാസൻ “ചിന്താവിഷ്ടയായ ശ്യാമളയിൽ” പറഞ്ഞതുപോലെ ഹെർബൽ ടൂത്ത് ബ്രഷിന്‍റെയും കയറിന്റെയും ബിസിനസ്സിൽ നഷ്ടപ്പെട്ടത് വെറും രണ്ട് ലക്ഷം ആണെങ്കിൽ അദ്ദേഹം പഠിച്ച പാഠങ്ങൾ ഏതാണ്ട് 25 ലക്ഷത്തിന്റെ ആണ് എന്നതു പോലെ അടക്കയെക്കുറിച്ചുള്ള ബിസിനസ് പാഠങ്ങൾ ചാർലി നന്നായി പഠിച്ചു. പിന്നെ അടയ്ക്ക പാകമാകുമ്പോൾ, അല്ലെങ്കിൽ കവുങ്ങിൽ നിൽക്കുമ്പോഴേ കരാറുകാരന് ഇടപാടാക്കി കാശുവാങ്ങി പെട്ടിയിൽ ഇടും. അതിമോഹത്തിന് നിന്നാൽ അടയ്ക്ക കൊണ്ട് ക്രിക്കറ്റ് കളിക്കേണ്ടി വരും എന്ന് ചാർലി മനസ്സിലാക്കിയിരുന്നു.

അടക്ക വിറ്റ് വലിയ ലാഭം കൊയ്യാൻ ഒന്നുമല്ല. ഞാനും ഒരു കൃഷിക്കാരനായി എന്ന് ബന്ധുക്കളെ ഒന്ന് കാണിക്കാൻ കൂടി വേണ്ടിയായിരുന്നു ഇത്.

✍കഥ: മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: