17.1 C
New York
Friday, June 18, 2021
Home US News അഞ്ജലി മെഹ്റോത്ര ന്യുജഴ്സി അസംബ്‌ളിയിലേക്ക് മത്സരിക്കുന്നു

അഞ്ജലി മെഹ്റോത്ര ന്യുജഴ്സി അസംബ്‌ളിയിലേക്ക് മത്സരിക്കുന്നു

ന്യുജഴ്സി: ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്‌റ് അഞ്ജലി മെഹ്റോത്ര ന്യുജഴ്സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു .  നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വുമണ്‍ പ്രസിഡന്റായ അഞ്ജലി 21- മത് ഡിസ്ട്രിക്ടില്‍ നിന്നാണ് ജനവിധി തേടുന്നത് .ജൂണ് എട്ടിനാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്

മത്സരരംഗത്തേക്ക് എന്നെ നയിച്ചത് അമേരിക്കയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണെന്ന് അഞ്ജലി പറഞ്ഞു . അമേരിക്കയിലേക്ക് കുടിയേറിയതിന് ശേഷം നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു .

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന അഞ്ജലി ഉന്നതവിദ്യാഭ്യാസത്തിനാണ് അമേരിക്കയിലെ ന്യു ജേഴ്സിയില്‍ എത്തിയത് സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി . കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ അഞ്ജലി സിസ്റ്റം കണ്‍സള്‍ട്ടന്റ് ആയും തുടര്‍ന്ന് ഫ്രീലാന്‍സ് ഡിസൈനര്‍ ആയും പ്രവര്‍ത്തിച്ചു . 2016 ല്‍ മൗണ്ടന്‍ സൈഡ് ഡെമോക്രാറ്റിക്  കമ്മിറ്റി മുന്‍സിപ്പല്‍ അദ്ധ്യക്ഷയായിരുന്ന ഇവര്‍ ഹിലരി ക്ലിന്റന്റെ ന്യൂജേഴ്‌സി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട് .

1995 മുതല്‍ ന്യൂ ജേഴ്‌സി ഇരുപത്തിയൊന്നാം ഡിസ്ട്രിക്ടില്‍ താമസിച്ചു വരുന്ന ഇവര്‍ അവിടെയുള്ളവരുമായി അടുത്ത സുഹൃദ് ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത് .മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം നിരവധി മാറ്റങ്ങള്‍ അലയടിച്ചപ്പോള്‍ അതിനെ അഭിമുഖീകരിക്കുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞ എനിക്ക് ഈ തിരഞ്ഞെടുപ്പ് വിജയിക്കാനാവുമെന്നാണ് വിശ്വസിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap