17.1 C
New York
Saturday, September 18, 2021
Home US News അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മിനിസോട്ട: മിനിസോട്ടയിൽ ആഗസ്റ്റ് 13 വെള്ളിയാഴ്ച അഞ്ചു വയസ്സുകാരന്റെ കൈയിൽ‍ ലഭിച്ച തോക്കിൽ നിന്നു ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തതായി മിനിസോട്ട അധികൃതർ അറിയിച്ചു. യുഎസിലെ മിനിസോട്ടയിൽ വീട്ടിനുള്ളിൽ വച്ചാണു സംഭവം. വിവരം അറി‍​ഞ്ഞെത്തിയ പാരാമെഡിക്കൽസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺകുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് .

വിഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള മാതാവ് സ്വന്തം വീട്ടിൽ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച മറ്റൊരു സംഭവംകഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം രാജ്യത്തു 239 വെടിവയ്പുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും, ഇതിൽ 94 പേർക്കു ജീവൻ നഷ്ടമായെന്നും 157 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നോൺ പ്രോഫിറ്റ് അഡ്വക്കേറ്റിങ് ഗൺ കൺട്രോൾ സംഘടന അറിയിച്ചു.

പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് ലോഡഡ് ഗൺ കുട്ടികളുടെ കൈയിൽ കിട്ടാൻ കാരണമെന്നും, ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതാണെന്നും തോക്കുകൾ കുട്ടികളുടെ കൈകളിൽ ലഭിക്കാത്ത സ്ഥാനങ്ങളിൽ ഭദ്രമായി വയ്ക്കണമെന്നും അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...

തിരിഞ്ഞുനോക്കുമ്പോൾ – രതീഷ്

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ നായകനായും, പിന്നീട് ഒരിടവേളക്ക് ശേഷം വില്ലനായും അരങ്ങിൽ നിറഞ്ഞുനിന്ന നടനാണ് ശ്രീ രതീഷ്. ഒരുപക്ഷെ ചെയ്ത നായകവേഷങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയെടുത്ത വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അപൂർവ്വം ചില...
WP2Social Auto Publish Powered By : XYZScripts.com
error: