17.1 C
New York
Monday, January 24, 2022
Home US News അഖിലലോക മലയാളി വിമന്‍സ് ഡേ ആഘോഷം

അഖിലലോക മലയാളി വിമന്‍സ് ഡേ ആഘോഷം

കോര ചെറിയാൻ

ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേ ആഘോഷവും ചാരിറ്റി പ്രവര്‍ത്തനോദ്ഘാടനവും മാര്‍ച്ച് 07 ഞായറാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 9.30നും (ഇന്ത്യന്‍ സമയം വൈകിട്ട് 8നും) സൂമില്‍ കൂടി നടത്തുന്നതാണ്. ഇന്ത്യയിലെ ആദ്യവനിതാ ഐ. പി. എസ്. ഓഫീസറും പോണ്ടിച്ചേരി മുന്‍ ലെഫ്റ്റനെന്റ് ഗവര്‍ണറുമായ ഡോ. കിരണ്‍ ബേദി ഉദ്ഘാടനം നിര്‍വ്വഹിക്കും.

കേരളത്തിന്റെ വാനമ്പാടി പത്മശ്രീ. കെ. എസ്. ചിത്രയ്ക്ക് ഗ്ലോബല്‍ നൈറ്റിംഗേല്‍ അവാര്‍ഡ് നല്‍കി ആദരിയ്ക്കുന്നതുമാണ്. ഇന്ത്യയുടെ മിസൈല്‍ പ്രോഗ്രാം മേധാവി ഡോ. ടെസ്സി തോമസ് ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കും. ഭാവഗായകന്‍ ജി. വേണുഗോപാല്‍ ചാരിറ്റി പ്രവര്‍ത്തനോദ്ഘാടനവും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള തേജസ്വനി എന്ന ഹെല്‍പ്പ് ലൈനിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. സാമൂഹിക പ്രവര്‍ത്തകയും മുത്തങ്ങ സമരത്തിന്റെ കേന്ദ്രബിന്ദുവും ആയിരുന്ന സി. കെ. ജാനുവിന്റെ സാന്നിധ്യം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്വന്തം പുത്രി ആര്‍ദ്രാ സാജന്റെ കലാവിരുന്നും ഉണ്ടായിരിക്കും.

അമേരിക്കയില്‍ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്ലൈനിനു തുടക്കം കുറിക്കുവാന്‍ തീരുമാനിച്ചതായി റീജണല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. നിഷ പിള്ള അറിയിച്ചു. കേരളത്തിലെ മാനസീക വൈകല്യം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്ക് അന്‍പതിനായിരം രൂപവീതം 30 പേര്‍ക്ക് നല്‍കുന്നതിനുള്ള ബൃഹത് പദ്ധതി തയ്യാറാക്കി വരുന്നതായും 2022 ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അത് വിതരണം ചെയ്യുമെന്നും റീജിണല്‍ വിമന്‍സ് ഫോറം സെക്രട്ടറി മില്ലി ഫിലിപ്പും റീജിയണല്‍ പ്രസിഡന്റ് നിഷ പിള്ളയും അയച്ച സംയുക്ത പ്രസ്ഥാവനയില്‍ വെളിപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: