17.1 C
New York
Friday, September 17, 2021
Home Literature ÷•വീണ്ടും കുരുക്ഷേത്രം ÷• (കവിത)

÷•വീണ്ടും കുരുക്ഷേത്രം ÷• (കവിത)

✍മോഹിനി രാജീവ്‌ വർമ്മ

അന്നു കുരുക്ഷേത്രഭൂവിൽക്കണ്ട
കാഴ്ചകൾ,
ഇന്നും മനസ്സിൽ നീറും നോവായ് തെളിയുന്നു…
ധർമ്മാധർമ്മങ്ങൾ അടരാടും പോർക്കള മായ്,,
പാണ്ഡവരും കൗരവരും അടരാടുന്നു യുദ്ധഭൂവിൽ….
ചുടുനിണമൊഴുകി രക്തക്കളമായ് മാറി യുദ്ധഭൂമിയും…

ഉലകം നടുങ്ങുമാറുച്ചത്തിലുയരുന്നു വെടിയൊച്ചകൾ..
യുദ്ധഭൂവിൽ പിടഞ്ഞുവീഴും അശ്വപ്പടതൻ
നിലവിളികൾ…
ഗജരാജക്കന്മാർ തളർ ന്നുവീഴും
ശീൽക്കാര- ശബ്ദങ്ങൾ!!
കാലാൾപ്പടകൾ മരിച്ചുവീഴും
ദയനീയ കാഴ്ചകൾ!!!

കൂരമ്പുകൾ തീജ്ജ്വാലയായ് പടരുമ്പോൾ,
പിടയുന്നു പൊലിയുന്നു ജീവനുകൾ….
കബന്ധങ്ങൾ അങ്ങിങ്ങായ് ചിതറി വീഴുന്നു…
സ്വന്തബന്ധങ്ങൾ പട്ടടയിലെരിയുന്നു….
കത്തിയെരിയും
ശ്മശാനമായ്
കുരുക്ഷേത്രഭൂമിയും…
സത്യധർമ്മങ്ങൾ മൂകമായ് ശരശയ്യയിൽ..!!!

കള്ളച്ചൂതിൽ തോൽപ്പിയ്ക്കപ്പെട്ട
വില്ലാളിവീരന്മാരാം പതിമാർ
നിർജ്ജീവരായ് നോക്കിനിൽക്കേ,
ആചാര്യന്മാരും ഗുരുക്കന്മാരും മൂകരായ് കണ്ടു നിൽക്കെ,
കൗരവസഭയിൽ വച്ചന്നു ദുശ്ശാസ്സനാദികൾ,
വസ്ത്രാക്ഷേപം ചെയ്തു പഞ്ചാലിയെ…

പരിഹാസച്ചിരിയാൽ ക്ഷതമേറ്റവൾ തൻ മനം വെന്തുനീറുന്നു…
പണയപ്പെടുമ്പോഴും തോറ്റുകൊടുക്കാതെ,
ദുഃഖം കണ്ണുനീർജ്വാലയായ്,
ശക്തിയായ് ദുർഗ്ഗയായ്
മക്കൾ കാട്ടിയ ക്രൂരതയിലിന്നു മനം
നൊന്തു
ഭ്രാന്തിയായ് മാറിയ പൃഥിയെപ്പോലവളും…
പ്രതികാരദുർഗ്ഗയായ് മാറിയല്ലോ…

തന്നെ അപമാനിച്ച ദുശ്ശാസ്സനൻ തൻ
മാറുപിളർന്ന
ചുടുനിണം കൊണ്ടു മാത്രമിനിയെൻ
കാർകൂന്തൽ സ്പർശിയ്ക്കുയെന്ന
ശപഥമിന്നും
‘പഞ്ചാലീ ശപഥ’മായ് മുഴങ്ങിടുന്നു…

സ്വന്തബന്ധങ്ങൾ നോക്കിനിൽക്കേ,
മാനം മറയ്ക്കാൻ പ്രിയസഖിയ്ക്കുടയാട നൽകീ
പ്രിയമിത്രമാം സാരഥി കൃഷ്ണനും…
പെണ്ണിൻ കണ്ണീരുവീണിടം
നാശമാണെന്നറിയുക മനുജാ നീയെന്നുപദേശവും മാനവകുലത്തിനു
നൽകി ഗോവിന്ദനും…

സ്വാർത്ഥമോഹങ്ങളാൽ അഭിനവശ കുനിമാരും
ദുശ്ശാസ്സനന്മാരും ഇന്നുമരങ്ങുവാഴുന്നു ഭൂവിതിൽ…
ചൂതാട്ടങ്ങളും കള്ളക്കളികളും പീഡനങ്ങളും..
നിത്യേന കാണുന്നു കേൾക്കുന്നു…
പ്രണയലഹരിതൻ
പരിസമാപ്തിയായ്
കാതടപ്പിയ്ക്കും വെടിയൊച്ചയും കേൾക്കുന്നു നമ്മൾ…

ഇന്നും കാണുന്നു നാടൊരു കുരുക്ഷേത്ര-
ഭൂമിയായ്…
സത്യവും ധർമ്മവും ഏറെയകലെയായ്….
നീതിശാസ്ത്രവും ഇരുളിൽ മറയുന്നു.
മണ്ണിനും പൊന്നിനും പിന്നാലെ പായുന്നു…
കാലചക്രം തിരിയ്ക്കും പലകൂട്ടരും!!!

ജാതിമത വർഗഭേദം പറയാതെ പറഞ്ഞും,
പടവാളെറിഞ്ഞും ചീറിയടുക്കുന്നു രാഷ്ട്രീയക്കോമരങ്ങൾ….
സ്ത്രീകളിന്നും ബലിയാടാവുന്നു സ്ത്രീധനത്തിനും പലതരം പീഡനങ്ങൾക്കുമടിമയായ്…

മനം നിറയെ മോഹങ്ങളും സ്വപ്നങ്ങളുമായ്,
അഗ്നിസാക്ഷിയായ്
ഒരു താലിച്ചരടിൽ ബന്ധനസ്ഥയായ്,
വന്നുകയറിയ പെണ്ണും സഹിയ്ക്കുന്നു
പലതരം പീഡനങ്ങൾ,
ഭർത്തൃ ഗൃഹത്തിൽ….
അവരും സ്വന്തം മക്കളായ്… പെങ്ങളായ്….
കരുതാനുള്ള സന്മനസ്സുണ്ടെങ്കിൽ…
സ്വർഗമായ്ത്തീരും പതിതൻ ഭവനവും!!!

അധികാരവും ചക്രവർത്തിപദവും മോഹിച്ചിന്നും,
മോഹന വാഗ്ദാനങ്ങളേകി പ്രജകളെ,
വിഡ്ഢികളാക്കുന്നു വോട്ടുകിട്ടും വരെ
ജനസേവകരും…!!!???..
സ്ഥാനം കിട്ടിയാൽ എല്ലാം മറക്കുന്നു,
നീറ്റിൽ വരച്ച വരപോലെയിന്നും…
പടുവിഡ്ഢികളാവുന്നു പൊതുജനങ്ങൾ വീണ്ടും…

അഭിനവപാഞ്ചാലിമാർ ഏറെയുണ്ടിന്നുമീ ഭൂവിതിൽ,
സുരക്ഷിതരല്ലാതെ സംരക്ഷിതരില്ലാതെ….
ഭാരതഭൂവിൻ പൈതൃകത്തെ ഹനിച്ചും ദൈവത്തെപ്പോലും വെല്ലുവിളിച്ചും,
ശക്തരായ് മുന്നേറുന്നു…
മറ്റൊരുകൂട്ടർ…
മൂല്യച്യുതിയിൽ പരിതപിയ്ക്കുന്നു വേറൊരു കൂട്ടരും…

നന്മകൾ കുടംബത്തിൽ നിന്നു തുടങ്ങണമെന്നോർക്കാതെ…
മക്കൾതൻ അധർമ്മവഴികളിൽ
മൗനമായ് കൂട്ടു നിൽക്കും,
കണ്ണുകെട്ടി നടക്കുന്ന ഗാന്ധാരിമാരും…
കർണ്ണനെപ്പോലെ പരീക്ഷണവസ്തുവായ്,
പറയാതറിയാതെ കുന്തിമാരും…

തൻമക്കൾക്കു സാമ്രാജ്യം കെട്ടിപ്പടു
ക്കുവാൻ,
കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന
പാണ്ഡുമാരും…
നിസ്സഹായനായ് വായും മൂടി നോക്കി നിൽക്കുന്ന വിദുരരും…
ഏറെ വാഴുന്നുണ്ടിന്നുമീ ഭൂവിതിൽ…

പ്രജകൾതൻ സുരക്ഷിതത്വമോർക്കാതെ,
അധികാരമോഹങ്ങളാൽ
പരസ്പരം യുദ്ധം ചെയ്യും ചക്രവർത്തി-
മാർക്കിടയിൽ,
ആരുമറിയാതെ നുഴഞ്ഞുകയറിയിന്നു കോവിഡെന്ന ഭീകരന്മാർ…..
മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ വേട്ടയാടുന്നു…
പിടിച്ചുകെട്ടാനാവാതെ വലഞ്ഞിടുന്നു,
ചക്രവർത്തിമാരും പരിവാരങ്ങളും…

തളരുന്നു ഭരണസിരാ കേന്ദ്രങ്ങളും
ജീവവായു കിട്ടാതെ മരിച്ചു വീഴുന്നു
രാജാക്കന്മാരും പ്രജകളുമൊരുപോലെ..
ജാതിമതഭേദമില്ലാതെ സ്ഥാനമാനങ്ങ-
ളില്ലാതെ…
കുരുക്ഷേത്രഭൂവൊരു സ്മശാനഭൂമിയായ്‌,
പട്ടടകൾ കത്തിയെരിയുന്നു വരിവരിയായ്…
ഒരുപിടി ചാരമായ്‌ മാറുന്നു മാനുഷ-
ജന്മങ്ങൾ!!!

സത്യവും ധർമ്മവും അകലെയാകുമ്പോൾ,
നീതിശാസ്ത്രങ്ങൾ ഇരുളിൽ മറയുമ്പോൾ,
ധർമ്മികൾ പോലുമധർമ്മികളാകേണ്ടി
വരുന്നു,
അധർമ്മികളെ അടിച്ചമർത്തുവാൻ…
മക്കളുടെ സുരക്ഷയോർത്തുണ്ണാ തുറങ്ങാതെ,
മാതാപിതാക്കളുമുണ്ടിന്നു നാടിതിലേറെ…

അസ്തനസൂര്യൻ മറയുംമുമ്പേ,
രാക്ഷസന്മാരെ നിഗ്രഹിച്ചീടുവാൻ,…..
ധർമ്മമീ ഭൂവിതിൽ സംരക്ഷിച്ചീടുവാൻ….
അന്നു പതിനാറായിരത്തെട്ടു സ്ത്രീകളെ കാത്തപോലെ…
വന്നീടുമോ ദേവാ സ്ത്രീസുരക്ഷയ്ക്കായ്,
പെണ്ണിന്റെ മാനം കാക്കുവാനായ്…

സത്യവും ധർമ്മവും നീതിപ്പൊരുളും
വീണ്ടും വന്നീടുമോ ഭാരതഭൂവിതിൽ…
അന്ധകാരത്തിൽപ്പെട്ടുഴലും പ്രജകൾക്ക്
പ്രതീക്ഷതൻ തൂവെളിച്ചം പകർന്നീടുമോ..?
ധർമ്മസംസ്ഥാപനാർത്ഥനായ് ഭഗവാൻ…
അവതാരലക്ഷ്യം പൂർത്തിയാക്കീടുമോ!!!?

✍മോഹിനി രാജീവ്‌ വർമ്മ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com