മരണമേ നീയെന്നന്തികത്തായി ത്തിരി
നേരമിരിക്കുമോയെൻ
കളിത്തോഴനായി.
മാറിടാത്തൊരു
നോവുകളേറുമിന്നെന്നിൽ
നീ മാത്രമെൻ സ്വപ്നമെന്നറിയുന്നു
ഞാൻ .
നിനവുകളേറേ നിറഞ്ഞൊരെന്നിൽ
നീറുന്ന നൊമ്പരങ്ങൾ വിങ്ങിടുന്നു.
പെരുമഴ പോലാർത്തലയ്ക്കുന്നു
പെരുകുന്ന ഗദ്ഗദമെന്നുമെന്നും .
സ്വന്തബന്ധങ്ങൾ തൻ
നേർക്കാഴ്ചകൾ
സത്വര ബന്ധനമെന്നറിവൂ ഞാൻ .
മനസ്സിൽ നിറയ്ക്കുമോർമ്മകളിൽ
മറക്കാത്ത മുറിവുകൾ മാത്രമെന്നും.
ഓർത്തു ഞാനെൻ പ്രിയ മോലും
സ്നേഹത്തെയെന്നാളും
പൊള്ളിടുന്നൊരോർമ്മ
കൾ മാത്രമായി ,
ഉറ്റവരുടയവരെന്നുമെൻ
ഹൃത്തടം നീറ്റുമോർമ്മത്താളുകളായ്
മാഞ്ഞു പോകും കാലമേ നിന്റെ
മായാത്ത മൗനത്തിന്നാഴമറിയുന്നു
ഞാൻ