17.1 C
New York
Friday, December 8, 2023
Home Uncategorized കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

വാർത്ത: ജീമോൻ ജോർജ്ജ് ഫിലഡൽഫിയ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA – 19116 ) ആഡിറ്റോറിയത്തിൽ രാവിലെ 9 മണിമുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ നടത്തുന്നതാണ്.

കോട്ടയം അസ്സോസിയേഷന്റെ പ്രവർത്തനമേഖലകൾ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടും കൂടിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നതെന്നും കൂടാതെ സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞുള്ള പ്രവർത്തനങ്ങൾക്ക് ഭാവിയിൽ മുൻതൂക്കം കൊടുക്കുമെന്നും ഇതര രാജ്യങ്ങളിൽ നിന്നും കുടിയേറിയവർക്ക് ലഭിക്കുന്ന സൗജന്യമായ ആനുകൂല്യങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിലും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സണ്ണി കിഴക്കേമുറി (പ്രസിഡന്റ്, കോട്ടയം അസ്സോസ്സിയേഷൻ ) പറയുകയുണ്ടായി.

മെഡികെയർ, മെഡിക്കെ്, മെഡിഗാപ് റിട്ടയർമെന്റ് കാലത്തെ ആനുകൂല്യങ്ങൾ സോഷ്യൽ സെക്യൂരിറ്റി സോഷ്യൽ സെക്യുരിറ്റി സപ്ലിമെന്റ് ഇതര സൗജന്യ ഹെൽത്ത് ഇൻഷുറൻസുകളുടെ ലഭ്യത പ്രായഭേദമന്യേ ലഭിക്കാവുന്ന നിയമോപദേശങ്ങൾ , സാമ്പത്തികവും തൊഴിൽപരവുമായ സഹായങ്ങൾ അഡൽറ്റ് ഡേ കെയർ , ഹോംകെയർ സൗജന്യയാത്രാസഹായം ഹോം വിസിറ്റ് ഡോക്ടർ, സൗജന്യ ഭക്ഷണം, നേഴ്സിങ് ഹോം, ഗ്രാന്റ് എമർജൻസി അലർട്ട് സംവിധാനം തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ തികച്ചും സൗജന്യമായും മറ്റ് നിരവധി ആനുകൂല്യങ്ങളെ പറ്റിയുള്ള വിവരങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .മലയാളഭാഷയിലും വിവരങ്ങൾ പരിഭാഷപ്പെടുത്തുന്നതായിരിക്കും. സമയബന്ധിതമായ നിയന്ത്രണത്തിലൂടെയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്നും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്നതായ അവകാശങ്ങളെക്കുറിച്ച് അതാത് മേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ സെമിനാറുകൾക്ക് നേതൃത്വം കൊടുക്കുന്നതുമായിരിക്കും പ്രായഭേദമന്യേ എല്ലാവരും അറിഞ്ഞിരിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ആയതിനാൽ ആവശ്യക്കാർക്കായി തികച്ചും സൗജന്യ യാത്രാ സൗകര്യവും കൂടാതെ എല്ലാവർക്കും പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും ഒരുക്കിയിരിക്കുന്നതായും ഏതെങ്കിലും പ്രത്യേക വിഷയങ്ങളിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുവാനായി മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകർ അറിയിക്കുകയുണ്ടായി.

ജനോപകാരപ്രദമായ ഇതുപോലുള്ള കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ഏറ്റെടുത്ത് നടത്തുമ്പോളാണ് സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തിന് പ്രയോജനപ്പെടുന്നതെന്നും അതിലും ഉപരിയായി ജനങ്ങൾ സംഘടനകളെ ആശ്രയിക്കുകയും അതിലൂടെ സംഘടനകൾ ജനകീയ പ്രസ്ഥാനങ്ങളായി മാറുന്നതെന്നും പറയുകയുണ്ടായി.

സാബു ജേക്കബ്, ജോബി ജോർജ് . രാജൻ കുര്യൻ, ജെയിംസ് ആന്ത്രയോസ്, ബെന്നി കൊട്ടാരം, ജോസഫ് മാണി, ജീമോൻ ജോർജ് , സാജൻ വര്ഗീസ് . ജോൺ പി വർക്കി, എബ്രഹാം ജോസഫ് . ജോൺ മാത്യു വർക്കി . വർഗ്ഗീസ് മാത്യു ഐപ്പ് ജെയിസൺ വര്ഗീസ്, വർക്കി പൈലോ, രാജു കുരുവിള . സെരിൻ കുരുവിള . സഞ്ജു സക്കറിയ , സാബു പാമ്പാടി . മാത്യു പാറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഹെൽത്ത് ആൻഡ് ഇൻഫോർമേഷൻ ഫെയറിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു വരുന്നതായി കോട്ടയം അസോസിയേഷന്റെ പത്രക്കുറിപ്പിൽ അറിയിക്കുകയുണ്ടായി.

കൂടുതൽ വിവരങ്ങൾക്കായി:

സണ്ണി കിഴക്കേമുറി : 215 327 7153

രാജൻ കുര്യൻ : 610 457 5868

സാബു ജേക്കബ് : 215 833 7895

ജെയിംസ് ആന്ത്രയോസ് : 215 776 5583

ജോബി ജോർജ്ജ് : 215 470 2400

സന്ദർശിക്കുക / website അഡ്രസ്: www.kottayamassociation.org

വാർത്ത: ജീമോൻ ജോർജ്ജ് ഫിലഡൽഫിയ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...
WP2Social Auto Publish Powered By : XYZScripts.com
error: