1. പ്രമേഹത്തിന് മഞ്ഞൾ
പേരുകേട്ട സുഗന്ധ വ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് മഞ്ഞൾ. നിങ്ങൾക്കറിയാമോ മഞ്ഞളിൽഅടങ്ങിയിരിക്കുന്ന കുർക്കു മിൻ നല്ലൊരു അണു നാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.
2. ഇളനീർ
ക്ഷീണം മാറാൻ ഇളനീർ.
എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.
3. നേന്ത്രപ്പഴം
തിളക്കത്തിന് നേന്ത്രപ്പഴം.
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.
അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.
4. ഇഞ്ചി
ചുമയെങ്കിൽ ഇഞ്ചി
ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും.
തയ്യാറാക്കിയത്: പ്രദീപ് കുമാർ
_______________________________________________________________
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334