മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപെട്ടു.
പ്രദേശത്തെ ഒരു ക്ഷേത്രത്തിന്റെ കവാടത്തിന് സമീപമാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്.
ആരാണ് ദൈവം എന്ന് നിങ്ങള്‍ ചോദിച്ച്, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു, കേരളത്തിന്റെ ദൈവം എന്നാണ് ഫ്ലെക്സ് ബോര്‍ഡിലെ എഴുത്ത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സിപിഎം പ്രാദേശിക നേതാക്കളാണ് ബോര്‍ഡ് വച്ചതെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു.
Facebook Comments