17.1 C
New York
Saturday, December 4, 2021
Home Kerala ശബരിമലയുടെ പേരിൽ പ്രചരിക്കപ്പെട്ട ചെമ്പോല തിട്ടൂരം വ്യാജമെന്ന് മുഖ്യമന്ത്രി.

ശബരിമലയുടെ പേരിൽ പ്രചരിക്കപ്പെട്ട ചെമ്പോല തിട്ടൂരം വ്യാജമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം : ശബരിമലയിൽ താന്ത്രിക അവകാശം ഇല്ലെന്ന വാദം ഉയർത്തി ചില മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയൻ സഭയെ അറിയിച്ചു.

ചെമ്പോലയുടെ ആധികാരികത പരിശോധിക്കും. പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയതും അന്വേഷിക്കും. തെറ്റ് കണ്ടെത്തായൽ കർശന നടപടിയെടുക്കും. മോൻസന്റെ വീടിന് സുരക്ഷ നൽകിയത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കൾ പരിശോധിക്കാൻ പൊലീസിനാവില്ല. അതിനാലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിച്ചത്.
വ്യാജ ചെമ്പോലയുടെ അടിസ്ഥാനത്തിൽ വാർത്ത നൽകിയ സംഭവം പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ശബരിമലയിൽ പന്തള രാജ കുടുംബത്തിനും താഴമൺ തന്ത്രിക്കും അവകാശമില്ലെന്നായിരുന്നു ചില മാധ്യമങ്ങളിൽ വ്യാജ ചെമ്പോല അടിസ്ഥാനമാക്കി വാർത്ത പ്രചരിക്കപ്പെട്ടത്. സത്യം എന്നായാലും പുറത്ത് വരും എന്നായിരുന്നു ഇതേക്കുറിച്ച് ശബരിമല താന്ത്രിക അവകാശമുള്ള താഴമൺ തന്ത്രിമാരുടെ പ്രതികരണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: