17.1 C
New York
Monday, September 20, 2021
Home Uncategorized രണ്ടു പതിറ്റാണ്ടിന്റെ അവസാനിക്കാത്ത നടുക്കം

രണ്ടു പതിറ്റാണ്ടിന്റെ അവസാനിക്കാത്ത നടുക്കം

ഉമ സജി, ന്യൂയോർക്ക്

അമേരിക്കൻ ചരിത്രത്തിന്റെ കറുത്ത ഏടിന് ഇരുപത് വയസ്സ്.
ഏകദേശം 1,800 ഓളം അമേരിക്കൻസിനെ നേരിട്ടും മുഴുവൻ അമേരിക്കൻ ജനതയെ നേരിട്ടല്ലാതെയും ബാധിച്ച കറുത്ത ദിനവും ഓർമ്മകളും. ഈ ഇരുപതാം വർഷത്തിലും നടുക്കം വിട്ടുമാറാത്ത ഒരുപാട് ജനങ്ങൾ. ഇന്നും പരിണിത ഫലമായി പലവിധ രോഗങ്ങളെ ചേർത്തു നിർത്തുന്ന ഒരു വിഭാഗം ജനങ്ങൾ…മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു ഇരുപത് വർഷം.
എന്റെ ജോലിക്കിടയിൽ ഒരു പാട് കുടുംബാംഗങ്ങളെ പരിചയപ്പെട്ടു. അവരുടെ കണ്ണുകളിലെ വേദന, നടുക്കം ഇന്നും വിട്ടുമാറാതെ പിൻ തുടരുന്ന നടുക്കുന്ന ഓർമ്മകൾ. ഒരു ആൻമരിയയെ ഞാൻ പരിചയപ്പെടുത്തുന്നു. ആൻമരിയ (പേര് യഥാർത്ഥമല്ല) എന്ന 60 കാരിയെ പരിചയപ്പെട്ടത് അവിചാരിതമായിട്ടായിരുന്നു. എങ്ങനെയോ രക്ഷപ്പെട്ട അവരിലെ ഓർമ്മകളുടെ നടുക്കം ഇന്നും ആ മിഴികളിൽ, വാക്കുകളിൽ കത്തുന്നത് കാണാമായിരുന്നു.

വിമാനം ഇടിച്ചു കയറിയ ഫ്ലോറുകളിൽ ഒന്നിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു അവർ. 75 -ാം നിലയിലെ ബാങ്കിൽ എ ടി എം ഉപയോഗിക്കാനെത്തിയ അവർ കാതടപ്പിക്കുന്ന ശബ്ദവും വൈദ്യുതി വിച്ഛേദിക്കപ്പട്ടതും മാത്രമെ കൃത്യമായി ഓർക്കുന്നുള്ളു. എങ്ങനയാണ് പടികളിറങ്ങി ആ ഇരുട്ടിൽ താഴെയെത്തിയതെന്നോർമ്മയില്ല. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോഴും തലച്ചോറിൽ സ്ഫോടനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു.

കൂടെ ജോലിചെയ്തിരുന്നവരും അവരുടെ ഭർത്താവും അവിടെ നഷ്ടമായി. അവരോടൊപ്പം ഉണ്ടായിരുന്ന അച്ഛന് 85-ാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ക്യാൻസറിനോട് മല്ലിടുന്ന കാഴ്ച അവരിൽ മറ്റൊരു ദുരന്തമായി മാറിയിരിക്കുന്നു.അന്ന് ദൃക്സാക്ഷികളായ പലരും ആ പരിസരത്തുണ്ടായിരുന്ന ഒരുപാട്പേരും ഇന്ന് പലവിധ ക്യാൻസറുകളുടെ ഇരകളായി ജീവിതം തള്ളിനീക്കുന്നു.

പല കുട്ടികളും ഇന്നും മോചനമില്ലാതെ മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നു.
മരിച്ചവരെക്കാൾ ജീവിച്ചിരിക്കുന്നവർ അനുഭവിക്കുന്ന ശാരീരീകവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും മോചനം ഉണ്ടാകുമോ?
പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും നീണ്ടുനിൽക്കുന്ന എല്ലാ ദുരന്തങ്ങളും മനുഷ്യന്റെ സ്വാർത്ഥതയുടെ, ക്രൂരതയുടെ ഫലങ്ങൾ മാത്രമാണ്.

ഉമ സജി, ന്യൂയോർക്ക്

COMMENTS

1 COMMENT

  1. ഇന്നും നടുക്കത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന ചരിത്രത്തിലെ കറുത്ത അധ്യായം ആണ് ഉമ ഈ ലേഖനതിലൂടെകുറിച്ചത്. നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: