17.1 C
New York
Saturday, January 22, 2022
Home Uncategorized മാൻ വേട്ടക്കാരൻ പെൺകുട്ടിയുടെ വെടിയേറ്റ് മരിച്ചു

മാൻ വേട്ടക്കാരൻ പെൺകുട്ടിയുടെ വെടിയേറ്റ് മരിച്ചു

റിപ്പോർട്ട്: പി. പി. ചെറിയാൻ

പെൻസിൽവാനിയ: പെൻസിൽവാനിയാ സംസ്ഥാനത്ത് മാൻവേട്ടയുടെ സീസൻ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി.

71 വയസ്സുള്ള വില്യം ട്രിപ്പ് കുടുംബാംഗങ്ങളുമൊപ്പം ജാൽസൺ ടൗൺഷിപ്പ് വനാന്തരങ്ങളിൽ മാനിനെ വേട്ടയാടാൻ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി ഏകദേശം മൂന്നൂറ് യാഡ് അകലെ നിന്നും മാനെന്ന് തെറ്റിദ്ധരിച്ചു കാഞ്ചിവലിച്ചപ്പോൾ അതിൽ നിന്നും പുറപ്പെട്ട വെടിയുണ്ട തറച്ചുകയറിയതു 71 വയസ്സുള്ള വില്യം ട്രിപ്പിന്റെ തലയിലായിരുന്നു. രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. നവംബർ 27 ശനിയാഴ്ചയായിരുന്നു സംഭവം. മരണം വെടിയുണ്ട തലയിൽ തറച്ചുകയറിയാണെന്ന് ജാക്സൺ ടൗൺഷിപ്പു കൊറോണർ ഓഫീസ് സ്ഥീരികരിച്ചു. പെൻസിൽവാനിയ ഗെയിം കമ്മീഷൻ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി വേട്ടയോടനുബന്ധിച്ചു മരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ഈ കൗണ്ടിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകണമെന്ന് സ്റ്റേറ്റ് ഗെയിം വാർഡൻ ഷോൻ ഹർഷാ പറഞ്ഞു.

ഇതൊരു അപകടമാണെന്നും, വെടിവെച്ച കുട്ടിയുടെ പേരിൽ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നും ജാക്സൺ ടൗൺഷിപ്പ് ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതേ ദിവസം തന്നെയാണ് വേട്ടക്കിടയിൽ ടെക്സസ്സിലെ ഹാരിസൺ കൗണ്ടിയിൽ പിതാവിന്റെ വെടിയേറ്റു പതിനൊന്ന് കാരിയും കൊല്ലപ്പെട്ടത്.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: