17.1 C
New York
Monday, March 20, 2023
Home Uncategorized ഫോമാ കാപിറ്റൽ റീജിയൻ മയൂഖം മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമാ കാപിറ്റൽ റീജിയൻ മയൂഖം മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

സലിം അയിഷ (ഫോമാ പി.ആർ.ഓ)

ഫോമാ കാപ്പിറ്റൽ റീജിയൻ മയൂഖത്തിന്റെ ആവേശകരമായ മത്സരത്തിൽ ധന്യ കൃഷ്ണകുമാർ കിരീടം ചൂടി.
ഫസ്റ്റ് റണ്ണർ അപ്പായി അനുമോൾ എബ്രഹാമും ,സെക്കൻഡ് റണ്ണർ അപ്പായി അമാൻഡ എബ്രഹാമും തെരെഞ്ഞെടുക്കപ്പെട്ടു.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ എൺപതുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന സുപ്രസിദ്ധ ചലച്ചിത്ര താരം ഗീത വിജയികളെ കിരീടമണിയിച്ചു.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, കാപിറ്റൽ റീജിയൻ ആർ.വി.പി തോമസ് ജോസ് , ദേശീയ സമിതി അംഗങ്ങളായ മധുസൂധനൻ നമ്പ്യാർ, അനിൽ നായർ, അംഗസംഘടനാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നൂറുകണിക്കിന് പേര് ചടങ്ങിൽ പങ്കെടുത്തു.

വിമൻസ് ഫോറത്തിന്റെ ഊർജസ്വലരായ ചുമതലക്കാരും പ്രവർത്തകരുമായ സൈജ ചിറയത്ത്, മറീന ഐസക്, ബീന ടോമി, ഷീബ തട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കാപ്പിറ്റൽ മേഖലയിലെ അംഗ സംഘടന പ്രവർത്തകരുടെ കുടുബ സംഗമവും ഇതോടൊന്നിച്ചു നടന്നു. ആദ്യന്തം പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ അംഗസംഘടന പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും, പരിപാടികളുടെ കോർഡിനേറ്റർ ആയ ആർ.വി.പി. തോമസ് ജോസ് നന്ദി രേഖപ്പെടുത്തി.

സലിം അയിഷ (ഫോമാ പി.ആർ.ഓ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സമഗ്ര പുരോഗതി കൈവരിച്ച് കേരളം മുന്നേറുന്നു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സഞ്ചരിക്കുന്ന വികസന ഹ്രസ്വചിത്ര പ്രദര്‍ശനം ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ മേഖലകളില്‍ സമഗ്രമായ പുരോഗതി കൈവരിച്ച് കേരളം മുന്നേറുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ...

ശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷത്തിനു തുടക്കം

ഓമല്ലൂർ ശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷം പത്തനംതിട്ട ഡിവൈ എസ് പി എസ് .നന്ദകുമാർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗീശ്വര...

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...
WP2Social Auto Publish Powered By : XYZScripts.com
error: