17.1 C
New York
Thursday, October 28, 2021
Home Kerala പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവ്.

പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവ്.

പാലക്കാട്: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂര്‍ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടികവർഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എസ് മധു ശിക്ഷ വിധിച്ചത്. ഭാര്യ നിഷയെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. 

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണം.വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 16 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. സുന്ദരന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോളയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിഷ പരാതി നല്‍കിയിരുന്നു. കൊലപാതകം നടന്ന ദിവസവും നിഷയെ സുന്ദരന്‍ മര്‍ദിച്ചിരുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു മര്‍ദ്ദനം. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിച്ചും നിഷയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: