പി.സി തോമസ് വിഭാഗം കൂടി ലയിക്കുന്നതോടെ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിച്ച് മുന്നേറുമെന്ന് കേരളാകോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽ.എ.
ഏറെ നാളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയായിരുന്നു.
കേരളാ കോൺഗ്രസ് ഇനി ബ്രാക്കറ്റില്ലാത്ത യഥാർത്ഥ കേരളാ കോൺഗ്രസ് ആയി മാറിയെന്നും മോൻസ് ജോസഫ്.
സൈക്കിൾ ചിഹ്നം ലഭിക്കാൻ ഇലക്ഷൻ കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ട്.
ഇത് സാധ്യമായില്ലെങ്കിൽ പാർട്ടി കൂടിയാലോചിച്ച് മറ്റൊരു ചിഹ്നം തീരുമാനിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
പി.ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചുകൊണ്ടാണ് പി.സി തോമസ് വിഭാഗം മുന്നണിയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ പാർട്ടി ചെയർമാൻ സ്ഥാനം പി.ജെ ജോസഫിന് തന്നെയായിരിക്കും. തൊട്ടടുത്ത സ്ഥാനം പി.സി തോമസിനായിരിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി