17.1 C
New York
Thursday, October 28, 2021
Home Kerala നോവലിസ്റ്റ് ബന്യാമിന് വയലാർ അവാർഡ്

നോവലിസ്റ്റ് ബന്യാമിന് വയലാർ അവാർഡ്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ബെന്യാമിന്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലാണ് നാൽപത്തിയഞ്ചാം വയലാർ പുരസ്കാരം എഴുത്തുകാരന് നേടിക്കൊടുത്തത്. കെ.ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ.സി ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന വിധികർത്താക്കളാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. പ്രശസ്തി പത്രവും സമർപ്പിക്കും. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.

തന്റെ ആത്മാംശം വളരെയധികം തന്നെയുള്ള കൃതിയ്ക്കു തന്നെ വയലാർ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബെന്യാമിൻ പ്രതികരിച്ചു. താൻ വളർന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയബൗദ്ധിക ചുറ്റുപാടുകൾ കൊണ്ട് നിർമിതമായ സൃഷ്ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയ ശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും മാന്തിളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ ഏറെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ബെന്യാമിൻ എഴുതിയ നോവൽ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ അക്കപ്പോരിന്റെ ഇരുപതു നസ്രാണിവർഷങ്ങൾ എന്ന നോവലിന്റെ ഒരു തുടർച്ചയായാണ് ഇത് എഴുതിയിരിക്കുന്നത്. സ്വന്തം പ്രദേശമായ കുളനടയ്ക്ക് അടുത്തുള്ള സ്ഥലമായ മാന്തളിരിൽ ക്രിസ്തീയ സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിമാണങ്ങളും അവയെല്ലാം ജനജീവിതത്തിലുണ്ടാക്കുന്ന സംഘർഷങ്ങളും ഹൃദ്യമായും നർമ്മബോധത്തോടെയും അവതരിപ്പിക്കുന്നതാണ് ഈ നോവൽ. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം, കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്, അടിയന്തരാവസ്ഥ, മന്നം ഷുഗർമില്ലിന്റെ വളർച്ചയും തളർച്ചയും എന്നിവയെല്ലാം നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. ചെഗുവേര, പാട്രിക് ലുമുംബ, എം.എൻ ഗോവിന്ദൻ നായർ, ടി.വി തോമസ്, ഗൗരിയമ്മ, ഇ.എം.എസ് എന്നിവരും നോവലിലെ സാന്നിദ്ധ്യമാണ്. തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതം സ്പർശിച്ചെഴുതിയതാണ് നോവൽ.
പുതിയ തലമുറയിലെ മലയാളി എഴുത്തകാരനായ ബെന്യാമിൻ ഒരു പ്രവാസി കൂടിയായിരുന്നു. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയിലാണ് സ്വദേശം. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇതേ നോവലിന് പദ്മപ്രഭാ പുരസ്കാരവും നോർക്ക റൂട്സ് പ്രവാസി പുരസ്കാരവും ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: