17.1 C
New York
Tuesday, September 28, 2021
Home Uncategorized നിയമസഭ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വിധി ഇന്ന്

നിയമസഭ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വിധി ഇന്ന്

നിയമസഭ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വിധി ഇന്ന്

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയിലാണ് വിധി.

നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. എംഎൽഎമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങൾ കോടതി വിധിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: