17.1 C
New York
Saturday, January 22, 2022
Home Uncategorized ഡാളസ് സെൻറ് തോമസ് സീറോ മലബാർ ചർച്ച്‌ മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .

ഡാളസ് സെൻറ് തോമസ് സീറോ മലബാർ ചർച്ച്‌ മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .

പി പി ചെറിയാൻ

ഡാളസ്: സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഡാളസ് ഇടവകയിലെ മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നവംബര് 28 ഞായറാഴ്ച രാവിലെ 8.30ന് ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷം പാരീഷ് ഹാളിൽ കൂടിയ സമ്മേളനത്തിൽ ഇടവകാംഗങ്ങളായ ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

നൂറ്കണക്കിന് ആരോഗ്യ പ്രവർത്തകരുള്ള ഇടവകയിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത് പാരിഷ് കൗൺസിൽ അംഗം എൽസി ഫിലിപ്പിന്റെ നേതൃത്വത്തിലാണ്.

ഇടവക വികാരി ഫാ ജെയിംസ്‌ നിരപ്പേലിന്റെ പ്രാർത്ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. എൽസി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ടെസ്സി ചങ്ങങ്കേരിൽ (ഐ സി യൂ നേഴ്സ് ) എനെറ്റ് തോമസ് (ഇ ആർ നേഴ്സ് ), ഷൈനി ജോളി(എൻ ഐ സി യു നേഴ്സ് ) എന്നിവർ തങ്ങളുടെ കോവിഡ് അനുഭവങ്ങൾ പങ്ക് വച്ചു. ഒരു നഴ്സിൻറെ മകളുടെ കണ്ണിലൂടെ കോവിഡ് അനുഭവങ്ങൾ പങ്ക് വച്ചുകൊണ്ട് സാന്ദ്ര ടോണി സംസാരിച്ചു.

ഷാജി തോമസ് ആലപിച്ച ‘ഒരു മഴയും തോരാതിരുന്നിട്ടില്ല’ എന്ന ഗാനം സാഹചര്യവുമായി വളരെയധികം പൊരുത്തപ്പെടുന്നതായിരുന്നു. ‘ഗ്രേറ്റ് 100 നഴ്സസ്’ അവാർഡിന് അർഹയായ ആൻസി മാത്യുവിനെ പ്രത്യേകമായി ആദരിച്ചു. ആഷ്‌ലി കലൂറും സംഘവും അവതരിപ്പിച്ച സംഘ നൃത്തം ചടങ്ങിന് കൊഴുപ്പേകി. പരിപാടിക്കിടയിൽ നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ആവേശം പകരുന്നതായിരുന്നു. ‘മാസ്റ്റർ ഓഫ് സെറിമോണി’ ആയിരുന്ന ഐറിൻ കലൂർ അക്ഷരാർത്ഥത്തിൽ പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു.

പരിപാടികൾക്കൊടുവിൽ എല്ലാവരുമൊരുമിച്ച് ഫോട്ടോ എടുക്കുകയും, ഇടവക വികാരി ആരോഗ്യ പ്രവർത്തകർക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്കായി സംഘാടകർ ഉച്ചഭക്ഷണവും സജ്ജീകരിച്ചിരുന്നു.

പി പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: