17.1 C
New York
Wednesday, October 5, 2022
Home Uncategorized ടെക്‌സസ് ട്രൂപ്പറെ വെടിവച്ച പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ടെക്‌സസ് ട്രൂപ്പറെ വെടിവച്ച പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: ടെക്‌സസ് സ്റ്റേറ്റ് ട്രൂപ്പര്‍ ചാഡ് വാക്കറെ പതിയിരുന്നു വെടിവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി ഡി.ആര്‍തര്‍ പിന്‍സനെ (37) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ടെക്‌സസിലെ മെക്സിയ സിറ്റിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് 7.45 ന് വഴിയില്‍ എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ച വാഹനത്തില്‍ ഡ്രൈവറെ സഹായിക്കുന്നതിനിടയിലാണ് ട്രൂപ്പര്‍ക്ക് വെടിയേറ്റത് .ഡി പി എസ് റീജിയന്‍ ഡയറക്ടര്‍ ടോഡ സിന്‍ഡര്‍ പറഞ്ഞു . ഡാളസ്സില്‍ നിന്നും 75 മൈല്‍ ദൂരെയാണ് മെക്സിയ സിറ്റി .

ട്രൂപ്പറെ വെടിവച്ച ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങി ഡി.ആര്‍തര്‍ രക്ഷപ്പെട്ടതായാണ് അധികൃതര്‍ അറിയിച്ചത്. ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു . പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.

ശനിയാഴ്ചയാണ് പ്രതിയെ മരിച്ച നിലയില്‍ സമീപത്തു നിന്നും കണ്ടെത്തിയെന്ന് ലൈം സ്റ്റോൺ കൗണ്ടി ജഡ്ജ് റിച്ചര്‍ഡ് ഡങ്കന്‍ പറഞ്ഞു .

തലയ്ക്കും വയറിനും വെടിയേറ്റ ട്രൂപ്പര്‍ വെക്കോ ബെയ്ലര്‍ സ്റ്റേറ്റ് ആന്‍ഡ് വൈറ്റ് ഹില്‍ ക്രിസ്റ്റ ആശുപത്രിയില്‍ വളരെ ഗുരുതരമായ സ്ഥിതിയില്‍ കഴിയുകയായിരുന്നു . ചാഡ് വാക്കറിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: