17.1 C
New York
Saturday, December 4, 2021
Home India കേരളത്തിൽ ഡീസൽ വില നൂറ് കടന്നു.

കേരളത്തിൽ ഡീസൽ വില നൂറ് കടന്നു.

തിരുവനന്തപുരം: കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. തുടർച്ചയായ വില വർദ്ധനയെ തുടർന്ന് ഓട്ടോ ടാക്സി എന്നിവയുടെയും ചരക്ക് നീക്കത്തിന്റെയും ചിലവ് ഏറുകയാണ്. സർക്കാർ ടാക്സി ചാർജ് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും പലയിടത്തും അപ്രഖ്യാപിതമായി ചാർജ് വർദ്ധിച്ചിരിക്കുകയാണ്.

കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100 രൂപ 11 പൈസയും ഇടുക്കി പൂപ്പാറയിൽ 100 രൂപ 5 പൈസയുമാണ് വില

ഇന്ത്യയിൽ ഇന്ധന വിലവർദ്ധനവ് രണ്ടാഴ്ചയായി ഇടവേളയില്ലാതെ തുടരുകയാണ്. ഞായറാഴ്ചയും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് വർദ്ധിച്ചത്.

കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വർധിച്ചത്.

അഞ്ച് വർഷം കൊണ്ട് ഡീസൽ വില ഇരട്ടിയായി വർധിച്ചു. 2016 ജനുവരിയിൽ 50 രൂപയിൽ താഴെയായിരുന്നു കേരളത്തിൽ ഒരു ലിറ്റർ ഡീസലിന്റെ വില. ഇതാണ് ഇപ്പോൾ ഇരട്ടിയായത്.

കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 104.57 രൂപയും ഡീസലിന് 98.14 രൂപയുമായി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഡീസലിന് 99.83 രൂപയും. പെട്രോളിന് 106.39 ആണ്. വരും ദിവസങ്ങളിലും ഡീസൽ വില കൂടുമെന്ന് തന്നെയാണ് പെട്രോളിയം ഡീലർമാർ പറയുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: