കാളിന്ദി എന്നുപേരുള്ള യമുനാ തീരത്താണ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര.പുരാണങ്ങളിലെ പുണ്യ നദിയായ യമുന, ജമുന എന്നും പേരുള്ള ഈ നദി ഉത്ഭവിക്കുന്നത് ഉത്തരാഖണ്ഡിലെ യമുനോത്രിയിൽ നിന്നാണ്.ഇവിടെ നിന്നും വൃ ന്ദാവൻ മഥുര വഴി ഡൽഹയിലേക്ക് തെക്കോട്ടാണ് നദി ഒഴുകുന്നത്. യമുനയുടെ തീരപ്രദേശത്താണ് ഡൽഹി. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ സ്ഥിതി ചെയ്യുന്നത് യമുനാ തീരത്താണ്. യമുനയുടെ പ്രധാന പ്രത്യേകത നേരിട്ട് കടലിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളം കൂടിയ നദി എന്നതാണ്.
വൃന്ദാവനത്തിലെ സമീപമുള്ള കേശീഘട്ടിന് അടുത്തുള്ള നദീ ഭാഗം പവിത്രമാണെന്ന് പറയുന്നു. അതിനൊരു കാരണമുണ്ട്. ശ്രീകൃഷ്ണൻ കേശി എന്ന അസുരനെ വധിച്ച ശേഷം കുളിച്ചത് ഇവിടെ ആണെന്നും, അതുകൊണ്ട് തന്നെ ഈ സ്ഥലത്ത് മുങ്ങുന്നതിലൂടെ അതുവരെയുള്ള പാപങ്ങൾ ഇല്ലാതാകും എന്നതാണ് ഹിന്ദുക്കളുടെ വിശ്വാസം. ഇതുപോലുള്ള വേറേയും ഘട്ടുകൾ (കല്പടവുകൾ ) അവിടെയുണ്ട്. രാവിലെയും വൈകീട്ടും ആരതി കൂടാതെ മറ്റു ആചാരങ്ങളും അവിടെ നടക്കുന്നുമുണ്ട്..
ദ്വയം എന്നർത്ഥം വരുന്ന ‘ ‘യാമ ‘ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യമുന എന്ന പദം ഉത്ഭവിച്ചത്. ഗംഗയ്ക്ക് സമാന്തരമായി ഒഴുകുന്നതുകൊണ്ടാണ് ആ പേര് ഉണ്ടാകുന്നതെന്ന് BC 1100നും 1700നും മദ്ധ്യേ രചിക്കപ്പെട്ട വേദങ്ങളിൽ
പ്രതിപാദിക്കപ്പെടുന്നുണ്ട്.
സൂര്യ പുത്രിയായതിനാൽ യമുന നദിയിലെ സ്നാനം പുണ്യദായകമാണെന്നാണ് വിശ്വാസം.
ഗംഗ, യമുന, സരസ്വതി ഈ മൂന്ന് നദികളും ചേരുന്നയിടം ത്രിവേണി സംഗമം അലഹബാദിൽ ആണ്. ഒരുകാലത്തു മുഗൾ സാമ്രാട്ട് ഷാജഹാൻ സ്ഥാപിച്ച ചെങ്കോട്ടയോട് ചേർന്ന് ഒഴുകിയിരുന്നു യമുന. കൂടാതെ എതിർവശത്തുള്ള വാണിജ്യ കേന്ദ്രമായ ചാന്ദ്നി ചൗക്കിലേക്ക് ജലധാരകൾ പ്രവർത്തിച്ചിരുന്നു.
പക്ഷെ ഇന്നത്തെ യമുനയുടെ അവസ്ഥ പരിതാപകരമാണ്. അനേകം അഴുക്കുചാലുകളുടെ മഹാ നദിയായ യമുനാ തീരം പലപ്പോഴായി മൃത ദേഹങ്ങൾ
ദഹിപ്പിക്കുന്നത് നദീ തടത്തോ ടടുത്താണ്. കൂടാതെ പൂജയ്ക്ക് ഉപയോഗിക്കുന്ന പൂക്കൾ, പൂജാ ദ്രവ്യങ്ങളും, വിഗ്രഹങ്ങൾ നദിയിലേക്ക് ഒഴുക്കുകയെന്നത് ഉത്തരേന്ത്യ
ൻ വിശ്വാസികളുടെ പ്രവണതയാണ്. കൊൽക്കൊത്തയിലെ ഗംഗാ നദിയിലും മാലിന്യങ്ങൾ ഏറെ കുമിഞ്ഞു കൂടുന്നുണ്ട്.
ഹരിയാനയെ ഉത്തർപ്രദേശിൽ നിന്നും വേർതിരിക്കുന്ന യമുനാ നദി
ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയും .കൂടാതെ ഏറ്റവും വലിയ തടപ്രദേശമുള്ള നദി കൂടിയാണ്.
75-ാം സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ് ‘ ആഘോഷിക്കുമ്പോൾ ഡൽഹി പ്രാന്ത പ്രദേശങ്ങളിൽ ഉള്ള ജനങ്ങൾ യമുനാ നദിയിൽ അപ്രതീക്ഷിതമായി വെള്ളം കയറിയതിനെത്തുടർന്നു കുടിലും കൃഷിയിടവും നഷ്ടപ്പെട്ടു മറ്റിടങ്ങളിലേക്ക് മാറാൻ നിർബന്ധിതമായ അവസ്ഥലായിരുന്നു. നാലഞ്ചു നാൾ കഴിഞ്ഞു ജാലനിരപ്പ് കുറഞ്ഞപ്പോൾ അവർ തിരികെ വരികയും ചെളി നിറഞ്ഞ തങ്ങളുടെ കുടിലുകൾ വൃത്തിയാക്കി ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
12വർഷത്തിലൊരിക്കൽ നടക്കുന്നലോക പ്രസിദ്ധ സ്നാനോത്സവമായ ‘കുംഭ മേള ‘ യമുന – ഗംഗ അദൃശ്യ മായ സരസ്വതി നദികളുടെ സംഗമ തടത്തിലാണ്.
ഇന്തോ ഗംഗ സമതലത്തിൽ എത്തുമ്പോൾ യമുന, ഗംഗയ്ക്ക് ഏതാണ്ട് സമാന്തരമായി ഒഴുകുന്നു.ഈ പ്രദേശം അലൂവിയൽ സമതലത്തിന്റെ മൂന്നിൽ ഒരു ഭാഗം ബസുമതി
അരിയുടെ കൃഷിക്ക് പേര് കേട്ടതാണ്.
യമുനയുടെ പ്രാധാന പോഷക നദികളാണ് ചമ്പൽ , കെൻ, ടോൺസ് തുടങ്ങിയവ. ടോൺസ് യമുനയുടെ ഏറ്റവും നീളം കൂടിയ പോഷക നദി എന്നതിലുപരി ഡെറാഡൂൺ എന്ന പ്രശസ്ത സുഖാവസകേന്ദ്രം ടോൺസിന്റെ തീരത്താണ്.
ഉത്തരേന്ത്യയിൽ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ഛാത്ത് പൂജ സൂര്യ ദേവന് വേണ്ടിയുള്ളതാണ്. ഈ പൂജയിൽ യമുനയിൽ മുങ്ങി നിവരുക എന്ന ചടങ്ങ് പ്രധാനമായതുകൊണ്ട് തന്നെ ഭക്തർ വിഷമയമുള്ള നദിയിൽ മുങ്ങി നിവരുന്നത്. 4ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ഭക്തരെല്ലാം ഒരുമിച്ചു കുളത്തിലോ നദിയിലോ പുണ്യ സ്നാനം ചെയ്തുകൊണ്ട് ചടങ്ങ് പൂർത്തിയാകുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്താൽ നുരഞ്ഞു പൊന്തുന്ന വിഷപ്പതയായ് യമുന മാറിയത് ഈയിടെ ഏറെ ശ്രദ്ധേയമായ കാര്യമായിരുന്നു. നിരവധി ഫാക്ടറികളിൽ നിന്നും പുറന്ത
ള്ളുന്ന മാലിന്യങ്ങൾ തന്നെയാണ് മുഖ്യ കാരണം.
പുരാണങ്ങളിലും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള യമുനയുടെ ഇന്നത്തെ സ്ഥിതി അനിർവചനീയമാണ്. മുമ്പത്തേതിലും മാറ്റങ്ങൾ വന്നു തുടങ്ങിയെങ്കിലും.
ജിഷ ദിലീപ്, ഡൽഹി✍