17.1 C
New York
Sunday, October 1, 2023
Home Travel ടുലിപ് പൂക്കളുടെ നാട്ടിലേക്ക്..! (വാരാന്തചിന്തകൾ (126) - യാത്രാവിശേഷം)✍രാജൻ രാജധാനി

ടുലിപ് പൂക്കളുടെ നാട്ടിലേക്ക്..! (വാരാന്തചിന്തകൾ (126) – യാത്രാവിശേഷം)✍രാജൻ രാജധാനി

രാജൻ രാജധാനി✍

ടുലിപ് പൂക്കളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിലെത്തുക ‘സിൽസില’ യെന്ന മനോഹര ഹിന്ദി ചിത്രത്തിലെ ഗാനരംഗങ്ങളാണ്. സ്വന്തം ജീവിതത്തോട് സാമ്യതയുള്ള കഥയിൽ നമ്മുടെ പ്രിയ താരങ്ങളായ അമിതാഭ് ബച്ചനും_രേഖയും അവരുടെ നല്ല പ്രായത്തിൽ ആടിപ്പാടിയ വർണ്ണ മനോഹര ദൃശ്യങ്ങൾ എങ്ങനെ മറക്കാനാകും! ‘Dekha Ek KhwaabTo Silsile Hue’ എന്ന ആ ഗാനം ഇന്നും നമ്മെ അവിടേക്ക് മാടിവിളിക്കും പോലെ തോന്നുന്നില്ലേ. കാലങ്ങളായിട്ട് മനസ്സിലുള്ള ഒരു മോഹമായിരുന്നു കനാലുകളും ടൂലിപ് പൂക്കളും ചന്തം ചാർത്തും സ്വർഗ്ഗീയഭൂമികയായ ഡച്ചിൻ്റെ തലസ്ഥാനം ആംസ്റ്റർഡാമിലേക്കൊന്നു പോയി വരണമെന്നത്. മകൻ അർജുൻ രാജിൻ്റെ ഏറെ നാളുകളായുള്ള ക്ഷണത്തെയെല്ലാം ഇന്നോളം അവഗണിക്കുകയായിരുന്നു പതിവ്. പിന്നീടത് നിർബ്ബന്ധമോ, ഒരുതരം ഭീഷണിയുടെ സ്വരമോ ആർജ്ജിച്ചപ്പോൾ അതിനെ അവഗണിക്കാനും കഴിയാതെയായി.ഒപ്പം ശ്രീമതിയുടെ നിർബ്ബന്ധം കൂടിയായപ്പോൾ ഞങ്ങളുടെ നെതർലാൻഡ്സ് യാത്ര ഇതാ യാഥാർത്ഥ്യമാകുന്നു.

2023 ഏപ്രിൽ 25-ന് കൊച്ചിയിൽ നിന്നും രാത്രി 11മണിക്കുള്ള ഇൻഡിഗോ ഫ്ലൈറ്റിലാണ് യാത്ര ആരംഭിച്ചത്. മുംബൈയിലെത്തി അവിടെ നിന്ന് തുർക്കി തലസ്ഥാനമായ ഇസ്താംബുളിലേക്ക്. ഇടയ്ക്ക് വിമാനത്തിന് ഇന്ധനം നിറയ്ക്കുവാൻ റാസൽഖൈമയിൽ താഴ്ന്ന് 45 മിനുട്ടിന് ശേഷം യാത്ര തുടർന്ന്, അടുത്തദിവസം ഉച്ചയോടുകൂടി ഇസ്തംബുളിലെത്തി. അവിടെ നിന്നും തുടർന്ന് തുർക്കി എയർലൈൻസിന്റെ വിശാലമായ ഒരു വിമാനത്തിലായിരുന്നു ആംസ്റ്റർഡാമിലേക്കുള്ള ഞങ്ങളുടെ ഗഗനയാത്ര. ഹോളണ്ട്, ഡച്ച് എന്നീ പേരിലെല്ലാം അറിയപ്പെടുന്ന പശ്ചിമയൂറോപ്യൻ രാജ്യമാണ് നെതർലാൻഡ്.അവരുടെ അഭിമാന നഗരവും തലസ്ഥാനവുമായ ആംസ്റ്റർഡാമിൻ്റെ Schiphol Airport-ലേക്ക് ഇതാ സുരക്ഷിതമായിട്ട് ഞങ്ങളുടെ വിമാനവും ലാൻഡ്ചെയ്തു. അതാ അർജുനും സാന്ദ്രയും ഞങ്ങളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു. ഇരുപതോളം കിലോമീറ്റർ അകലെയായുള്ള ‘പുർമറണ്ട് ‘എന്ന പേരിലുള്ള മറ്റൊരു മനോഹര പട്ടണത്തിലുള്ള അവരുടെ സ്വന്തം വീട്ടിലേക്കുള്ള ഞങ്ങളുടെ തുടർന്നുള്ള യാത്ര കാറിലായിരുന്നു. തണുപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പ് അവർ കൃത്യമായി തന്നതു കൊണ്ട് അതിനെ പ്രതിരോധിക്കാൻ ആവശ്യമായിട്ടുള്ള മേലുടുപ്പുകൾ ഞങ്ങൾ കരുതിയിരുന്നതിനാൽ യാത്രയിലുടനീളവും അത് വളരെ ഉപകാരപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.

ഡച്ചിൻ്റെ കാഴ്ചകളിലേക്ക് കടക്കും മുമ്പായിട്ട് അവിടത്തുകാരുടെ സൈക്കിൾസവാരിയെപ്പറ്റി ഒരു വാക്ക് പറയാതിരിക്കാൻ കഴിയുന്നില്ല. ഈ നാട്ടിൽ ലിംഗ-പ്രായ വ്യത്യാസങ്ങളേതുമില്ലാതെ എല്ലാവരും സൈക്കിളിലാണ് യാത്ര. അതാകാം അവരുടെ ആരോഗ്യ രഹസ്യവും. എല്ലാവർക്കും വിലകൂടിയ കാറുകളുണ്ടെങ്കിലും അവരുടെ ആത്മാവിന്റെ ഭാഗമായ സൈക്കിളുപേക്ഷിച്ചിട്ട് ഒരു യാത്രയില്ല. ദൂരേക്കുള്ള യാത്രാവേളകളിൽ സ്വന്തം കാറിന്റെ പിന്നിലും മുകളിലുമായി ഒന്നും രണ്ടും സൈക്കിൾ സൂക്ഷിച്ചിരിക്കുന്ന കാഴ്ച സർവ്വസാധാരണമാണ്.ആംസ്റ്റർഡാമിൽ മാത്രം 25 ലക്ഷത്തിലേറെ പേർ സൈക്കിൾ സവാരി നടത്തുന്നു. തികച്ചും സുരക്ഷിതമാണ് ഇവിടെ സൈക്കിൾ യാത്ര. അതിനായി ചുവപ്പുകലർന്ന സൈക്കിൾപാതകൾ എവിടെയുമുണ്ട്. സിഗ്നൽ ജംഗ്ഷനുകളിൽ സൈക്കിൾ യാത്രികർക്കായി പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. കുന്നും മലയുമില്ലാത്ത കുട്ടനാടൻ ഭൂപ്രദേശം പോലുള്ള വിശാല ഭൂമികയിലെ സൈക്കിൾ സവാരികൾ തികച്ചും അയാസരഹിതമാണ്. അതിനാലാകും പടുവൃദ്ധർ പോലും സൈക്കിൾ സഞ്ചാരത്തെ നന്നായി ആസ്വദിക്കുക്കുന്നത്. നമ്മുടെ സ്വന്തം കുട്ടനാടൻ ഭൂപ്രകൃതിയോടു സാമ്യമുണ്ടെങ്കിലും വൃത്തിയിലും അടിസ്ഥാനസൗകര്യങ്ങളിലും ഈ നാട് സ്വർഗ്ഗമാണ്. അങ്ങേയറ്റം അച്ചടക്കമുള്ള അവരുടെ ജീവിതരീതി അനുകരണീയവുമാണ്.

ഡച്ചുകാർക്ക് തങ്ങളുടെ നായ്ക്കളോടുള്ളൊരു സ്നേഹവും പറയാതിരിക്കുവാൻ വയ്യ. സ്വന്തം മക്കളെപ്പോലയോ, അതിലും അധികമായിട്ടോ ആണ് അവർ അവരുടെ വളർത്തു നായ്ക്കളെ സ്നേഹിച്ചു പരിപാലിക്കുന്നത്. യാത്രയിലെല്ലാം അവരുടെ അരുമയായ നായും ഒപ്പമുണ്ടാകും. സ്വർണ്ണമുടിയും നീലമിഴികളും നീണ്ട മനോഹര നാസികയുമുള്ള വെളുവെളുത്ത ഡച്ചുകാരായ സുന്ദരിമാർ തങ്ങളുടെ വളർത്തു നായ്ക്കൾക്ക് നൽകുന്ന പരിഗണന കാണുമ്പോൾ ആർക്കും തോന്നിപ്പോകും അവരുടെ പ്രിയപ്പെട്ട നായായി ജനിച്ചിരുന്നെങ്കിലെന്ന്! എല്ലാ അഴകളവുകളും ഒത്തു ചേർന്ന ഹോളണ്ട് സുന്ദരിമാരിൽ നിന്ന് നമുക്ക് കണ്ണെടുക്കാനേ തോന്നുകയില്ല. തീരെ ചെറിയ നായ്ക്കുട്ടികളെ വിലകൂടിയ ബാഗിൽ ഭദ്രമായി സൂക്ഷിച്ച് മെട്രോയിലും ബസ്സിലും മറ്റും യാത്ര ചെയ്യുന്നവരേയും കാണാനായി. നായെ ഇവരുടെ നിത്യജീവിതത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്തൊരു ജീവിയായി അവർ കാണുന്നു. എങ്ങുമേ അലഞ്ഞു നടക്കുന്ന ഒരു നായെ നമുക്ക് കാണുവാൻകൂടി കഴിയുകയില്ല. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദവും ഒരിക്കലും കേൾക്കേണ്ടി വന്നിട്ടില്ല.

ഇന്ന് 2023 മേയ് 6 ശനിയാഴ്ചയാണ്; അതായത് വാരാന്ത്യം. അർജുവിനും സാന്ദ്രയ്ക്കും സ്വന്തം ഓഫീസിൽ പോകേണ്ടാത്ത ദിവസങ്ങളാണല്ലോ ശനിയും ഞായറും. ആംസ്റ്റർഡാമിൻ്റെ ഹൃദയ ധമനികളെന്നു വിശേഷിപ്പിക്കാവുന്ന മനോഹര കനാലുകളിലൂടെയുള്ള രസകരമായിട്ടുള്ള ഒരു ബോട്ടു സവാരിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു മണിക്കൂർ ദൈർഘ്യമുള്ള ആ യാത്രയ്ക്ക് 9 മണിക്കു തന്നെ മെട്രോയിൽ ഞങ്ങൾ നാലാളും ആംസ്റ്റർഡാമിലെത്തി. മുകളിലും വശങ്ങളിലും ചില്ലു ഗ്ലാസ്സ് സമൃദ്ധമായി ഘടിപ്പിച്ച ആഡംബര ബോട്ടിലെ ഒരുമണിക്കൂർ ദൈർഘ്യമുള്ള യാത്ര ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ആംസ്റ്റർഡാമിൻ്റെ സൗന്ദര്യം പൂർണ്ണമായി നുകരുവാൻ ഈ ബോട്ട് യാത്രയിലൂടെ കഴിയുമെന്നതാണ് യാഥാർത്ഥ്യം. ഡാമുകളുടെ ഇരുകരകളിലായി അല്പം പോലും വിടവില്ലാതെ ചേർന്നു നില്ക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള രമ്യഹർമ്യങ്ങളും ചിരപുരാതനമായ ആരാധനാലയങ്ങളും ഇന്നും പുതുമ മായാതെ തന്നെ നിലനിർത്തുന്നതിലുള്ള അവരുടെ ആ പ്രതിബദ്ധതയെ നാം അംഗീകരിച്ചേ മതിയാകൂ. ആംസ്റ്റർഡാമിനെ ഇത്ര മാത്രം അരികിൽനിന്ന് ആസ്വദിക്കുവാൻ ഈ ബോട്ടു യാത്ര അല്ലാതെ മറ്റൊരു മാർഗ്ഗം ഉണ്ടോയെന്നത് സംശയമാണ്.

ആംസ്റ്റർഡാമിൽ വർഷങ്ങളായിട്ട് പ്രവർത്തിച്ചു വരുന്ന, Redlight District എന്നും വിളിക്കപ്പെടുന്ന പ്രസിദ്ധമായ ‘ചുവന്നതെരുവിൻ്റെ’ ഓരത്തുകൂടി ഞങ്ങളുടെ ആ ആഡംബരബോട്ടും തെല്ലൊരു നാണത്തോടുകൂടി തന്നെയാണ് അതിന്റെ ആ യാത്ര തുടരുന്നത്. അതേപ്പറ്റിയെല്ലാം അടുത്ത അദ്ധ്യായങ്ങളിൽ കൂടുതലായിട്ട് എഴുതാം.

നെതർലാൻഡ്സ് യാത്ര തുടരുകയാണ്..!

രാജൻ രാജധാനി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: