17.1 C
New York
Thursday, October 21, 2021
Home Travel Vancouver - കാനഡ കാഴ്ചകൾ –(യാത്രാവിവരണം-13)

Vancouver – കാനഡ കാഴ്ചകൾ –(യാത്രാവിവരണം-13)

✍റിറ്റ, ഡൽഹി.

Victoria Island

പടിഞ്ഞാറൻ കാനഡയിലെ പ്രധാന നഗരമാണിത്. 1851 കോളനി സ്ഥാപിതമായപ്പോൾ 14 വർഷമായി ബ്രിട്ടീഷ് സിംഹാസനത്തിൽ ഉണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

GPS നെ കൂട്ടുപിടിച്ചുള്ള ആ യാത്രയിൽ, —-കാനഡയിൽ കാറുകൾക്കും അതിനുവേണ്ട പെട്രോളിനും പൊതുവേ വില കുറവാണെങ്കിലും വാഹനങ്ങൾ പാർക്കിംഗ് സ്ഥലത്തെ (ഇടാനുള്ള താവളങ്ങളുടെ ) വില, അവിടെയുള്ളവരുടെ കൈ പൊള്ളുന്നുണ്ടോ എന്ന് സംശയം.   സർക്കാർ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമെ നമ്മുക്ക് വാഹനം പാർക്കിംഗ് ചെയ്യാൻ സാധിക്കുകയുള്ളൂ.രണ്ട് മണിക്കൂറിന് എട്ടോ അല്ലെങ്കിൽ 10 ഡോളർ എന്ന ബോർഡാണ് കണ്ടത്. ആ സംഖ്യകൾ നമുക്ക് നിസ്സാരമാണെങ്കിലും ഒരു കാനഡ ഡോളർ 52 രൂപയാണ്.അതുകൊണ്ടായിരിക്കാം അതുപോലെയുള്ള പലസ്ഥലങ്ങളിലും വണ്ടി പാർക്കിംഗ് ചെയ്യാൻ അവർ തയ്യാറല്ലായിരുന്നു. പാർക്കിങ് ചെയ്തുകഴിഞ്ഞാൽ ഉദ്ദേശിച്ച സമയത്തിനുള്ള പൈസ ഓൺലൈൻ വഴിയാണ് അടയ്ക്കുന്നത്.  ടിക്കറ്റ്, മെഷീനിൽ നിന്നും കിട്ടുന്നു . വാൾമാർട്ട് അതു പോലുള്ള ചില സൂപ്പർ മാർക്കറ്റുകളുടെയവിടെ ഫ്രീയാണെങ്കിലും നഗരത്തിന്റെ ഹൃദയ ഭാഗത്തെല്ലാം പാർക്കിംഗ് എന്നത് ചെലവേറിയതാണ്.

അതുകൊണ്ടെന്താ നമ്മൾ വിചാരിക്കുന്ന സ്ഥലത്തൊന്നുമായിരിക്കില്ല കാർ പാർക്കിംഗ് ചെയ്യാൻ സാധിക്കുക. ടിക്കറ്റിൽ പറഞ്ഞ ആ  സമയത്തുതന്നെ കാർ അവിടെ നിന്നും മാറ്റേണ്ടതാണ്. ആകെ കൂടെ hurry -bury  യിലാവും നമ്മൾ പിന്നീട്. മിക്ക വിദേശ രാജ്യങ്ങളിലേയും സ്ഥിതി ഇങ്ങനെയൊക്കെയാണ്. വിദേശ യാത്രക്ക് പോകുമ്പോൾ പലരും വാക്കിങ് ഷൂസ് വാങ്ങിക്കുന്നത് കണ്ടിട്ടുണ്ട്.അതിൻറെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത്.

എന്നാലും പാർക്ക്കിംഗിനെ കുറിച്ചുള്ള നല്ലൊരു അനുഭവം പിന്നീടുള്ള ദിവസങ്ങളിലെ യാത്രയിൽ ഉണ്ടായി.  കാർ പാർക്കിങ് ചെയ്ത പൈസ എല്ലാം മാറ്റി പക്ഷേ എന്ത് ചെയ്താലും മെഷീനിൽ നിന്നും പാർക്കിംഗ് ടിക്കറ്റ് കിട്ടുന്നില്ല. മെഷീനിലെ പേപ്പർ തീർന്നതായിരിക്കാം കൂട്ടത്തിൽ ഞാറാഴ്ച ആയതു കൊണ്ട് ചെക്കിംഗ് ഉണ്ടാവില്ലയെന്ന് സ്വയം ആശ്വസിച്ചു. എന്തായാലും ഞങ്ങൾ മാറ്റേണ്ട സമയത്തു തന്നെ തിരിച്ചെത്തിയപ്പോൾ , 50 ഡോളറിന് ഫൈൻ കൊടുക്കാനുള്ള നോട്ടീസ്.

വെറുതെ പൈസ പോകുന്ന വിഷമമായിരുന്നു എല്ലാവർക്കും . എന്തായാലും ഉടനെത്തന്നെ ഓൺലൈനായി പൈസ മാറ്റിയതിന്റെ രസീതും  മറ്റും  അവർക്ക് ഇമെയിൽ  ചെയ്തു. പിറ്റേദിവസം രാവിലെ തന്നെ സോറി പറഞ്ഞു കൊണ്ടുള്ള മറുപടി. അവരുടെ ആ പെട്ടെന്നുള്ള പ്രതികരണം കണ്ടപ്പോൾ ഇതിന്റെയൊക്കെ പുറകിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ ഒരു നമസ്കാരം.

1897 പൂർത്തിയാക്കിയ പാർലമെൻറ് കെട്ടിടങ്ങളും ബിസി ലെജിസ്ലേറ്റീവ് അസംബ്ലി യുടെ ഭവനം 1908 ലെ എംപ്രസ്സ് ഹോട്ടൽ ഒക്കെയാണ് വിക്ടോറിയയിലെ പുരാതന കെട്ടിടങ്ങൾ.  ടൂറിസ്റ്റുകൾ കഴിഞ്ഞാൽ  ധാരാളം students നെ യാണവിടെ കണ്ടത്. പഠിക്കാനായിട്ടുള്ള ഏതാനും യൂണിവേഴ്സിറ്റികളും അവിടെയുണ്ട്.

Domes യും  ശിലാഫലകങ്ങളും പ്രതിമകളും ഒക്കെയായി തലയെടുപ്പോടെ  ‘Romanesque style, റോമനെസ്ക് ശൈലിയുള്ള  122 വർഷം പഴക്കമുള്ള വിക്ടോറിയയുടെ പാർലമെൻറ് ഹൗസ്. തലയെടുപ്പോടെ നിൽക്കുന്ന അതിനു മുൻപിൽ നിന്ന്ഫോട്ടോ എടുക്കാനാണ് ഞങ്ങൾ അങ്ങോട്ട പോയത്. 

ടൂറിസ്റ്റുകാർ ആണെന്ന് മനസ്സിലാക്കിയതോടെ അവിടെയുള്ള ഉദ്യോഗസ്ഥർ അതിനകം കാണാനായി ഞങ്ങളെ ക്ഷണിച്ചു. പ്രവേശനം സൗജന്യമാണ്.  സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് അകത്തോട്ട് കടക്കുമ്പോൾ  സൗജന്യ ഗൈഡ് ടൂറുകളുമുണ്ട്.

തിളങ്ങുന്ന നിറങ്ങളിൽ സ്റ്റെയിൻലീഡ് ഗ്ലാസ് ജാലകങ്ങളാണ് പ്രധാനാകർഷണം. അതിൽ BC യുടെ provincial ചിഹ്നങ്ങൾ, Uk യിലെ ഓരോ സ്ഥലത്തേയും പ്രതിനിധീകരിക്കുന്ന പുഷ്പങ്ങൾ, പ്രശസ്ത എഴുത്തുകാരുടേയും തത്ത്വചിന്തകരുടേയും ഉദ്ധരണികൾ ആലേഖനം ചെയ്ത ഗ്ലാസ്സിന്റെ കാലിഡോസ്കോപ്പിക് ശേഖരങ്ങളൊക്കെയാണുള്ളത്.

കെട്ടിടത്തിന്റെ ഹൃദയഭാഗത്തുള്ള മെമ്മോറിയൽ റോട്ടുണ്ടയാണ് മറ്റൊരു അതിമനോഹരമായ കാഴ്ച . 100 അടി ഉയരമുള്ള അഷ്ടഭുജ നവോത്ഥാന  (octagonal renaissance) 

ശൈലിയിലുള്ള താഴികക്കുടം നിരവധി വൃത്താകൃതിയിലുള്ള നിയോക്ലാസിക്കൽ താഴികക്കുടങ്ങളിൽ നിന്ന് വേർതിരിക്കുന്നു. ഇത് ചരിത്രപരമായ അന്തസ്സിനെയും പഴയ ലോക ഗ്ലാമറിന്റേയും സമന്വയമാണിത്.

ഫസ്റ്റ് നേഷൻ ജനതയ്ക്കും പിന്നീട് വിക്ടോറിയയിൽ എത്തിയ പൂർവ്വികർ ക്കും ഇടയിലെ ഒരു പാലത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ഷ്ക സ്വീറ്റോ സെറ്റലിൻ (shxwtitostel) – ഒറ്റത്തടി വള്ളം.

ചരിത്ര പുസ്തകങ്ങളുടെയും മികച്ച നോവലുകളുടെയും ശേഖരങ്ങളുള്ള ലൈബ്രറിയും ആശ്ചര്യജനകമാണ്. 

ലെജിസ്ലേറ്റീവ് അസംബ്ലി നടക്കുമ്പോൾ പൊതു ഗാലറികളിൽ ഇരുന്ന് നമുക്ക് കാണാൻ  സാധിക്കുന്നതാണ്. 1872 മുതൽ B.C നിയമങ്ങളനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്ക് മുനിസിപ്പൽ  കാര്യങ്ങളിൽ വോട്ട് ചെയ്യാവുന്നതാണ്. 

പകൽ സമയത്ത് കാണുന്ന ഗാംഭീര്യമുള്ള പാർലമെൻറ് കെട്ടിടത്തിന്, ആയിരക്കണക്കിന് ലൈറ്റുകൾ പ്രകാശിച്ച് മറ്റൊരു മനോഹരമായ കാഴ്ചയാണ് രാത്രിയിൽ സമ്മാനിക്കുന്നത്. എല്ലാംകൂടെ  ഒറ്റവാക്കിൽ പറയുകയാണെങ്കിൽ മനോഹരമായ സ്ഥലം. ചെലവാക്കിയ മണിക്കൂറുകൾ നമുക്ക് ഒരിക്കലും ഒരു നഷ്ടമായി തോന്നുകയില്ല.

Beacon Hill park – ബീക്കൺ ഹിൽ പാർക്ക്

200 ഏക്കറോളം പരന്നുകിടക്കുന്ന ഈ  പാർക്ക്. അവിടെയുള്ളവർക്ക് ജോഗിങ്, സൈക്ലിങ്  അവധിക്കാലങ്ങളിലെ  പിക്നിക്ക്  സ്ഥലം …. അങ്ങനെ സവിശേഷതകൾ ഏറെയുണ്ടെങ്കിലും  അങ്ങോട്ട് നടന്നു തുടങ്ങിയപ്പോൾ നടക്കാനുള്ള മടി കാരണം വേണ്ടിയിരുന്നില്ല എന്നാണ് മനസ്സ് പറഞ്ഞത്. വിക്ടോറിയ നഗരത്തിനും സമുദ്രത്തിനു മിടയിൽ ഉള്ളതാണ് ഈ പാർക്ക്.പസഫിക് സമുദ്രത്തിലെ ശുദ്ധവായുവും കാഴ്ചയും ആസ്വദിക്കാം എന്നതാണ് പ്രത്യേകത, ആ കാഴ്ച നയന മനോഹരമായിരുന്നു.

‘നിങ്ങളൊക്കെ ആരാ?  ഇത് ഞങ്ങളുടെ സ്വന്തം എന്ന  മട്ടിൽ നമ്മളെയൊന്നും മൈൻഡ് ചെയ്യാതെയുള്ള ധാരാളം മയിലുകളും താറാവുകളെയും അതുപോലെ അവിടെ മാത്രം കണ്ടിട്ടുള്ള ചില പക്ഷികളും പല തരത്തിലുള്ള പൂക്കളും പൂന്തോട്ടങ്ങളും വനപ്രദേശങ്ങളും കുളങ്ങളുമൊക്കെയായി നമ്മളിലെ പ്രകൃതി സ്നേഹിയെ തട്ടിയുണർത്തിയോ എന്ന് സംശയം.

യാത്ര ചെയ്തിട്ടുള്ള രാജ്യങ്ങളിലെല്ലാം കണ്ടിട്ടുള്ള ഒരു സ്ട്രീറ്റാണ്  ചൈനാടൗൺ,  പൊതുവേ ചൈനീസ് ആൾക്കാർ നടത്തുന്ന കടകളും ഭക്ഷണശാലകളും ഒക്കെ ആയിരിക്കും. മിക്കവാറും ആ രാജ്യത്തിൻറെ പേരെഴുതിയ ടീഷർട്ടുകൾ കോഫി മഗ്ഗുകൾ അതുപോലത്തെ ചെറുതും കാണാൻ ഭംഗിയുള്ളതുമായ സാധനങ്ങളായിരിക്കും കടയിലുണ്ടാവുക. “Bargain’ ചെയ്യാമെന്നുള്ളതാണ് ഇവിടുത്തെ

പ്രത്യേകത. വടക്കെ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ചൈനാടൗൺ ഇവിടെയാണ്.

ചരിത്രവും പ്രകൃതി ദൃശ്യങ്ങളും ഷോപ്പിങ്ങും ഒക്കെയായി നല്ലൊരു ദിവസം സമ്മാനിച്ച വിക്ടോറിയയിൽ നിന്നും ഞങ്ങൾക്ക് തിരിച്ചു പോകേണ്ട സമയമായിരിക്കുന്നു.  December 2019 യില്‍ നടത്തിയ അവധിക്കാല യാത്രയിലെ ഒരു ദിവസം കൂടെ കഴിഞ്ഞിരിക്കുന്നു. വിക്ടോറിയ ദ്വീപിനോട് നന്ദിപറഞ്ഞു കൊണ്ട് ഞങ്ങൾ തിരിച്ച് ഞങ്ങളുടെ താമസസ്ഥലത്തേക്ക് ……

Thanks

റിറ്റ, ഡൽഹി.

COMMENTS

2 COMMENTS

  1. Goodmorning Rita. കൈയിൽ bedcoffe യുമായി ഇരുന്ന എനിക്ക് യാത്രാവിവരണം വായിക്കാൻ എടുത്ത സമയം പാഴായി എന്നു തോന്നിയില്ല. Chinatown വരെ ഞാനും പോയി വന്നു. എല്ലാ അഭിനന്ദനങ്ങളു൦.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: