17.1 C
New York
Friday, July 1, 2022
Home Travel ഹരിദ്വാർ:-  ഉത്തരാഖണ്ഡ് യാത്രാ വിവരണം - (5)

ഹരിദ്വാർ:-  ഉത്തരാഖണ്ഡ് യാത്രാ വിവരണം – (5)

റിറ്റ, ഡൽഹി.

 ജഡ പിടിച്ച ആ സന്യാസിയുടെ കൂടെ ഒരു സെൽഫി എടുത്താലോ, മനസ്സിലൊരു കുസൃതി !  കൂടെയുള്ള ആളോട് ചോദിക്കാനൊരു പേടി – ഈ ഫോട്ടോ അയച്ചു കൊടുക്കുമ്പോൾ കൂട്ടുകാരുടെ അടുത്തു നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ കുറിച്ചോർത്തപ്പോൾ പിന്നീട് സ്വയം വേണ്ടെന്ന് വെച്ചു.  എന്നാലും അവരെ കണ്ടപ്പോൾ മനസ്സിലേക്ക് ഓടി വന്നത് അമ്മയെയാണ്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ വീടിനടുത്ത് താമസിക്കുന്നവരിലൊരാൾക്ക് ജഡയുണ്ടായിരുന്നു. ഏതോ ദേവിയുടെ അനുഗ്രഹമായിട്ടാണ് അവർ കരുതിയിരുന്നത്. എന്നാൽ ശരിക്കും  കുളിക്കാത്തതു കൊണ്ടാണ് അങ്ങനെയുണ്ടാവുന്നതെന്നാണ് അമ്മയുടെ ഭാഷ്യം. അതുകൊണ്ടു തന്നെ വൃശ്ചിക മാസത്തിലെ തണുപ്പിൽ  തണുത്ത വെള്ളത്തിൽ  വല്ലപ്പോഴും നടത്തിവരുന്ന  ‘കാക്ക കുളി ‘ കാരണം ജഡയുണ്ടാകുമോ എന്ന ഭയം എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു.

 

” ദൈവത്തിലേക്കുള്ള കവാടം” എന്നറിയപ്പെടുന്ന ഹരിദ്വാർ ,

ഹൈന്ദവരുടെ ഏറ്റവും പ്രധാനമായ തീർത്ഥാടന കേന്ദ്രമാണ്.

സംസ്ഥാനത്തെ നാലു തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം.  ഗംഗ, യമുന എന്നീ പുണ്യനദികളുടെ പ്രഭവ കേന്ദ്രത്തിലേക്കുള്ള യാത്രയും ഹരിദ്വാറിലാണ്. ഹരി എന്ന വിഷ്ണു, ഹരൻ എന്നാൽ ശിവൻ , ഇവർ അധിവസിക്കുന്ന സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്ന അർത്ഥത്തിലാണ് ഹരിദ്വാർ പേരുണ്ടായത് എന്ന് പറയുന്നു . ഇതിഹാസപുരാണങ്ങളുമായി വളരെയധികം ബന്ധമുണ്ട്. കപില മഹർഷിയുടെ ശാപത്തെ തുടർന്ന് നാമാവശേഷമായ തന്റെ പൂർവികരുടെ ആത്മാക്കൾക്ക്

ശാന്തിയേകാനായി ഭഗീരഥൻ എന്ന രാജാവ് തപസ്സ് നടത്തിയത് ഹരിദ്വാറിലാണ്. ഈ തപസ്സിന്റെ ഫലമായാണ് ഗംഗാനദി ഭൂമിയിൽ എത്തി എന്നാണ് ഐതിഹ്യം.എന്തായാലും നമ്മുടെ കുഞ്ഞൻ വൈറസിന്റെ പിടി ഇവിടേയും മുറുകിയതിനാലാവാം ഏതോ ഉത്സവം കഴിഞ്ഞുള്ള പറമ്പു പോലെയാണ് ആ പ്രദേശം.

പാലാഴിമഥന ശേഷം ലഭിച്ച അമൃത് ഗരുഡൻ കൊണ്ടുപോകുന്നതിനിടയിൽ ദേവന്മാരുടെ കൈയിൽ നിന്നും അബദ്ധത്തിൽ തുളുമ്പി തെറിച്ചു വീണ ഇടങ്ങളിൽ ഒന്നാണിത്. ഈ വിശ്വാസ പ്രകാരമാണ് മൂന്ന് വർഷത്തെ ഇടവേളയിൽ നാല് സ്ഥലങ്ങളിലായി   കുംഭമേള നടത്തുന്നത്. ഇതു കൂടാതെ ലക്ഷക്കണക്കിനു ഭക്തർ ഓരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ കുളിക്കുന്നു.  ഒരു സംസ്കാരത്തിന്റെ ആഘോഷമായ കുംഭമേളയിൽ പങ്കെടുക്കാൻ 214 കി.മീ. ദൂരമുള്ള ഡൽഹിയിൽ നിന്നും മറ്റും നഗ്ന പാദങ്ങളാൽ നടന്നു പോകുന്ന ഭക്തരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണാറുള്ളത്.

ഇന്ത്യയിലെ പുണ്യനദിയായ ഗംഗക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഗംഗാ ആരതി.  ഒരു ദേവതായി ആരാധിക്കുന്നു. ഗംഗാനദിയിൽ നടത്തുന്ന ആരതി എന്ന ആരാധന വളരെ പ്രസിദ്ധമാണ്.

രാവിലെയും വൈകുന്നേരവുമാണ്  ആരതിക്കുള്ള സമയം.  സൂര്യോദയവും സൂര്യാസ്തമയവും  അനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.  ഇതിൽ പങ്കെടുക്കാനായി ധാരാളം പേർ ഗംഗാ നദിയുടെ ഇരുകരകളിലും ഒത്തു കൂട്ടാറുണ്ട്.

സിനിമയിൽ കൂടി മാത്രം കണ്ടിട്ടുള്ള ആ പുണ്യഭൂമിയൊക്കെ കാണാൻ സാധിച്ചു എന്ന സന്തോഷത്തോടെ തിരിച്ചു താമസ സ്ഥലത്തേക്ക് … :

 

 

Thanks

റിറ്റ, ഡൽഹി.

Facebook Comments

COMMENTS

- Advertisment -

Most Popular

കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക്‌ മാറ്റില്ല

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക്‌ മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി.യിൽ പുതുതായി രൂപവത്കരിക്കുന്ന ക്ലസ്റ്റർ ബ്ലോക്ക് സംവിധാനത്തിൽ ആസ്ഥാനം മലപ്പുറത്ത് തന്നെ നിലനിർത്തും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന...

പാലാക്കാരി ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ

പാല: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന...

പൊന്നാനിയിൽ കടലാക്രമണം; അമ്പതോളം വീടുകളിൽ വെള്ളം കയറി.

പൊന്നാനി: വർഷക്കാലം ശക്തമാകുന്നതിന്റെ സൂചന നൽകി കനത്ത മഴ. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഒട്ടേറെ ഭാഗങ്ങളിൽ രാത്രി വൈകിയും തുടർന്നു. ഇത്തവണ മഴക്കാലം തുടങ്ങിയതിനു ശേഷം ഇത്രയും കനത്ത മഴ ലഭിക്കുന്നതു...

ഖദീജയ്ക്കു ഇനി സ്വന്തം കാലിൽ നിൽക്കാം.

കോട്ടയ്ക്കൽ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു ശരീരം തളർന്ന ഫാറൂഖ് നഗർ ചങ്ങരംചോല ഖദീജയ്ക്കു സ്വന്തം കാലിൽ നിൽക്കാൻ വരുമാനമാർഗമായി. ചെനയ്ക്കലിലുള്ള ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമനം ലഭിച്ചത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: