Yosemite National Park
തെറ്റുപറ്റിയതോ , സർവ്വസാധാരണമായി കാശ് കൈകാര്യം ചെയ്യുന്ന ബസ്സിന്റെ കണ്ടക്ടറിന്റെയും ഡ്രൈവറിന്റെയും ജോലി ഏറ്റെടുത്തിരിക്കുന്ന ആ ആൾക്കോ..? അവിടെ ജനിച്ച് വളർന്ന കൂടെയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസം. ഒരു സായ്പിനെ പറ്റിക്കാൻ പറ്റിയ സന്തോഷം എന്റെ മനസ്സിലെവിടെയോ…
ഡിസംബറിലെ മഞ്ഞു മൂടിയ ‘യോസമൈറ്റി നാഷണൽ പാർക്കിലേക്ക് പോകാനായിട്ടുള്ള ഞങ്ങളുടെ വാഹനത്തിലെ ടയറുകൾ, തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ടയറുകൾ അല്ലാത്തതും എന്നാൽ ഉള്ള ടയറുകളിൽ ഉപയോഗിക്കാനായിട്ട് ചങ്ങലകൾ ഇല്ലാത്തതും കൊണ്ടും അവിടെയുള്ള ഷട്ടിൽ ബസ്സ് സർവ്വീസിലെ( mariposa യിൽ നിന്നുള്ള ) യാത്രയിൽ ഞങ്ങളുടെ കൂടെയുള്ള ഒരാളുടെ ടിക്കറ്റിനായിട്ട് പൈസ വാങ്ങിച്ചില്ല. അതിനാണ് എല്ലാവരും തല ചൂടാക്കി ആലോചിച്ചു കൊണ്ടിരിക്കുന്നത്.
Snow യിൽ കൂടി നടക്കാൻ ധരിച്ച ഷൂസുകൾ കണ്ടാൽ ‘മിലിട്ടറിയിൽ ധരിക്കുന്ന ഷൂസ്സുകൾ പോലെയുണ്ട് ‘- അവരോടുള്ള ബഹുമാനം കൊണ്ടാകാം കാശ് വാങ്ങിക്കാത്തത് എന്ന നിഗമനത്തിലെത്തി അവസാനം എല്ലാവരും . മനസ്സിലുണ്ടായ ചിരി എവിടെയോ ഓടി മറഞ്ഞു. അമ്പരപ്പും ബഹുമാനവും കൂടിക്കലർന്ന ആരാധനയായി എനിക്ക് അവരോട്. നമ്മുടെയവിടെ സാധാരണയായി ദേശീയപതാകയിൽ പൊതിഞ്ഞ ശരീരത്തിനോടാണ് ബഹുമാനം. എന്നാലും ഈ സായ്പുമാരെ കൊണ്ട് തോറ്റു എന്ന് പറയാം. അതിപ്പോൾ ഈ ശാസ്ത്രജ്ഞന്മാർ മുതൽ ബസ്സ് ഡ്രൈവർ വരെയാണെങ്കിലും,അവരുടെ ഓരോ പ്രവൃത്തിയും ഒന്നിനൊന്ന് വ്യത്യസ്തവും അങ്ങേയറ്റം വിസ്മയകരവുമാണ്.
വെള്ളച്ചാട്ടങ്ങൾ, ഉയർന്ന ഗ്രാനൈറ്റ് പാറക്കൂട്ടങ്ങൾ, താഴ്വരകൾ ….. പ്രശസ്തമാണ് ഈ ദേശീയ ഉദ്യാനം. 125 വർഷത്തിലേറെയായിട്ടും ഇപ്പോഴും സന്ദർശകരെ ആശ്ചര്യപ്പെടുത്തുന്ന അമേരിക്കയുടെ ലാൻഡ് മാർക്കാണിത്. സ്നോബോർഡിംഗ്, സ്കീയിംഗ് നൊക്കെ പേരു കേട്ട ഈ സ്ഥലത്ത് ഇതൊന്നുമില്ലാതെ തന്നെ ഇതൊക്കെ ചെയ്യേണ്ടി വന്ന അവസ്ഥയായിരുന്നു എനിക്ക് പലപ്പോഴും. കൂടെയുള്ളവരുടെ സഹായത്തോടെ വീഴാതെ രക്ഷപ്പെട്ടുവെന്ന് മാത്രം.
ഈ പ്രദേശത്തിന്റെ ചരിത്രത്തെ ക്കുറിച്ചറിയാനായി യോസമൈറ്റ് വില്ലേജ് – ഏകദേശം 3000 വർഷത്തിലേറെയായി ഇവിടെ ജനവാസമുണ്ട്. ആദ്യ കാലത്തെ ജനങ്ങളെ കുറിച്ചും അവരുടെ കലാരൂപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
മിവോക്ക് ആളുകൾ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതിയിലുള്ള മരത്തൊലി കൊണ്ടുള്ള ചില വാസസ്ഥലങ്ങളും കാണാനുണ്ട്. നമ്മുടെ സംശയങ്ങൾക്ക് ഉത്തരം തരാനായി ഏതാനും വളണ്ടറിയന്മാരും ഉണ്ട്.
Half dome – പാർക്കിലെ പ്രശസ്തമായ ഒരു പാറയാണിത്. പേരിലുള്ളതു പോലെ
ഒരു വശം ഒരു മുഖവും മറ്റു
മൂന്നു വശങ്ങൾ മിനുസ്സമാർന്നതും വൃത്താകൃതിയിലുള്ളതുമാണ്.Hikers ന്റെ പ്രിയപ്പെട്ട സ്ഥലമായ half dome ലേക്കും തിരിച്ചും ( to & fro) വരാനായി 10-12 മണിക്കൂർ എടുക്കുമെന്നാണ് പറയുന്നത്.ഇത്തരം സാഹസങ്ങളിൽ ഏർപ്പെടുന്നതിനേക്കാളും നമ്മുടെ സന്തോഷം അതിന് മുൻപിൽ നിന്നുള്ള ഫോട്ടോകളാണല്ലോ. എനിക്കും അതിൽ നിന്ന് മാറ്റമില്ലാത്തതു കൊണ്ട് ക്യാമറയായിരിക്കും കൂടുതൽ ക്ഷീണിച്ചിരിക്കുക.
ഒരു ഗ്രാനൈറ്റ് മതിലിനു മുകളിലൂടെ പാറക്കെട്ടുകളിലൂടെ തകർന്ന് വീഴുന്ന വെള്ളച്ചാട്ടം. അവിസ്മരണീയവും ഹൃദ്യവും.
7200 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗ്ലേസിയർ പോയിന്റ്, താഴ്വരയിലുള്ള മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. ടണൽ വ്യൂ യാണ് മറ്റൊരു സുന്ദരമായ ദൃശ്യം.
രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള റെഡ് വുഡ്
എന്നറിയപ്പെടുന്ന വൃക്ഷങ്ങളുടെ കൂട്ടമാണ് മറ്റൊരു അത്ഭുത പ്രതിഭാസം.
പ്രകൃതിയുടെ ദൃശ്യപരമ്പര കാണാനായി ഒരു ദിവസമൊന്നും പോരാത്തത് പോലെ. ക്യാപിംഗിനും സൗകര്യമുള്ളതാണ് ഈ പാർക്ക് . ഞങ്ങളുടെ സമയക്കുറവു കാരണം എല്ലായിടത്തും ഓട്ടപ്രദക്ഷിണം പോലെയായിരുന്നു.
നയന സുന്ദരമായ കാഴ്ചകൾക്ക് നന്ദി പറഞ്ഞു കൊണ്ട് അന്നത്തെ ദിവസത്തിന് വിട.
ഈ യാത്രാ വിവരണം ഇവിടെ അവസാനിക്കുന്നു.
Thanks,
റിറ്റ ഡൽഹി.
മലയാളിമനസ്സിന്റെ പ്രിയ എഴുത്തുകാരി റിറ്റ ഡൽഹി പത്ത് എപ്പിസോഡുകളിലായി അതിമനോഹരമായി തയ്യാറാക്കിയ “അമേരിക്കൻ യാത്രാവിവരണം” ഇവിടെ അവസാനിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച മുതൽ റിറ്റ തയ്യാറാക്കിയ “ഉത്തരാഖണ്ഡ്” – യാത്രയെ കുറിച്ചുള്ള വിവരണം ആരഭിക്കുന്നു .
താങ്കളുടെ ഈ ഉദ്യമം എന്തുകൊണ്ടും മികച്ച ഒരു വായനാനുഭവമായി. തുടർന്നും എഴുതുക. 👍