17.1 C
New York
Tuesday, May 17, 2022
Home Travel U.S - യാത്രാവിവരണം (9) Maroposa

U.S – യാത്രാവിവരണം (9) Maroposa

റിറ്റ, ഡൽഹി

 

ബട്ടർഫ്ലൈ’ എന്ന സ്പാനിഷ് അർത്ഥമുള്ള Mariposa,പേരിലുള്ള വശ്യത ആ സ്ഥലത്തിനും ഉണ്ടെന്ന്  അവിടെ ചെന്നു കണ്ടപ്പോൾ  മനസ്സിലായി. U.S ലെ മറ്റു നഗരങ്ങൾ പോലെയല്ല തിക്കും തിരക്കുമില്ലാത്ത ഒരു പഴയ നഗരമാണിത്. Yosemite National Park -ന്റെ ഭൂരിഭാഗവും ഉൾപ്പെടുന്നതാണ്  ഈ സ്ഥലം. ഞങ്ങളും ആ പാർക്കിലേക്ക് പോകുന്ന യാത്രയിലാണ്.

 

ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാകാം താമസിച്ച ഹോട്ടൽ Tudor house ന്റെ മാതൃകയിലുള്ളതായിരുന്നു.  ത്രികോണാകൃതിയിലുള്ള  കുത്തനെയുള്ള ഒന്നിന് മുകളിൽ ഒന്നായിട്ടുള്ള മേൽക്കൂരയും വിപുലമായ ചിമ്മിനികളും തടികൾ കൊണ്ട് അലങ്കരിച്ച  വീടിന്റെ പുറംഭാഗവും ….. അങ്ങനെ നമ്മുടെയവിടെ അധികം കാണാത്ത വാസ്തുവിദ്യ ആയതു കൊണ്ടാകാം  കൂടുതൽ ഇഷ്ടമായി.

 

( കൂടുതൽ ഇഷ്ടമായതു കൊണ്ട് വീട്ടിൽ വന്നതിനു ശേഷം ഉണ്ടാക്കിയ മോഡലിന്റെ പടമാണിത്)

 

കാലിഫോർണിയ സ്‌റ്റേറ്റ് മൈനിംഗ് ആന്റ് മിനറൽ മ്യൂസിയം, സംസ്ഥാനത്തിന്റെ ധാതുസമ്പത്തും ഖനന പൈതൃകത്തെക്കുറിച്ചു വിവരിച്ചു  തരുന്നു. കാലിഫോർണിയയിൽ സ്വർണ്ണം കണ്ടെത്തിയെന്നുള്ളത് 1848 ലെ വലിയ വാർത്തയായിരുന്നു. ഒരു നൂറ്റാണ്ടിലേറെയായിട്ടും ഖനനത്തിന്റെ സ്വർണ്ണവും ഇതിഹാസങ്ങളും ചരിത്രകാരന്മാരെ ആകർഷിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള രത്നക്കല്ലുകളെക്കുറിച്ചുള്ള വിവരണം പുതുമയുള്ളതായി തോന്നി.

ഇന്ത്യക്കാർക്ക് സ്വർണ്ണത്തിനോടുള്ള ഇഷ്ടക്കൂടുതൽ പ്രസിദ്ധമായതു കൊണ്ടാണോ എന്നറിയില്ല ,മ്യൂസിയം ഷോപ്പിൽ കണ്ട souvenir,സ്വർണ്ണത്തിന്റെ ഏതാനും ചീളുകൾ ഇട്ട  മനോഹരമായ ആ കുഞ്ഞുക്കുപ്പി വിൽക്കാനായിട്ട്  കടക്കാർക്ക് ആകെയൊരു വിമുഖത . അത് വളരെ ചെറിയ ശകലങ്ങളാണെന്നും magnify കുപ്പി ആയതുകൊണ്ട് വലുതായി കാണുന്നതാണെന്നും പ്രത്യേകം ഞങ്ങളെ മനസ്സിലാക്കി തന്നിട്ടാണ് , അവർ ബിൽ എഴുതാൻ പുറപ്പെട്ടത്.

 

 

 

ഓംലെറ്റ് തിന്ന് വയറു നിറക്കുകയോ, അവിടുത്തെ ഒരു ഭക്ഷണശാലയിൽ നിന്നും എനിക്കുണ്ടായ അനുഭവം. ഓംലെറ്റിൽ എത്ര മുട്ട ചേർത്തിട്ടുണ്ടെന്നറിഞ്ഞു കൂടാ. എന്നാൽ മുട്ടയിൽ Spinach, ബ്രൊക്കോലി, ചീസ്, ഹാം……ഒരു കോഴി അതിന്റെ ജീവിതത്തിൽ ഒരിക്കൽ പോലും രുചിച്ചു നോക്കാത്ത പലതും ചേർത്തിട്ടുണ്ട്.   Pancake ന് പേരു കേട്ടതാണ് ഈ സ്ഥലം. മൈദ കൊണ്ടു ഉണ്ടാക്കുന്ന ഒരു തരം അപ്പം പോലെയിരിക്കുന്ന pancake യും അതിനു മുകളിൽ ക്രീം  പലതരം പഴങ്ങളും സോസും എല്ലാം കൂടി  അവതരണം ഉഗ്രൻ. പക്ഷെ  ഓംലെറ്റ് തന്നെ  പാമ്പ് ഇരയെ വിഴുങ്ങിയ അവസ്ഥയിലാക്കിയിരിക്കുന്നു. രുചിയുടെ വൈവിധ്യം കൊണ്ട്  Mariposa നാവിനും പുതുമ സമ്മാനിച്ചിരിക്കുന്നു.

 

 

ദേശീയ വനങ്ങൾ, പാർക്കുകൾ, നദി എന്നിവയുടെ സാമീപ്യം ഈ സ്ഥലത്തെ  outdoor പ്രേമികളുടെ പറുദീസയാക്കുന്നു. ഡ്രൈവിംഗിനിട യിലെ വിശ്രമം എന്ന രീതിയിലാണ് ഞങ്ങളുടെ  ഇവിടുത്തെ താമസം. അതുകൊണ്ടു തന്നെ കൂടെയുള്ളവരെല്ലാം മടുത്തിരിക്കുന്നു. എത്രയും വേഗം താമസ സ്ഥലത്തേക്ക് …..

 

 

Thanks

റിറ്റ, ഡൽഹി

Facebook Comments

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: