17.1 C
New York
Tuesday, May 17, 2022
Home Travel U.S - യാത്രാവിവരണം (8) Grand canyon

U.S – യാത്രാവിവരണം (8) Grand canyon

റിറ്റ, ഡൽഹി

ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നാണിത്.200 മൈലിലധികം നീളവും 11 മൈൽ വീതിയുമുള്ള ഇവിടെ,അടുക്കടുക്കായി രൂപപ്പെട്ടിരിക്കുന്ന പാറയിലെ വർണ്ണാഭമായ കാഴ്ച, ദശലക്ഷക്കണക്കിനുള്ള വർഷത്തെ ഭൂമിശാസ്ത്ര ചരിത്രം വെളിപ്പെടുത്തുന്നു. ശരിക്കും വിസ്മയിപ്പിക്കുന്ന കാഴ്ചയാണിത്.കൊളറാഡോ പീഠഭൂമിയിലെ ഒരു നദീതടമാണ് ഗ്രാൻഡ് കാന്യോൺ, ഇതിന്റെ ഭൂരിഭാഗവും പാർക്കാണ്. 

നടക്കാനുള്ള പാതയുള്ളതിനാൽ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്ന പ്രകൃതിയുടെ പ്രതിഭാസം.

 സൂര്യോദയത്തിനും സൂര്യാസ്തമയ കാഴ്ചകൾക്കും ഈ സ്ഥലം പ്രസിദ്ധമാണ്. അതുപോലെ ക്യാംമ്പിംഗ്, എയർ ടൂർ, ബൈക്ക്, ജീപ്പ് ടൂർ, ബസ്ടൂർ , മലയിടുക്കിന്റെ കാഴ്ചയിലൂടെ സ്‌കൈ ഡൈവ് ചെയ്യാനും സാധിക്കുന്നതാണ്. ഗ്രാൻഡ് കാന്യോണിന്റെ സൗത്ത് റിം യിൽ ഓരോ വർഷവും 5 ദശലക്ഷത്തിലധികം സന്ദർശകർ എത്താറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

Hoover dam

ഹൂവർ ഡാം സന്ദർശനമായിരുന്നു ഞങ്ങളുടെ ലിസ്റ്റിലെ അടുത്തത്. 

നമ്മുടെ ഇടുക്കി ഡാം ഇഷ്ടം പോലെ കണ്ടതുകൊണ്ടായിരിക്കാം പേര് കേട്ടപ്പോൾ വലിയ പുതുമ യൊന്നും തോന്നിയില്ല. എന്നാൽ അങ്ങനെ ചെറുതാക്കി കളയണ്ട എന്ന മട്ടിലാണ് ഡാം.ആധുനിക ലോകത്തിലെ 7 എൻജിനീയറിംഗ് അത്ഭുതങ്ങളിലൊന്നാണിത്. 726 അടി ഉയരത്തിലും 1244 അടി നീളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുകളിൽ ആദ്യത്തെ 20 സ്ഥാനത്താണുള്ളത്.

1930 കളിൽ തുറന്നപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരുന്നു. കൊളറാഡോ നദിയുടെ കറുത്ത മലയിടുക്കിലുള്ള കോൺക്രീറ്റ് ആർച്ച് – ഗ്രാവിറ്റി ഡാമാണ്. 

അണക്കെട്ട് 10,000 വർഷത്തിലേറെ നീണ്ടുനിൽക്കുമെന്നാണ് എൻജിനീയർമാർ പ്രവചിക്കുന്നത്. ഭൂകമ്പത്തിന്റെ  ഭാഗമായിട്ടുള്ള കുലുക്കമൊന്നും ഒരു പ്രശ്നമേയല്ല എന്ന മട്ടിലാണ് ഇപ്പോൾ 91 വയസ്സായ ഡാം.ഡാമിന്റെ ചരിത്രത്തെയും കെട്ടിടത്തെയും കുറിച്ചുള്ള ഏകദേശം പതിനഞ്ചു മിനിറ്റുള്ള സിനിമ വിജ്ഞാനപ്രദമാണ്.

അന്ന് കാലത്ത് കൊടുത്തിരുന്ന ശബളം 50 സെന്റും ഉയർന്നത് 1.25 ഡോളറും ആയിരുന്നു. അതായത് ശരാശരി 62.5 സെന്റ് ആയിരുന്നുവത്ര . ഇത്തരത്തിലുള്ള ചെറിയ – വലിയ വിവരണങ്ങൾ, രസകരം ! ആ യാത്രയും അതിലെ കാഴ്ചകളും ഒട്ടും മോശമായിരുന്നില്ല.

താമസ സ്ഥലത്തേക്കുള്ള  മടക്കയാത്രയിൽ  പ്രകൃതി സമ്മാനിച്ച കാഴ്ചകളെ കുറിച്ച്  ഓരോരുത്തർക്കും പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാതെ …. 

Thanks

റിറ്റ, ഡൽഹി

Facebook Comments

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: