17.1 C
New York
Wednesday, March 22, 2023
Home Travel 'തുർക്കിയിലൂടെ ഒരു യാത്ര - 2 - അന്റാലിയയിലെ രണ്ടു വെള്ളച്ചാട്ടങ്ങൾ .... ✍കമർ ബക്കർ

‘തുർക്കിയിലൂടെ ഒരു യാത്ര – 2 – അന്റാലിയയിലെ രണ്ടു വെള്ളച്ചാട്ടങ്ങൾ …. ✍കമർ ബക്കർ

കമർ ബക്കർ✍

യാത്രയുടെ രണ്ടാം നാൾ എല്ലാവരും പ്രാതൽ കഴിക്കാനായി ഭക്ഷണ ഹാളിൽ ഒത്തുകൂടി. മഹാനഗരത്തിലുടെയുള്ള നടത്തവും (City Walk Tour ) പരിസര പ്രദേശത്തുള്ള വെള്ളച്ചാട്ടങ്ങൾ കാണൽ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന പരിപാടികൾ. ടൂർ ഗൈഡും യാത്രക്കുള്ള മിനി ബസ്സും തയ്യാറായി കാത്തിരിക്കുന്നു.

എല്ലാവരും കൃത്യ സമയത്ത് തന്നെ വാഹനത്തിൽ കയറി. പ്രധാനപ്പെട്ട പലയിടങ്ങളിലും വാഹനം നിർത്തിയും പതുക്കെയും ഗൈഡിൻ്റെ വിവരണങ്ങൾ കേട്ടുകൊണ്ടു വാഹനം നീങ്ങാൻ തുടങ്ങി. ഇടവിട്ടുള്ള ചാറ്റൽ മഴ സിറ്റിക്കകത്തെ നടത്തത്തിന് പറ്റാത്ത അവസ്ഥ ഉണ്ടാക്കിയതിനാൽ ബസ്സിനകത്തിരുന്ന് തന്നെ പല സ്ഥലങ്ങളും കാണേണ്ടിവന്നു. പിന്നീടു് മഴയുടെ കനം കുറഞ്ഞപ്പോൾ ബസ്സ് പലയിടത്തും നിർത്തി, ചിലയിടത്ത് ഇറങ്ങി നടന്നു ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി.

ഓരോ രാജ്യത്തിനും ഒരു ചരിത്രമുണ്ട് …
ഓരോ സ്തൂപങ്ങൾക്കും, വഴികൾക്കും മൈതാനങ്ങൾക്കും, കാഴ്ച്ചകൾക്കും നമ്മോടു പലതും സംവദിക്കാനുണ്ടു്, ആ തുറന്ന പുസ്തകത്തിലൂടെ മാത്രമേ ആ രാജ്യത്ത് സഞ്ചരിക്കാനാകൂ … കാഴ്ചകൾ കാണുന്നതാണ് യാത്രയെങ്കിലും ചരിത്ര പഠനം കൂടാതെ ചില സ്ഥലത്ത് നമുക്ക് നടക്കാൻ കഴിയില്ല. ചരിത്ര വസ്തുതകൾ സ്വയം പഠിക്കാനും കേൾക്കാനും ഉൽസാഹം കാട്ടാറുണ്ടെങ്കും ചരിത്രം എഴുതി ഫലിപ്പിക്കാൻ കഴിവില്ലാത്തതിനാൽ ഒരു യാത്രാകുറിപ്പിലും അതിന് ഞാൻ ശ്രമിക്കാറില്ല.

ടർക്കിഷ് ലിറയെന്നാണ് ഇവിടത്തെ രൂപയുടെ പേര് (TRY) 1 US ഡോളറിൻ്റെ മൂല്യം I8.50 ലിറയാണ്. ഒരു ലിറ 4.43 ഇന്ത്യൻ രൂപയും. ഡോളറും യൂറോയും കയ്യിൽ കരുതിയാലും മതി കൃത്യമായി വിപണം ചെയ്യാം.

ലാറ്റിൻ ആൽഫബറ്റിൽ എഴുതുന്ന ടർക്കിഷാണ് സംസാര ഭാഷയും എഴുത്ത് ഭാഷയും. 85% to 95% ആളുകളും മാതൃഭാഷയായ ടർക്കിഷാണ് ഉപയോഗിക്കുന്നത്. കുർദിഷ് എന്ന ഭാഷയും അറബിയും ന്യൂനപക്ഷം ആളുകൾ ഉപയോഗിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇംഗ്ലീഷും റഷ്യനും, അറബിക്കും സംസാരഭാഷയായി സ്വദേശികൾ ഉപയോഗിക്കുന്നു. ചിലയിടങ്ങളിൽ ടർക്കിഷ് അല്ലാതെ മറ്റൊരു സ്റ്റേഷനും പിടിക്കില്ല.
എട്ടര കോടി ജനങ്ങളുള്ള തുർക്കി ലോക ജനസംഖ്യയിൽ 18 മത് സ്ഥാനത്താണ്. വിസ്തൃതിയിൽ 37 മത് സ്ഥാനത്തുമാണ്.

വിവിധ തരം പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ, തുകൽ ഉൽപന്നങ്ങൾ വസ്ത്രങ്ങൾ, തുടങ്ങി ഒട്ടനവധി സാധനങ്ങളുടെ കയറ്റുമതിയും, ടൂറിസം, കൃഷി എന്നിവയെല്ലാമാണ് പ്രധാന വരുമാനം. ഒട്ടുമിക്ക പ്രമുഖ വാഹന, ഗ്രഹോപകരണ, സ്പെയർപാർട്ട്, വ്യാവസായിക എഞ്ചിനുകൾ എന്നീ ലോകോത്തര നിർമ്മാതാക്കളുടെയും നിർമ്മാണ കേന്ദ്രങ്ങൾ തുർക്കിയിലുണ്ടു്.

വലുതും ചെറുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മെഡിറ്ററേനിയൻ കടൽത്തീരവും പുരാതന നിർമ്മിമതികളും ശിൽപങ്ങളും അടങ്ങുന്ന ഒരു റോമൻ പുരാതന ചരിത്ര നഗരം ആണ് അന്റാലിയ. റോമൻ സാമ്രാജ്യത്തിൻ്റെ ഒരു ഒത്തിരി അവശിഷ്ടങ്ങൾ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട് ഈ നഗരം.

അന്റാലിയയിലെ സുന്ദരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ ഞങ്ങൾക്ക് കാണാനായി, നല്ല ചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് ഇവിടം കാണാൻ ചെന്നത്. മഴക്കോട്ടും കുടയും പിടിച്ചുള്ള തണുത്തു വിറച്ച നടത്തം നല്ല അനുഭവമായിരുന്നു.

കർപുസ്‌കൽദരൻ ലോവർ ഡ്യൂഡൻ വെള്ളച്ചാട്ടവും Karpuzkaldıran (Lower Düden Water fall) അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടംവും. Upper – Düden Waterfall)

അന്റാലിയയിലെ ലാറ ജില്ലയിലെ ഡ്യൂഡൻ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു അതുല്യമായ സൗന്ദര്യമാണ് ലോവർ ഡ്യൂഡൻ വെള്ളച്ചാട്ടം. കടലിനോടും കരയോടും ചേർന്ന ക്ലിഫിൽ നിന്നും താഴെ വന്നു പതിക്കുന്നു. മേൽഭാഗത്ത് ജലധാരയുടെ കുറുകെയും പരിസരത്തും കാഴ്ചക്കാർക്കായി നടപ്പാതകൾ നിർമ്മിച്ചീട്ടുണ്ട്. നടപ്പാതയിൽ നിന്ന് മാത്രമല്ല, താഴെ മെഡിറ്റേറെനിയൻ കടലിൽ ബോട്ടിൽ പോയി കണാനും കഴിയുന്ന ശക്തമായ ജലധാര ഏറെ ആകർഷണമാണ്.

അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടം (Upper Düden Waterfall)
ഈ വെള്ളച്ചാട്ടത്തിന് പിന്നിലെ ഗുഹകൾ വളരെ രസകരമായ നിർമ്മിതിയാണ് . മനോഹരമായ ഈ കാഴ്ച പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചതാണ്, ഉയരമുള്ള മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഒരു വലിയ പാർക്കിലൂടെയാണ് ഈ വെള്ളച്ചട്ടം ഒഴുകി വരുന്നത്. ഗുഹയുടെ അന്തർഭാഗത്തേക്കു പോലും നമുക്ക് നടന്നു ചെന്ന് ഒരു ബാൽക്കണിയിൽ നിൽക്കുന്ന പോലെ ജലധാരയൊഴുകി താഴ്ച്ചയിലേക്ക് പതിക്കുന്നത് കാണാം. ചിലയിടങ്ങളിൽ ഗുഹാമുഖം തുറന്നു വെച്ചിരിക്കുന്നത് ഒരു ജാലകം പോലെയാണ്. വെള്ളച്ചാട്ടം ഒഴുകുന്നിടുത്തേക്ക് പോലും നിങ്ങൾക്ക് കടന്നുപോകാം. അണമുറിയാതെ ഒഴുകുന്ന വെള്ളത്തിന് പിന്നിലെ ഗുഹയിൽ നിന്ന് വെള്ളച്ചാട്ടത്തിൽ പോക്കു മെയിൽ പതിക്കുന്ന നേരത്ത് മഴവില്ലുകൾ കാണാം. പ്രകൃതിദത്തമായി ഗുഹാനിർമിതികളും അതിൻ്റെ കല്ലു പിടികളും, ജാലകങ്ങളിലൂടെ കാണുന്ന ജല ധാരയും മനംമയക്കുന്ന കാഴ്ച്ചയാണ്.

ഈ യാത്രയിൽ കണ്ടതും എൻ്റെ ക്യാമറയിൽ പകർത്തനായതുമായ ചില ചിത്രങ്ങൾ ഈ കുറിപ്പിടൊപ്പം കാണുക കാരണം ചില കാഴ്ചകൾ എഴുതുക വിവരണാതീതമാണ്.

യാത്ര തുടരും..

കമർ ബക്കർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: